അനുദിന വിശുദ്ധർ – വിശുദ്ധ ഇവാരിസ്റ്റസ്

Date:

വിശുദ്ധ ഇവാരിസ്റ്റ്സ് അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക്‌ വംശജനാണ്. റോമിനെ പ്രത്യേക ഇടവകകളായി തിരിക്കുകയും 15 മെത്രാന്‍മാരെയും 7 പുരോഹിതന്മാരെയും, 2 ശെമ്മാച്ചന്‍മാരെയും നിയമിക്കുകയും ചെയ്തത് വിശുദ്ധ ഇവാരിസ്റ്റസാണ്.

ആഫ്രിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തില്‍, മെത്രാന്മാരുടെ സുവിശേഷ പ്രബോധനങ്ങള്‍ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് ഏഴു ശെമ്മാച്ചന്‍മാരെ നിയമിച്ചതായി പറയുന്നു.

തന്റെ മെത്രാന്‍മാരുടെ ഒരു തരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നത്‌ ഇവാരിസ്റ്റസിനു ഇഷ്ടമല്ലായിരുന്നു. എന്നിരുന്നാലും തെറ്റുകള്‍ കണ്ടാല്‍ അവരെ സ്ഥാനഭ്രഷ്ടരാക്കുന്നതിനുള്ള അവകാശം റോമന്‍ സഭയില്‍ നിക്ഷിപ്തമായിരുന്നു. 

അദ്ദേഹത്തിന്റെ രണ്ടാമത്തെ തിരുവെഴുത്ത് മെത്രാനും തന്റെ രൂപതയും തമ്മിലുള്ള ബന്ധത്തെ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട് ഉപമിക്കുന്നതായിരുന്നു. അതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സംശയാസ്പദമാണ്.

എന്നിരുന്നാലും അന്റോണിന്‍ സാമ്രാജ്യത്തിന്റെ ഉദയം വരെ ഇദ്ദേഹം ജീവിച്ചിരുന്നു. സഭാ വിശ്വാസമനുസരിച്ചു ഇദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയും വത്തിക്കാന്‍ കുന്നില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇന്നും ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയ്ക്കു പുതിയ ആര്‍ച്ച് പ്രീസ്റ്റ്

ഫ്രാന്‍സിസ് പാപ്പ അധ്യക്ഷനായ റോം രൂപതയുടെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍...

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടി രൂപയുടെ ഉപകരാര്‍ നല്‍കിയത് സ്വകാര്യ കമ്പനിക്ക്

കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്ന പൊതുമേഖലാ സ്ഥാപനമായ...

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം

ഇറാനില്‍ ആക്രമണം തുടങ്ങി ഇസ്രയേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം...