ഉപജില്ലാ ശാസ്ത്രോൽസവം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ 22, 23 തിയതികളിൽ നടക്കും

Date:

ഈരാറ്റുപേട്ട: മേളയുടെ ഒരുക്കങ്ങൾ പുർത്തിയായതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംലബീവി സി.എം, ജനറൽ കൺവീനർ ജോബെറ്റ് തോമസ് എന്നിവർ അറിയിച്ചു. 22 ന് രാവിലെ 9.30 ന് സ്കൂൾ മാനേജർ ഫാ. സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി, ബ്ലോക്ക് മെബർ ജോസഫ് ജോർജ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയിച്ചൻ കാവുങ്കൽ, എ.ഇ.ഒ ഷംല ബീവി സി.എം, ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടുക്കാനി എന്നിവർ പ്രസംഗിക്കും. രണ്ടു ദിവസമായി നടക്കുന്ന മേളയിൽ 70 സ്കൂളിൽ നിന്നുമായി രണ്ടായിരത്തോളം ശാസ്ത്ര പ്രതിഭകൾ പങ്കെടുക്കും. 23 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെംബർ അഡ്വ.ഷോൺ ജോർജ് ഉദ്ഘാടനം ചെയും. എ ഇ.ഒ ഷംലബീവി സി.എം, സ്കൂൾ മാനേജർ ഫാ.

സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ബ്ലോക്ക് മെംബർ മിനി സാവിയോ പഞ്ചായത്ത് മെംബർമാരായ രമേശ് ഇലവുങ്കൽ, ലിസി തോമസ് അഴകത്ത്, മിനി ബിനോ, സന്ധ്യ ശിവകുമാർ, പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടുക്കാനി.തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് സമ്മാനദാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മനുഷ്യ ബോംബ് ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം വൈകി

വിസ്താര വിമാനമാണ് അരമണിക്കൂറോളം വൈകിയത്. മഹാരാഷ്ട്ര സ്വദേശി വിജയി മന്ദായനാണ് വിമാനത്തിലേക്ക്...

മലപ്പുറം ചേളാരിയിൽ 13 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്....

പി.വി. അൻവറിന്റെ ഉപാധി തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ

 പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് പിൻവലിക്കില്ല; അൻവർ പിന്തുണച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഉപാധി...

പി.വി അൻവറുമായി ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാൻ ; രാഹുൽ മാങ്കൂട്ടത്തിൽ

അൻവറിന്റെ പിന്തുണ ഗുണം ചെയ്യുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിപകക്ഷം ദീർഘകാലമായി...