അനുദിന വിശുദ്ധർ – വിശുദ്ധന്‍മാരായ ശിമയോനും, യൂദായും.

Date:

വിശ്വാസമുള്ള ദൈവമക്കളെ സൃഷ്ടിക്കുന്നതിനായി ഇവര്‍ നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം അറിയുന്നത് ഇവരെ കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ നിന്നുമാണ്. ഒരു വിശ്രമവും കൂടാതെ തങ്ങളുടെ രക്തം ചിന്താന്‍ തയാറായി കൊണ്ട് അവര്‍ ക്രിസ്തുവിന്റെ ശരീരത്തെ മഹത്വപ്പെടുത്തി; സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു.



വിശുദ്ധ ശിമയോനെ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ വാളോട് കൂടിയാണ് പലപ്പോഴും ചിത്രങ്ങളില്‍ കണ്ടിട്ടുള്ളത്. 

വിശുദ്ധ യൂദായെ ദൈവ ഭവനത്തിന്റെ ശില്‍പ്പി എന്ന നിലയിലാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. യൂദാശ്ലീഹാക്ക് തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ മൂലം ദൈവത്തിന്റെ പ്രധാന വേലക്കാരില്‍ ഒരാളെന്ന നിലയില്‍ അറിയപ്പെടാനുള്ള സകല യോഗ്യതകളും ഉണ്ട്.

ഭൗതീകമായ ഈ വിശേഷണങ്ങള്‍ക്കപ്പുറം ഈ പ്രേഷിതന് മറ്റൊരു വിശേഷത കൂടിയുണ്ട്. തന്റെ പിതാവായ ക്ലിയോഫാസ്/അല്‍ഫിയൂസ് വഴി ഈ വിശുദ്ധന്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരുമകനും അതുവഴി യേശുവിന്റെ സഹോദരനുമായും വിശ്വസിക്കപ്പെടുന്നു. 

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നും ഇദ്ദേഹത്തെ കുറിച്ചുള്ള വിലപ്പെട്ട പല വിവരങ്ങളും നമുക്ക്‌ ലഭിക്കും. അവസാന അത്താഴത്തിലെ ക്രിസ്തുവിന്റെ സംഭാഷണം വിവരിക്കുന്ന ഭാഗത്ത് ക്രിസ്തു ഇങ്ങനെ പറയുന്നു “എന്നെ സ്നേഹിക്കുന്നവന്‍ എന്റെ പിതാവിനെയും സ്നേഹിക്കുന്നു: അതുവഴി ഞാന്‍ അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും”. അപ്പോള്‍ വിശുദ്ധ യൂദാ യേശുവിനോട് ഇപ്രകാരം ചോദിക്കുന്നതായി കാണാം “പ്രഭോ, ലോകത്തിനു മുഴുവനും അല്ലാതെ ഞങ്ങള്‍ക്കായി വെളിപ്പെടുത്തുക, ഇതെങ്ങനെ സാധ്യമാകും?”. 

പല പുരാതന രേഖകളിലും യൂദായുടെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അന്ത്യം നടന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ രേഖകളില്ല.റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിലും ടൌലോസിലെ വിശുദ്ധ സെര്‍നിന്റെ ദേവാലയത്തിലും ഈ വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങളുടെ ഭാഗം സൂക്ഷിച്ചിട്ടുള്ളതായി പറയപ്പെടുന്നു. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറെനാൾ നീണ്ടുനിന്ന ദുരിതത്തിനൊടുവിലാണ്, മലയാളികളായ ഏഴംഗസംഘം തിരികെ നാട്ടിലെത്തിയത്

ഒടുവിൽ ആശ്വാസ തീരത്ത്; കംബോഡിയയിൽ കുടുങ്ങിയ യുവാക്കൾ നാട്ടിലെത്തി കൊച്ചിയിൽ വിമാനമിറങ്ങിയ ഇവർ...

കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു

കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു,...

മുനമ്പം നിവാസികളെ കുടിയിറക്കുന്ന നടപടി ഒരുകാരണവശാലും അംഗീകരിക്കില്ല: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിന്മേൽ ഉയർന്നിട്ടുള്ള തർക്കങ്ങളുടെ...

ബിജെപിയ്ക്ക് അകത്ത് ഒരുതരത്തിലുള്ള ഭിന്നതകളുമില്ല;പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രനെത്തും; കെ.സുരേന്ദ്രൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തുമെന്ന്...