കൊച്ചി : കുട്ടികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരള പോലീസ് നടപ്പിലാക്കുന്ന “യോദ്ധാവ് “കർമ്മ പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണർ ഓഫ് പോലീസ് എസ് ശശിധരൻ ഐ പി എസ് നിർവ്വഹിച്ചു. വടുതല ആർച്ച്ബിഷപ് അട്ടിപ്പേറ്റി പബ്ലിക്ക് സ്ക്കൂളും രാജഗിരി കോളേജും സംയുക്തമായി മുളവുകാട്, എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങൾ ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി സിമത്തേരി മുക്ക് കാർമ്മൽ ഹാളിൽ നടന്ന ചടങ്ങിൽ കൊച്ചി സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് കെ.എ അബ്ദുൾ സലാം, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സി.ജയകുമാർ , മഞ്ഞുമ്മൽ കാർമ്മ ലൈറ്റ് പ്രൊവിൻഷ്യാൾ റവ. ഡോ.തോമസ് മരോട്ടിക്കപറമ്പിൽ , സ്കൂൾ മാനേജർ ഫാ. ഷിബു സേവ്യർ , സർക്കിൾ ഇൻസ്പെക്ടർ ബ്രിജു കുമാർ , ജില്ലാ കോർഡിനേറ്റർ പി.ബാബു ജോൺ , നശാ മുക്ത് ഭാരത് അഭിയാൻ മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ തുടങ്ങിയവർ പ്രസംഗിച്ചു വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഫോട്ടോ മാറ്റർ : കേരള പോലീസ് ലഹരിക്കെതിരെ നടപ്പാക്കുന്ന ” യോദ്ധാവ് “കർമ്മ പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് എസ് ശശിധരൻ ഐ പി. എസ് ഉദ്ഘാടനം ചെയ്യുന്നു. അസി.കമ്മീഷണർ കെ.എ അബ്ദുൾ സലാം, ഫാ . ഷിബു സേവ്യർ , റവ ഡോ.തോമസ് മരോട്ടിക്ക പറമ്പിൽ , സർക്കിൾ ഇൻസ്പെക്ടർ ബ്രിജു കുമാർ , അസി.കമ്മീഷണർ സി . ജയകുമാർ , അഡ്വ. ചാർളി പോൾ തുടങ്ങിയവർ സമീപം
” യോദ്ധാവ് “കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു
Date: