പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് ഭക്തജനങ്ങളുടെ തിരക്ക് ഏറിവരുന്നു.
ദിവസവും നൂറുകണക്കിനാളുകൾ വിവിധ സമയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും നൊവേനയിലും പങ്കെടുത്ത് വിശുദ്ധനെ വണങ്ങി അനുഗ്രഹം യാചിക്കുന്നതിനായി എത്തുന്നതിനാൽ ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി വികാരി ഫാദർ തോമസ് പുന്നത്താനത്ത് അറിയിച്ചു.
എല്ലാദിവസവും രാവിലെ 5.30, 7, 10, 12 ഉച്ച കഴിഞ്ഞ് 3, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും നടത്തപ്പെടുന്നു. 26ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു.
27ന് ഉച്ചകഴിഞ്ഞു 4: 45 ന് പ്രസുദേന്തി സമർപ്പണം. 6:15 ന് ജപമാല പ്രദക്ഷിണം. 28ന് രാവിലെ 10 മണിക്ക് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസിദ്ധമായ പ്രദക്ഷിണം പാലാ മഹാറാണി ജംഗ്ഷനിലേക്ക്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision