ഓട്ടോ ഡ്രൈവേഴ്സിന്റെ ഉന്നമനം ലക്ഷ്യമിട്ട് സേവ് ഓട്ടോ ഫോറത്തിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു കോട്ടയം എംപി അഡ്വക്കേറ്റ് കെ. ഫ്രാൻസിസ് ജോർജ് സംഗമം ഉദ്ഘാടനം ചെയ്തു.ജനകീയം എന്ന ഓട്ടോയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
കോവിഡ് മഹാമാരിക്ക് ശേഷം ഓട്ടം കുറഞ്ഞ് ഓട്ടോറിക്ഷ തൊഴിലാളികളുടെ ജീവിതം ദുരിത പൂർണ്ണമാണ്. ഇന്ധന വില വർധനയും, നികുതി വർദ്ധനയും മൂലം തൊഴിലാളികളുടെ നടുവൊടിക്കുകയാണ്. കോവിഡിന് ശേഷം ഒരു ഇരുചക്രവാഹനം എങ്കിലും ഇല്ലാത്ത വീടുകൾ കുറവാണ്. ഓട്ടോറിക്ഷയ്ക്ക് ഓട്ടം കുറഞ്ഞതോടെ ഓട്ടോറിക്ഷ തൊഴിലാളികൾ മറ്റ് ജോലികൾ ചെയ്താണ് വീട്ട് ചെലവുകളും, മറ്റ് അടവുകളും നടത്തിവരുന്നത്.
ഈ സാഹചര്യത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ ഉന്നമനത്തിനുള്ള നിർദ്ദേശം നൽകുവാനാണ് സേവ് ഓട്ടോ ഫോറം ഓട്ടോ തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചത്. മോട്ടോർ തൊഴിലാളി ക്ഷേമനിധി, അടൽ പെൻഷൻ യോജന, ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമ ഫണ്ട് തുടങ്ങിയവയിൽ ചേരുവാനുള്ള നിർദ്ദേശങ്ങളാണ് കൂട്ടായ്മയിൽ പങ്കുവെച്ചത്.
ഏറ്റുമാനൂർ പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമവും, ജനകീയം ഓട്ടോറിക്ഷയുടെ ഉദ്ഘാടനവും കെ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിച്ചു. ഓട്ടോറിക്ഷ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും, നിർദ്ദേശങ്ങളും പാർലമെന്റിൽ അവതരിപ്പിക്കുകയും, കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.
ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് അധ്യക്ഷത വഹിച്ചു.കെ ജി ഹരിദാസ്, അഡ്വക്കേറ്റ് ബിനു ബോസ്, കാണക്കാരി അരവിന്ദാക്ഷൻ, ജെയിംസ് പുളിക്കൻ, അഡ്വക്കേറ്റ് മൈക്കിൾ ജെയിംസ്, സേവ് ഓട്ടോ ഫോറം കൺവീനർ ബി രാജീവ്, രാജു ഇമ്മാനുവൽ എന്നിവർ സംസാരിച്ചു.വിവിധ ട്രേഡ് യൂണിയനുകളിലുള്ള ഓട്ടോ തൊഴിലാളികൾ സംഗമത്തിൽ പങ്കെടുത്തു.
കോട്ടയം സൂര്യ ബജാജിന്റെ സഹകരണത്തോടെയാണ് ഫോറം പരിപാടി സംഘടിപ്പിച്ചത്. ഡ്രൈവർ റോയി ഫിലിപ്പിനാണ് ദിവസ വാടകയ്ക്ക് വരുമാന മാർഗമായി ജനകീയം ഓട്ടോ നൽകിയത് മിതമായ നിരക്കിലാണ് ഈ വാഹനം സർവീസ് നടത്തുന്നത്. റിട്ടേൺ ചാർജ് ഈടാക്കില്ല *
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
സംഗമത്തിൽ എത്തിയ എല്ലാ ഓട്ടോ ഡ്രൈവർമാർക്കും അവരുടെ യൂണിഫോമായ കാക്കി ഷർട്ടും സൂര്യ ബജാജിന്റെ നേതൃത്വത്തിൽ നൽകി.