പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  24

Date:

വാർത്തകൾ

  • 35 വർഷം നിരീശ്വരവാദിയായിരുന്ന ബെലെൻ ഇന്ന് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന ജീവിതസാക്ഷ്യം

35 വർഷത്തോളം നിരീശ്വരവാദിയായി ജീവിച്ച സ്പാനിഷ് വനിത ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. ബെലെൻ പെരാലെസ് എന്ന സ്പാനിഷ് വനിതയുടെ ജീവിതസാക്ഷ്യമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കൗമാര പ്രായത്തില്‍ തന്നെ ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു അകന്നുപോകുകയും പിന്നീട് മൂന്നര പതിറ്റാണ്ട് നിരീശ്വരവാദിയായി ജീവിക്കുകയും ചെയ്ത ബെലെൻ ഏകരക്ഷകനായ യേശുവിനെ കണ്ടുമുട്ടുവാനും അവിടുന്നു നല്‍കുന്ന ആന്തരിക സമാധാനം അനുഭവിക്കുവാനും വേദിയായത് ജോൺ പോൾ രണ്ടാമൻ്റെ ശവകുടീരമായിരിന്നു.

  • ബെംഗളൂരുവിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി

17 പേരെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിൽ ഇന്നലെ വൈകുന്നേരം മുതൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. റിപ്പോർട്ടുകൾ പ്രകാരം തകർന്ന കെട്ടിടത്തിൽ നിന്ന് 10 ലധികം പേരെ രക്ഷപ്പെടുത്തി, അവരിൽ അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

  • ഝാർഖണ്ഡിൽ സിപിഐയും സിപിഐഎമ്മും ഒറ്റയ്ക്ക് മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകേണ്ടെന്ന് ഇരുപാർട്ടികളും തീരുമാനിച്ചു. സിപിഐ 15 സീറ്റുകളിലും സിപിഐഎം 9 സീറ്റിലും സ്ഥാനാർഥികളെ നിർത്തും. മത്സരിക്കാത്ത ഇടങ്ങളിൽ ഇന്ത്യ സഖ്യത്തിന് വോട്ടു ചെയ്യുമെന്നും സിപിഐഎം വ്യക്തമാക്കി.

  • കേരളാ ഗ്രോ ജില്ലാ സ്‌റ്റോർ പാലായിൽ ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിക്കും

പാലാ: കൃഷിയിലേക്കുംകാർഷിക സംരംഭങ്ങളിലേക്കും കൂടുതൽ പേരെ ആകർഷിക്കുവാനും കർഷകർക്ക് അനുകൂലമായ വിപണന സംവിധാനം ഒരുക്കുന്നതിന്റെയും ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന ‘കേരളാ ഗ്രോ’ ബ്രാന്റഡ് ഉൽപ്പന്നങ്ങളുടെ ജില്ലാ സ്‌റ്റോർ 24 ന് വ്യാഴാഴ്‌ച കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പാലാ സെൻ്റ് തോമസ് പ്രസ്സിനു സമീപം പാലാ രൂപതയുടെ കെട്ടിടത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും.

  • LDF-UDF ഡീൽ പൊളിയും; കെ സുരേന്ദ്രൻ

കോൺഗ്രസിന് കടുത്ത ആത്മവിശ്വാസ പ്രതിസന്ധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പി വി അൻവറുമായി ചർച്ചയും ഡീലും നടത്തേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തി. ചേലക്കര എൽ.ഡി.എഫിനും പാലക്കാട്‌ യു.ഡി.എഫിനുമൊപ്പമെന്ന ഡീൽ പൊളിയുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

  • കുട്ടികൾക്ക് മനോഹരമായ തമിഴ് പേരുകൾ നൽകണമെന്ന്  തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ

കുട്ടികൾക്ക് മനോഹരമായ തമിഴ് പേരുകൾ നൽകണമെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഇതിനെ നേരിടാൻ തമിഴ് പേരുകൾ ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് ഉദയനിധി പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • നവീകരിച്ച ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും വെഞ്ചരിപ്പും ആശീർവ്വാദകർമ്മവുംപാലാ: അൽഫോൻസാ കോളേജിൻ്റെ വജ്രജൂബിലിയോടനുബന്ധിച്ച് നവീകരിച്ച ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും വെഞ്ചരിപ്പും ആശീർവ്വാദകർമ്മവും നടത്തപ്പെട്ടു. പുതിയതായി നിർമ്മിച്ച മൾട്ടി മീഡിയ ഹാളും വിഐപി ലൗഞ്ചും ഉദ്ഘാടനം ചെയ്യപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ റവ ഡോ. ഷാജി ജോൺ ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. പാലാ രൂപതാദ്ധ്യക്ഷനും കോളേജിൻ്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവ്വാദകർമ്മം നിർവ്വഹിച്ചു സംസാരിച്ചു. മരിച്ചവരിൽ നിന്ന് ജീവിച്ചിരിക്കുന്നവരിലേക്ക് തലമുറകളിലൂടെ യാത്ര ചെയ്യുന്ന സപര്യയാണ് വായനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അറിവാർജ്ജിക്കാൻ പല വഴികളുണ്ടെങ്കിലും ജ്ഞാനം നേടാൻ പുസ്തകങ്ങളെ ആശ്രയിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് മാനേജരും രൂപതാ മുഖ്യവികാരി ജനറാളുമായ റവ ഡോ. ജോസഫ് തടത്തിൽ , വികാരി ജനറാൾ റവ.ഫാ ജോസഫ് കണിയോടിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. ഇ ബി എസ് ബി ക്ലബിൻ്റെ ഇ മാഗസിൻ തദവസരത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. കോളേജ് ബർസാർ റവ.ഫാ കുര്യാക്കോസ് വെളളച്ചാലിൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...