പാലാ കിഴതടിയൂർ പള്ളിയിൽ കൊടിയേറ്റ് ഇന്ന്

Date:

അത്ഭുത പ്രവർത്തകനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ. തിരുനാളിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ഒക്ടോബർ 19ന് രാവിലെ 9:45 ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ നിർവഹിക്കുന്നു. നാനാജാതിമതസ്ഥർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന കിഴതടിയൂർ പള്ളിയിലെ തിരുനാൾ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വികാരി റവ. ഫാദർ തോമസ് പുന്നത്താനത്ത് അറിയിച്ചു. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30 , 7 ,10, 12 ഉച്ചകഴിഞ്ഞ് 3, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും നടത്തപ്പെടുന്നു. 26 ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു. 27 ന് ജപമാല പ്രദക്ഷിണം കുരിശുപള്ളിയിലേയ്ക്ക്. പ്രധാന തിരുനാൾ ദിവസമായ ഒക്ടോബർ 28 ന് രാവിലെ 5: 15 മുതൽ നെയ്യപ്പ നേർച്ച വിതരണവും പത്തുമണിക്ക് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുന്നു. ഉച്ചയ്ക്ക് 12 ന് ടൗൺ ചുറ്റിയുള്ള പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് 3, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...