ബ്രിട്ടണിലെ ഒരു ക്രിസ്ത്യൻ രാജാവിന്റെ മകളായിരുന്നു ഉർസുല. അക്കാലത്തെ സെനറ്റർ ആയ ക്ലെമാറ്റിയൂസ് കൊളോണിലെ രക്തസാക്ഷിത്വം വരിച്ച ഒരു കൂട്ടം കന്യകമാരുടെ ആദരണാർത്ഥം അവിടത്തെ ഒരു പള്ളി പുതുക്കി പണിതു. ഇവർ ആരായിരുന്നുവെന്നും എത്രപേരുണ്ടായിരുന്നുവെന്നുള്ള കാര്യം വ്യക്തമല്ല.
ഒരു വിജാതീയ രാജകുമാരനുമായുള്ള തനിക്കിഷ്ടമില്ലാത്ത വിവാഹ ഉടമ്പടിയിൽ നിന്നും മൂന്ന് വർഷത്തെ സാവകാശം വാങ്ങിച്ച വിശുദ്ധ ഉര്‍സുല 11,000 ത്തോളം കന്യകമാരുമായി റിനെ മുതൽ ബാസ്ലെ വരെയും, സ്വിറ്റ്സർലണ്ടിലെക്കും അവിടെ നിന്ന് റോമിലേക്കും ഒരു കടൽ യാത്ര നടത്തി. തിരികെ വരുന്ന വഴിക്ക് ഏതാണ്ട് 451-ൽ വിജാതീയരുടെ മുഖ്യനെ വിവാഹം കഴിക്കാൻ വിശുദ്ധ വിസമ്മതിച്ചു എന്ന കാരണത്താൽ കൊളോണ്‍ എന്ന സ്ഥലത്ത് വച്ച് പ്രാകൃതരായ വിജാതീയരാൽ ഇവരെല്ലാവരും കൊല്ലപ്പെട്ടു.
മറ്റൊരു ഐതിഹ്യമനുസരിച്ച്, ക്ലെമെൻസ് മാക്സിമസ് ചക്രവർത്തി ബ്രിട്ടണും ഗൗളും ആക്രമിച്ചപ്പോൾ ധാരാളം ബ്രിട്ടിഷ്കാരും സൈനികരും അമേരിക്കയിലേക്ക് കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ കുടിയേറ്റക്കാരുടെ ഭരണാധികാരിയായ സിനാൻ മീരിയാഡോഗ് കോണ്‍വാള്ളിലെ രാജാവായ ദിയോനോടസിനോട് ആവശ്യപ്പെടുകയും അതിൻപ്രകാരം ദിയോനോടസ് തന്റെ മകളായ ഉർസുലയെ സിനാന്റെ ഭാര്യയായും കൂടെ 10,000 ത്തോളം കുലീന കന്യകകളെയും 60,000 ത്തോളം സാധാരണ കന്യകകളെയും അയച്ചു. ഇവരുടെ കപ്പൽവ്യൂഹം തകർക്കപ്പെടുകയും സകലരും കൊല്ലപ്പെടുകയും ചെയ്തുവെന്നും പറയപ്പെടുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision