പൈക: പാലാ-പൊൻകുന്നം റോഡിൽ പൈക ആശുപത്രിപ്പടിക്ക് സമീപം റോഡരികിൽ കഴിഞ്ഞ ദിവസം തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന പെട്ടിക്കട നീക്കം ചെയ്തു.
രണ്ട് സ്കൂൾ, പള്ളി, ആശുപത്രി എന്നിവയുള്ള മേഖലയിൽ നിരോധിത പു കയില ഉത്പന്നങ്ങളും വീര്യംകൂടിയ മുറുക്കാനും വിൽക്കുന്ന കട ഇതരസംസ്ഥാന തൊഴിലാളിയാണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്.
ഇവിടെ വിൽക്കുന്ന സാധനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നതോടെ എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടും പൈക ജ്യോതി പബ്ലിക് സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് ജേക്കബ് സെബാസ്റ്റ്യനും ചേർന്ന് പെട്ടിക്കട പൊളിച്ചുമാറ്റുകയായിരുന്നു. അടുത്തിടെ മീനച്ചിൽ പഞ്ചായത്ത് ഇത്തരം കടകൾക്കെതിരെ നടപടിയെടുത്തതോടെ അവിടെ കച്ചവടം നടത്തിയിരുന്നവർ എലിക്കുളം പഞ്ചായത്തിന്റെ പരിധിയിലേക്ക് വന്നതാണെന്ന് മാത്യൂസ്പ്പറഞ്ഞു. നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനാൽ കട പൊളിച്ച് അവർക്ക് എടുക്കാനാവും വിധം വഴിയോരത്തേക്ക് മാറ്റിയിടുകയായിരുന്നുവെന്ന് പഞ്ചായത്തംഗം വിശദീകരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision