2024 ഒക്ടോബർ 26 ശനി 1199 തുലാം 10
വാർത്തകൾ
- ആയുർവേദത്തിൻ്റെ പ്രസക്തി ലോകമെമ്പാടും പ്രചരിച്ചു: മോൻസ് ജോസഫ്
കോട്ടയം: ഭാരതം ലോകത്തിനു സംഭാവന ചെയ്ത ചികിത്സാ സമ്പ്രദായമാണ് ആയുർവേദമെന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണവും പ്രഭുലാൽ പ്രസന്നൻ സ്മാരക പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വഭാവിക രോഗശാന്തി പ്രദാനം ചെയ്യുന്ന ആയുർവേദം ലോകരാജ്യങ്ങളിൽ പ്രചാരം നേടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
- മാർമല അരുവിയിൽ എലിവേറ്റഡ് ഗ്യാലറി നിർമ്മിക്കും : അഡ്വ. ഷോൺ ജോർജ്
പൂഞ്ഞാർ ഡിവിഷനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാർമല അരുവിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്കായി എലിവേറ്റഡ് ഗ്യാലറി നിർമ്മിക്കുന്നതിനും ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു.
- പാലാ കിഴതടിയൂർ പള്ളിയിൽ തിരക്കേറുന്നു
ദിവസവും നൂറുകണക്കിനാളുകൾ വിവിധ സമയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും നൊവേനയിലും പങ്കെടുത്ത് വിശുദ്ധനെ വണങ്ങി അനുഗ്രഹം യാചിക്കുന്നതിനായി എത്തുന്നതിനാൽ ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി വികാരി ഫാദർ തോമസ് പുന്നത്താനത്ത് അറിയിച്ചു. എല്ലാദിവസവും രാവിലെ 5.30, 7, 10, 12 ഉച്ച കഴിഞ്ഞ് 3, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും നടത്തപ്പെടുന്നു. 26ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു. 27ന് ഉച്ചകഴിഞ്ഞു 4: 45 ന് പ്രസുദേന്തി സമർപ്പണം. 6:15 ന് ജപമാല പ്രദക്ഷിണം. 28ന് രാവിലെ 10 മണിക്ക് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസിദ്ധമായ പ്രദക്ഷിണം പാലാ മഹാറാണി ജംഗ്ഷനിലേക്ക്.
- ദാന കരതൊട്ടു; കേരളത്തിനും ഭീഷണി
അതിതീവ്ര ചുഴലിക്കാറ്റായ ‘ദാന’ കരതൊട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് കേരളത്തിലെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
- വിൻസെഷ്യൻ സഭയുടെ സ്ഥാപകനായ, ദൈവദാസൻ കാട്ടാറത്ത്‌വർക്കിയച്ചന്റെ 93 – മത് ചരമ വാർഷിക ദിനാചരണം
വൈക്കം : തോട്ടകം ആശ്രമ ദേവാലയത്തിൽ വച്ചു സമുചിതമായി ആചരിച്ചു. വിൻസെൻഷ്യൻ സഭ സുപ്പിരിയർ ജനറൽ ഫാദർ ജോൺ ചെറിയവെളി V C ആഘോഷമായ കുർബാനക്ക് നേതൃത്വം നൽകി. പോട്ടാ ആശ്രമം സുപ്പിരിയർ ഫാദർ ജോസഫ് ഇറമ്പിൽ V C വചന സന്ദേശം നൽകി.
- തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം; സർവെ റിപ്പോർട്ട് പുറത്ത്
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ബാക്കി നിൽക്കേ പുതിയ സർവെ റിപ്പോർട്ട് പുറത്ത്. വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് സർവെ ഫലമാണ് പുറത്ത് വന്നത്. ഫലം ട്രംപ് ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. ഹാരിസിനേക്കാൾ നേരിയ ലീഡ് ട്രംപ് നേടിയെന്നാണ് സർവെ ഫലം വിവരിക്കുന്നത്. ട്രംപിന് 47 ശതമാനം വോട്ട് ലഭിച്ചപ്പോൾ കമലയ്ക്ക് 45 ശതമാനമാണ് വോട്ടുമാണ് ലഭിച്ചത്.
- റേഷൻ കാർഡുടമകൾക്ക് നിർദ്ദേശം; മരിച്ചവരെ നീക്കണം, ഇല്ലെങ്കിൽ പിഴ
മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങളിൽ മരിച്ചവരുണ്ടെങ്കിൽ ഉടൻ പേരുകൾ നീക്കം ചെയ്യാൻ റേഷൻ കാർഡുടമകൾക്ക് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദ്ദേശം. കേരളത്തിന് പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാൽ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിൻ്റെ വില പിഴയായി ഈടാക്കും. റേഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
- വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ല. തീവ്രസ്വഭാവമുള്ള ദുരന്തമായി വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല, ആവശ്യം അംഗീകരിച്ചെങ്കില്‍ പുനര്‍ നിര്‍മ്മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision