പാലാ: ഓടിക്കളിച്ചും ചിരിച്ചും അറിവിന്റെ മധുരം നുകരുന്ന എലിവാലി സെൻറ് ജോർജ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഓണാവധിക്ക് ശേഷം സ്കൂൾ തുറന്ന് എത്തുമ്പോൾ ഇരട്ടിമധുരം. അവരുടെ നിറം മങ്ങിയ ഡസ്കുകളും ബഞ്ചുകളും പുതുപുത്തനായിരിക്കുന്നു. ഇനി അവർക്ക് മനോഹരമായ ക്ലാസ് മുറികളിൽ ഇരുന്നു പഠിക്കാം. അധ്യാപക ദിനത്തോട് അനുബന്ധിച്ച് ടീച്ചേഴ്സ് ഗിൽഡ് പാലാ രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ ഒത്തുചേർന്ന് സ്കൂളിലെ ഫർണിച്ചറുകൾ പെയിൻറ് അടിച്ച് മനോഹരമാക്കുകയായിരുന്നു. അധ്യാപനത്തോട് ഒപ്പം കുട്ടികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുമ്പോൾ ആണ് അധ്യാപകന്റെ ശ്രേഷ്ഠത വർദ്ധിക്കുന്നത് എന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് കോർപ്പറേറ്റ് സെക്രട്ടറി ഫാ.ബെർക്കുമാൻസ് കുന്നുംപുറം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. മാത്യു തടത്തിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. ജോർജ് വരകുകാലാപറമ്പിൽ, പ്രസിഡൻറ് ആമോദ് മാത്യു, സെക്രട്ടറി ജോബെറ്റ് തോമസ്, മധ്യമേഖല പ്രസിഡൻറ് ജോബി കുളത്തറ, സാജു മാന്തോട്ടം, സിബി തോട്ടക്കര, റോബി മേലേവീട്ടിൽ, ജോജോ മണ്ണൂർ, ബെന്നിച്ചൻ പി.ഐ എന്നിവർ നേതൃത്വം നൽകി.
അധ്യാപക ദിനത്തോട് അനുബന്ധിച്ച് ടീച്ചേഴ്സ് ഗിൽഡ് പാലാ രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ ഒത്തുചേർന്ന് സ്കൂളിലെ ഫർണിച്ചറുകൾ പെയിൻറ് അടിച്ച് മനോഹരമാക്കി
Date: