
പാലാ: കൃഷിയിലേക്കുംകാർഷിക സംരംഭങ്ങളിലേക്കും കൂടുതൽ പേരെ ആകർഷിക്കുവാനും കർഷകർക്ക് അനുകൂലമായ വിപണന സംവിധാനം ഒരുക്കുന്നതിന്റെയും ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന ‘കേരളാ ഗ്രോ’ ബ്രാന്റഡ് ഉൽപ്പന്നങ്ങളുടെ ജില്ലാ സ്‌റ്റോർ 24 ന് വ്യാഴാഴ്‌ച കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പാലാ സെൻ്റ് തോമസ് പ്രസ്സിനു സമീപം പാലാ രൂപതയുടെ കെട്ടിടത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും.

ജോസ് കെ മാണി എം.പി ആദ്യ വിൽപന നിർവ്വഹിക്കും. മുനിസിപ്പൽ ചെയർമാൻ ഷാജു.വി. തുരുത്തൻ, വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് സി, ആത്മാ പ്രോജക്ട് ഡയറക്ടർ അബ്രാഹം സെബാസ്റ്റ്യൻ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റും പാലാ സാൻതോം എഫ്.പി.സി ഡയറക്ടറുമായ ഫാ. തോമസ് കിഴക്കേൽ, മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, കേരളാ ഗ്രോ ജില്ലാ ബ്രാന്റ്റിങ്ങ് കമ്മറ്റിയംഗം അഡ്വ. വി.റ്റി. തോമസ്, കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ട്രീസാ സെലിൻ ജോസ്, പാലാ സാൻതോം എഫ്.പി.സി ചെയർമാൻ സിബി മാത്യു കണിയാംപടി എന്നിവർ പ്രസംഗിക്കും.

പി. എസ്.ഡബ്ലിയുഎസ് അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, എഫ്. പി. ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കുനാനിക്കൽ, എഫ്.പി.ഒ ഡയറക്ടർമാരായ പി.വി ജോർജ് പുരയിടം, ജോയി മടിയ്ക്കാങ്കൽ, ഷീബാ ബെന്നി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിമൽ Cജോണി, ജസ്റ്റിൻ ജോസഫ്, അമൽ ഷാജി, മെർളി ജയിംസ്, ക്ലാരിസ് ചെറിയാൻ, സൗമ്യാ ജയിംസ്, അനു റജി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നേതൃത്വം നൽകുന്ന പാലാ സാൻതോം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിക്കാണ് സംസ്ഥാന കൃഷിവകുപ്പ് കോട്ടയം ജില്ലയിലെ ഏക കേരളാഗ്രോ സ്‌റ്റോർഅനുവദിച്ചത്. പി. എസ്. ഡബ്ലിയു.എസ് പ്രൊമോട്ടുചെയ്യുന്ന കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിക്ക് അനുവദിച്ചിരുന്ന ജില്ലയിലെ ഏക കേരളാ ഗ്രോ പ്രീമിയം ഔട്ട്ലെറ്റ് കഴിഞ്ഞ മാർച്ചിൽ മുണ്ടാങ്കൽ പള്ളിക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.

കർഷക കമ്പനികൾ, ഫാർമേഴ്‌സ് ക്ലബ്ബുകൾ, കൃഷിക്കൂട്ടങ്ങൾ, കർഷക കൂട്ടായ്‌മകൾ തുടങ്ങി കർഷക സംരംഭകരുടെ ഗുണമേന്മയുള്ളതും മായം കലരാത്തതുമായ കാർഷിക വിഭവങ്ങളും ഭക്ഷ്യഉൽപ്പന്നങ്ങളും പൊതുവിപണിയിലിറക്കുന്നതിന്റെ ഭാഗമായാണ് കേരളാഗ്രോ സ്റ്റോറുകൾആരംഭിക്കുന്നത്. കേരളത്തിലെ നൂറിൽപരം കർഷക കൂട്ടായ്‌മകളുടെ വ്യത്യസ്ഥങ്ങളായ കേരളാഗ്രോ ഉൽപ്പന്നങ്ങളാണ് സ്റ്റോറിൽനിന്ന് ലഭ്യമാകുന്നത്. കുട്ടനാടൻ അരി മുതൽ ഹരിതംതേൻ വരെ നൂറ്റമ്പതിൽപരം ഉൽപ്പന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ വിപണനത്തിനുള്ളത്.

പാലായിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ഫാ. തോമസ് കിഴക്കേൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, പി.വി.ജോർജ് പുരയിടം, വിമൽ ജോണി, ജോയി മടിക്കാങ്കൽ തുടങ്ങിയവർ
സന്നിഹിതരായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
