പ്രഭാത  വാർത്തകൾ   2024  ഒക്ടോബർ  23

Date:

വാർത്തകൾ

  • സാർവത്രികവും ഏകവും: അതാണ് സഭയുടെ നിഗൂഢരഹസ്യം

സഭയുടെ ഐക്യവും സാർവത്രികതയും ഉറപ്പാക്കുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് ഐക്യത്തിനുവേണ്ടി പ്രവർത്തിക്കുന്നത് നമുക്ക് രണ്ടുരീതികളിൽ കാണാൻകഴിയും. ഒരുവശത്ത് അവൻ സഭയെ പുറത്തേക്ക് നയിക്കുന്നു. അങ്ങനെ അവൾക്ക് എന്നത്തേക്കാൾ കൂടുതൽ മനുഷ്യരെയും ജനതകളെയും സ്വാഗതം ചെയ്യാൻ കഴിയും. മറുവശത്ത്, നേടിയ ഐക്യം ഏകീകൃതമാകുന്നതിന് അവരെ അവൾ സഭയ്ക്കുള്ളിൽ ഒരുമിച്ചുകൂട്ടുന്നു. സാർവത്രികതയിൽ വികസിക്കാനും, ഐക്യത്തിൽ ഏകീകൃതമാകുവാനും അവൻ അവളെ പഠിപ്പിക്കുന്നു. സാർവത്രികവും ഏകവും: അതാണ് സഭയുടെ നിഗൂഢരഹസ്യം.

  • വാഗമണ്ണിൽ  ജീപ്പ് മറിഞ്ഞ് പരുക്കേറ്റ 7 അംഗ വിനോദ സഞ്ചാരികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വാഗമണ്ണിൽ രാത്രിയിൽ ജീപ്പ് മറിഞ്ഞ് പരുക്കേറ്റ 7 അംഗ വിനോദ സഞ്ചാരികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുന്നൽ വേലിയിൽ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ ശേഷം റിസോർട്ടിൽ നിന്നു ജീപ്പിൽ കറങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. രാജേശ്വരി (24) കാർത്തിക ( 21 ) ടിറ്റോ (24) പാർവ്വതി (21) ശ്രീനിധി ( 21 ) വർഷ (20 ) സുവർണ്ണ (20) എന്നിവർക്കാണ് പരിക്കേറ്റത്.

  • സഭയുടെ ഐക്യം ജനങ്ങൾ തമ്മിലുള്ള ഐക്യമാണ്

ഐക്യം ക്യാൻവാസിൽ വരച്ചു നേടാനുള്ളതല്ല. പ്രസ്തുത ജീവിതത്തിൽ നേടേണ്ടതാണ്.അത് ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ്. നമുക്കെല്ലാം ഐക്യം വേണം. നമ്മുടെ ഹൃദയത്തിൻ്റെ ആഴങ്ങളിൽനിന്ന് നാം അത് ആഗ്രഹിക്കുന്നു. ആർജ്ജിച്ച സാർവത്രികത, സഭയുടെ ഐക്യത്തെ ഒത്തുതീർപ്പിനു വിധേയമാക്കുകയില്ല എന്ന് എങ്ങനെ ഉറപ്പുവരുത്തും എന്നതായിരുന്നു പ്രശ്‌നം. പരിശുദ്ധാത്മാവ് എപ്പോഴും ഉടനടി ഐക്യം ഉണ്ടാക്കുകയില്ല. പന്തക്കുസ്‌തായിലേതുപോലെ അത്ഭുതകരവും നിർണ്ണായകവുമായ പ്രവൃത്തികൾകൊണ്ട് പെട്ടെന്ന് മാറ്റംവരുത്തുകയില്ല. വിവേകപൂർവ്വമായ പ്രവൃത്തികളിലൂ ടെയാണ് അവൻ ഭൂരിഭാഗം പ്രശ്‌നങ്ങളിലും  ഇടപെടുന്നത്. പ്രാർത്ഥന, ചെറുത്തു നിൽപ്, ജനതകളിലൂടെയും സ്ഥാപനങ്ങളിലൂടെയും കടന്നുപോകൽ, മനുഷ്യരാശിയുടെ വേഗത, വ്യത്യാസങ്ങൾ എന്നിവ കണക്കിലെടുത്തുകൊണ്ടാണത്.

  • കെ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന. നവീന്‍ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥന്‍ എന്ന് സഹപ്രവര്‍ത്തകരും മൊഴി നല്‍കി.

  • ഗുസ്തി താരങ്ങളുടെ സമരം ആസൂത്രണം ചെയ്തത് ബിജെപി നേതാവ്

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്നിൽ ബിജെപി നേതാവ് ബബിത ഫൊഗട്ടെന്ന് ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക്. ബബിതയ്ക്ക് ഗുസ്തി ഫെഡറേഷൻ ചെയർമാൻ സ്ഥാനത്തെത്താൻ വേണ്ടിയായിരുന്നു ബ്രിജ് ഭൂഷണെതിരായ സമരം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അവർ പറഞ്ഞു. ഇന്ത്യ ടുഡെ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

  • പ്രശ്നങ്ങളെയും ;പ്രതിസന്ധികളെയും നേരിടാനുള്ള ആയുധമാണ് ജപമാല

പാലാ :തുറക്കാത്ത പൂട്ടുകളെ തുറക്കാനുള്ള കഴിവ് ജപമാലയ്ക്കുണ്ടെന്ന് ഫാദർ ജോഷി പുതുപ്പറമ്പിൽ.പാലാ ഗാഢലൂപ്പാ  പള്ളിയിലേക്കുള്ള ജപമാല വാഹന റാലിക്കു തുടക്കം കുറിച്ച് കൊണ്ട് ഭക്ത ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാലാ ഗാഢലൂപ്പാ പള്ളി വികാരിയായ ഫാദർ ജോഷി പുതുപ്പറമ്പിൽ. പ്രവിത്താനത്ത് പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിച്ച ജപമാല വാഹന റാലിയിൽ നൂറുകണക്കിന് വാഹനങ്ങൾ പങ്കെടുത്തു.മഞ്ഞയും വെള്ളയും ചേർന്ന പേപ്പൽ പതാകയുമായി ധാരാളം ഇരുചക്ര വാഹനങ്ങളും പങ്കെടുത്തു.രാത്രിയോടെ പാലാ ഗാഡലൂപ്പാ പള്ളിയിൽ ജപമാല റാലി എത്തിയപ്പോൾ വൻ ജനസഞ്ചയമാണ് സ്വീകരിച്ചത്. തുടർന്ന് സമൂഹ പ്രാർത്ഥനയും ;വാഹന വെഞ്ചരിപ്പും നടന്നു.വന്നെത്തിയ എല്ലാ മരിയ ഭക്തർക്കും സ്‌നേഹവിരുന്നും  സംഘാടകർ ഒരുക്കിയിരുന്നു.ഇക്കൊല്ലത്തെ അമലോത്ഭവ മാതാവിൻറെ പെരുന്നാൾ ഡിസംബർ 12 നായിരിക്കും നടക്കുക.ഡിസംബർ മൂന്നാം തീയതി മുതൽ പ്രാരംഭ  പ്രാർത്ഥനകൾ ആരംഭിക്കും.

  • ഭാരത് ബ്രാൻഡ് ഉൽപ്പന്നങ്ങൾ ഓൺലൈനിൽ കിട്ടാൻ വഴി തെളിയുന്നു

ഭാരത് ബ്രാൻ്റ് ഉൽപ്പന്നങ്ങൾ റിലയൻസ് റീടെയ്ൽ വഴി ഓൺലൈനായി വിൽക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. വിലക്കയറ്റത്തെ ഫലപ്രദമായി ചെറുക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് കേന്ദ്ര സർക്കാരിലെ ഉന്നതരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതാദ്യമായാണ് സബ്സിഡി നിരക്കിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ സർക്കാർ ഒരു സ്വകാര്യ കമ്പനിയുമായി ദീർഘകാല കരാറിൽ ഏർപ്പെടുന്നത്.

  • ഡൽഹിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു

നിയന്ത്രണങ്ങൾ കടുപ്പിച്ചു.​ വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ​ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി തുടങ്ങി. സ്വകാര്യ വാഹനങ്ങളുടെ ഉപയോ​ഗം കുറയ്ക്കാൻ നിര്‍ദേശമുണ്ട്. മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും, നടപടികളും ഉണ്ടാകും, പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങളുടെ പാർക്കിം​ഗ് ഫീസ് കൂട്ടും, ​ഗതാ​ഗത തടസം കുറയ്ക്കാൻ ന​ഗരത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. എൻസിആർ മേഖലയിലാകെ നിയന്ത്രണങ്ങൾ ബാധകമാക്കി.

  • ആദ്യ വനിത ടി20 ലോക കപ്പ് കിരീടം സ്വന്തമാക്കിയ ന്യൂസിലാന്‍ഡിന് ലഭിക്കുന്നത് വന്‍ സമ്മാനത്തുക

 ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 19.6 കോടി (2.34 മില്യണ്‍ യു.എസ്. ഡോളര്‍) രൂപയാകും ഇത്. ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ചാണ് കിവികള്‍ 2024 ടി20 വനിത ലോകകപ്പ് ചാമ്പ്യന്മാരായത്. അവരുടെ ആദ്യ ലോക കപ്പി നേട്ടം കൂടിയാണിത്. വിജയികള്‍ക്കുള്ള സമ്മാനത്തുകയില്‍ ഐസിസി 134 ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയതോടെയാണ് മുന്‍ ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് ഇത്രയും വലിയ തുക വിജയികള്‍ക്ക് സ്വന്തമാക്കാനാകുന്നത്. റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കക്ക് 1.17 മില്യണ്‍ യുഎസ് ഡോളര്‍, അതായത് 9.8 കോടി രൂപ ലഭിക്കും.

  • പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പുറത്താക്കിയ എകെ ഷാനിബ്

മറ്റന്നാള്‍ പത്രിക സമര്‍പ്പിക്കും. സതീശനും ഷാഫിയും കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ത്തിയ നയങ്ങളോടുള്ള പ്രതിഷേധമാണ് ഈ മത്സരമെന്നും ഷാനിബ് പറഞ്ഞു. താന്‍ മത്സരിച്ചാല്‍ ബിജെപിക്കു ഗുണകരമാകുമോ എന്ന് ചര്‍ച്ച ചെയ്തു. ബിജെപിക്കകത്തു ആസ്വരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തില്‍ സ്വാതന്ത്രന്‍ ആയി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

  • അച്ഛനമ്മമാരും കുട്ടികളും ശ്രദ്ധിക്കുക! ഉഴപ്പിയാൽ ഇനി ജയിക്കില്ല

SSLC പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സമ്പ്രദായം (സബ്‌ജക്ട് മിനിമം) നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ വർഷം മുതൽ എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കും. നിലവിലെ ഓൾ പ്രൊമോഷൻ രീതിയിൽ മാറ്റം വരുത്തും. ഏതെങ്കിലും വിഷയത്തിൽ വിദ്യാർഥിക്ക് മാർക്ക് കുറഞ്ഞാൽ രണ്ടാഴ്‌ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാമെന്നും അദ്ദേഹം പറഞ്ഞു

  • AI തൊഴിലാളികളെ നിയമിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

AI തൊഴിലാളികളെ നിയമിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. അടുത്തമാസം മുതൽ AI ഏജന്റുമാർ ജോലി തുടങ്ങും. കമ്പനിയുടെ ദൈനംദിനകാര്യങ്ങൾ ചെയ്യുന്നതിനാണ് Al സഹായത്താൽ പ്രവർത്തിക്കുന്ന വെർച്വൽ തൊഴിലാളികളെ മൈക്രോസോഫ്റ്റ് ഏർപ്പെടുത്തുന്നത്. ക്ലൈന്റ് ക്വറീസ്, സെയിൽസ് ലീഡ് ഐഡന്റിഫിക്കേഷൻ, സപ്ലൈ ചെയിൻ മാനേജ്മെൻ്റ് തുടങ്ങിയ ജോലികളാണ് ആദ്യഘട്ടത്തിൽ AI ഏജന്റുമാർ ചെയ്യുക.

  • BSNL ലോഗോ പുതിയ ഭാവത്തിൽ

‘ഇന്ത്യ’യെ വെട്ടി ഭാരതം എന്നാക്കി പൊതുമേഖല സ്ഥാപനമായ BSNLലിന്റെ പുതിയ ലോഗോ. ‘കണക്ടിങ് ഇന്ത്യ’ എന്നത് ‘കണക്ടിങ് ഭാരത്’ എന്നാണ് മാറ്റിയത്. ലോഗോയുടെ നിറവും മാറ്റിയിട്ടുണ്ട്. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങൾ ഒഴിവാക്കി. പകരം കാവി, വെള്ള, പച്ച നിറങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഭൂപടവും ലോഗോയിലുണ്ട്.

  • വയനാടിന് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ല’

വയനാട്ടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വറ്ററിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പരാമർശം. വയനാട്ടിലെ ജനങ്ങൾക്ക് തൻ്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും അവർക്ക് തന്റെ സഹോദരിയേക്കാൾ മികച്ച മറ്റൊരു നേതാവിനെ നിർദ്ദേശിക്കാനില്ല. പാർലമെന്റിൽ വയനാടിന്റെ ശബ്ദ‌മാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ ഗാന്ധി കുറിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • ബംഗളൂരുവിൽ കെട്ടിടം തകർന്ന് വൻ അപകടം; 3 മരണം

ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് 3 മരണം. പതിനേഴോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. കിഴക്കൻ ബംഗളൂരുവിലെ ഹോരമാവ് അഗാര ഏരിയയിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ ഗമിക്കുകയാണ്. കെട്ടിടം പൂർണമായി തകർന്നു വീണു. ബംഗളൂരുവിൽ കനത്ത മഴ തുടരുന്നതിനിടെയാണ് കെട്ടിടം തകർന്നു വീണത്. ദേശീയ ദുരന്ത നിവാരണ സേനയും എസ്ഡിആർഎഫ് സംഘങ്ങളും സ്ഥലത്തുണ്ട്.

  • റഷ്യയിൽ മോദിക്ക് വൻ സ്വീകരണം

ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന വീഡിയോ പുറത്ത്. കൃഷ്‌ണഭജൻ പാടിയാണ് റഷ്യൻ പൗരന്മാർ മോദിയെ സ്വീകരിച്ചത്. സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളെ അഭിവാദ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തു. കസാനിലെ ഹോട്ടൽ കോർസ്റ്റണിൽ റഷ്യൻ കലാകാരന്മാരുടെ നൃത്ത പരിപാടികളും പ്രധാനമന്ത്രി കണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...