അനുദിന വിശുദ്ധർ – വിശുദ്ധ ഫ്രൂമെന്റിയൂസ്

Date:

ടൈറില്‍ നിന്നുള്ള ഫിനീഷ്യന്‍ സഹോദരന്‍മാരായ എദേസിയൂസും, ഫ്രൂമെന്റിയൂസുമാണ് അബീസ്സിനിയായില്‍ ക്രൈസ്തവ വിശ്വാസം എത്തിച്ചത്‌. ബാലന്മാരായിരിക്കെ തന്നെ അവര്‍ അവരുടെ അമ്മാവനായ മെട്രോപിയൂസിനോപ്പം അബീസ്സിനിയായിലെക്കൊരു കടല്‍ യാത്രനടത്തി.

ചെങ്കടലിലെ ഒരു തീരത്ത് അവരുടെ കപ്പല്‍ അടുത്തപ്പോള്‍ പരിസര പ്രദേശങ്ങളിലെ ആളുകള്‍ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയുമൊഴികെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും കൊലപ്പെടുത്തി. ബാലന്മാരായ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയും പിടികൂടി അടിമകളാക്കി രാജാവിന്റെ പക്കല്‍ എത്തിച്ചു. രാജാവ്‌ ഇവരെ സ്വതന്ത്രരാക്കുകയും വിശ്വസ്ത പദവികളിലേക്ക് നിയമിക്കുകയും ചെയ്തു. 

രാജാവിന്റെ മരണശേഷം വിധവയായ രാജ്ഞി, രാജ്യഭരണത്തില്‍ തന്നെ സഹായിക്കുന്നതിനായി ഇവരെ ചുമതലപ്പെടുത്തി. അവര്‍ അവിടെ ക്രിസ്തുമതം പ്രചരിപ്പിച്ച് അനേകര്‍ക്ക് ക്രിസ്തീയ വിശ്വാസം പകര്‍ന്ന് നൽകി.

വിശുദ്ധ അത്തനാസിയൂസ് 328-ല്‍ ഫ്രൂമെന്റിയൂസിനെ മെത്രാനായി വാഴിച്ചു. ഫ്രൂമെന്റിയൂസ് ധാരാളം പള്ളികള്‍ പണിയുകയും അബീസ്സിനിയാ മുഴുവന്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു.

അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ അബൂന (ഞങ്ങളുടെ പിതാവ്‌) അല്ലെങ്കില്‍ അബ്ബാ സലാമ (സമാധാനത്തിന്റെ പിതാവ്‌) എന്ന പേരുകളിലായിരുന്നു വിളിച്ചിരുന്നത്. അബീസ്സിനിയന്‍ സഭാധികാരി ഇപ്പോഴും ഈ പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലാറ്റിന്‍ ജനത ഈ വിശുദ്ധന്റെ തിരുന്നാള്‍ ഒക്ടോബര്‍ 27നും, ഗ്രീക്ക്കാര്‍ നവംബര്‍ 30നും കോപ്റ്റിക് ക്രിസ്ത്യാനികള്‍ ഡിസംബര്‍ 18നുമാണ് ആഘോഷിക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....