2024 ഒക്ടോബർ 19 ശനി 1199 തുലാം 03
വാർത്തകൾ

- പരിശുദ്ധാത്മാവ് പ്രത്യാശ പകർന്നുകൊണ്ട് നമ്മുടെ കണ്ണുനീർ തുടയ്ക്കുകയും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു
പരിശുദ്ധാത്മാവ് ഉറപ്പുള്ള ഒരു വഴികാട്ടിയാണെന്നും എല്ലാവരിലൂടെയും എല്ലാ കാര്യങ്ങളിലും അവൻ സംസാരിക്കുന്നതിനാൽ അവന്റെ ശബ്ദം എങ്ങനെ തിരിച്ചറിയാമെന്നു പഠിക്കുകയെന്നതാണു നമ്മുടെ ആദ്യ ദൗത്യമെന്നും മനസ്സിലാക്കാൻ അദ്ദേഹം നമ്മെ സഹായിക്കുന്നു. പരിശുദ്ധാത്മാവ് എപ്പോഴും നമ്മെ അനുഗമിക്കുന്നു. സന്താപത്തിൻ്റെയും സങ്കടങ്ങളുടെയും നിമിഷങ്ങളിൽ ആത്മാവ് നമ്മെ ആശ്വസിപ്പിക്കുന്നു, പ്രത്യേകിച്ച് കൃത്യമായി നമ്മുടെ മനുഷ്യസ്നേഹം കാരണം-കാര്യങ്ങൾ ശരിയായി നടക്കാതിരിക്കുകയും അനീതി വിജയിക്കുന്നതായി തോന്നുകയും ചെയ്യുമ്പോൾ തിന്മയെ അഭിമുഖീകരിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്നും ക്ഷമിക്കുന്നത് എത്ര പ്രയാസമാണെന്നും സമാധാനം തേടുന്നതിന് നാം എത്ര കുറച്ചു മനഃശക്തിയാണു കാട്ടുന്നതെന്നും നമ്മൾ മനസ്സിലാക്കുമ്പോൾ. ഇത്തരം നിമിഷങ്ങളിൽ ഇനിയൊന്നും ചെയ്യാനില്ലെന്നു നമുക്കുതോന്നുകയും നാം നിരാശക്കു കീഴ്പ്‌പെടുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് ദൈവിക ദാനമായ പ്രത്യാശ പകർന്നുകൊണ്ട് നമ്മുടെ കണ്ണുനീർ തുടയ്ക്കുകയും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
- എഡിഎം നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്ത്
കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെയായിരുന്നു നവീൻ ബാബുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

- ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല
സഖ്യത്തിൽ ഒന്നോ രണ്ടോ സീറ്റുകൾക്ക് വേണ്ടി വിലപേശുന്നതിൽ കാര്യമില്ലെന്നും ആംആദ്മി. സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന് വേണ്ടി പ്രചാരണം നടത്തും. ജാർഖണ്ഡിലെ പാർട്ടി ഘടകത്തിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. 2019ൽ81 സീറ്റുകളിൽ 21 ഇടത്ത് മത്സരിച്ചെങ്കിലും ഒരിടത്ത് പോലും വിജയിച്ചില്ല.
- ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി
സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്‌കൂളുകൾ 2024-25 അധ്യയന വർഷത്തേക്ക് രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിക്കാൻ നീക്കം.മറ്റ് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഇൻ്റേണൽ ട്രാൻസ്ഫർ പാടില്ലെന്ന വ്യവസ്ഥയിൽ അഞ്ച് ഇന്ത്യൻ സ്‌കൂളുകൾക്കാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്.

- ക്ഷമിക്കാൻ കഴിയാത്ത ഒരുവൻ മാത്രമേയുള്ളൂ, ക്ഷമ ലഭിക്കാത്തവൻ
ദൈവം ഒരിക്കലും തളരുന്നില്ല അവന്റെ സ്നേഹം ക്ഷണിക്കുന്നുമില്ല. ദൈവം എല്ലാവരെയും സ്വീകരിക്കുന്നു. നമുക്കു മറക്കാതിരിക്കാം, എല്ലാവരെയും, എല്ലാവരെയും, എല്ലാവരെയും. അവസാന നിമിഷംവരെയും അവൻ എല്ലാവർക്കും പുതിയ സാദ്ധ്യതകൾ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടാണ് നമ്മൾ എല്ലായ്‌പ്പോഴും മറ്റുള്ളവരോടു ക്ഷമിക്കേണ്ടത്, കാരണം ക്ഷമിക്കുന്നതിനുള്ള സന്നദ്ധത നമ്മുടെ സ്വന്തം അനുഭവത്തിൽനിന്നാണു ജനിക്കുന്നത്. ക്ഷമിക്കാൻ കഴിയാത്ത ഒരുവൻ മാത്രമേയുള്ളു: ക്ഷമ ലഭിക്കാത്തവൻ.
- തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച
സിന്തറ്റിക്ക് ട്രാക്കിൽ ഷൂസ് ഇല്ലാതെ ഓടിയ കുട്ടികൾക്ക് പരുക്കേറ്റു. ഷൂസില്ലാതെ ഓടിയ മൂന്ന് കുട്ടികളുടെ കാലിലെ തൊലി അടർന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന യുപി വിഭാഗം മത്സരത്തിനിടെയിരുന്നു കുട്ടികൾ ഷൂസില്ലാതെ ഓടിയത്. കല്ലമ്പലം കുടവൂർ എകെഎംഎച്ച്എസിലെ മൂന്ന് കുട്ടികൾക്കാണ് പരുക്കേറ്റത്. സിന്തറ്റിക് ട്രാക്കിൽ ഷൂസ് ഇല്ലാതെ മത്സരത്തിന് ഇറക്കിയത് സംഘാടകരുടെയും സ്കൂൾ അധികൃതരുടെയും ഗുരുതര വീഴ്ച എന്നാണ് വിമർശനം. അടുത്തമാസം നാലു മുതൽ 11 വരെ എറണാകുളത്ത് വച്ചാണ് സംസ്ഥാന സ്കൂൾ കായികോത്സവം നടക്കുക. അതിന് മുന്നോടിയായാണ് ഉപജില്ലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

- ഉരുള്‍പൊട്ടലില്‍ പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം
ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്ന ആക്ഷേപവും സര്‍ക്കാര്‍ ഉന്നയിച്ചു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
- പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തും. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും എന്നാണ് സൂചന. വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് ഒരുക്കുന്നത്.
- IEEE RAS കേരള ചാപ്റ്റർ സെമിനാർ ‘SKILL FORGE ‘ –ന്റെ ഭാഗമായി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പ്രവിത്താനം :ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയേഴ്സ്- റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ സൊസൈറ്റി (IEEE RAS) കേരള ചാപ്റ്റർ, പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് & ടെക്നോളജിയുടെ സഹകരണത്തോടെ നടത്തിയ SKILL FORGE – ROBOTICS FOR STUDENTS സെമിനാറിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ വിദ്യാർഥികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗം കൂടിയായ ‘റോബോട്ടിക്സ് ‘ ആഴത്തിൽ അറിയാൻ വിദഗ്ധരുടെ ക്ലാസുകൾ വിദ്യാർഥികളെ സഹായിച്ചു. കോളേജിലെ ലാബ് സൗകര്യങ്ങൾ ഉപയോഗിച്ച് വിവിധ പരീക്ഷണങ്ങൾ നടത്താനും പ്രായോഗിക പരിശീലനം നേടാനും അവസരം ലഭിച്ചത് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.
- 2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം
കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കും. കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിലാണ് സത്യവാങ്മൂലത്തിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. 2026ല്‍ മംഗളുരുവില്‍ സ്ഥാപിക്കുന്ന റഡാര്‍ സംവിധാനം വടക്കന്‍ കേരളത്തില്‍ കൂടി ഉപയോഗപ്രദമാക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision