അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻറെ വാർഷികാഘോഷവും സെമിനാറും നടത്തി

Date:

ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ഒക്ടോബർ 12 ശനിയാഴ്ച അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻറെ 16-ാം വാർഷികം ആഘോഷിച്ചു. 2008 ഒക്ടോബർ 12-ന് പരിശുദ്ധ ബനഡിക്ട് പതിനാറാമാൻ മാർപ്പാപ്പയാണ് അൽഫോൻസാമ്മയുടെ നാമകരണ നടപടികൾ പൂർത്തീകരിച്ച് വിശുദ്ധയായി പ്രഖ്യാപിച്ചത്. ശനിയാഴ്ച ആയിരക്കണക്കിന് വിശ്വാസികളാണ് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർത്ഥിക്കാനെത്തിയത്.

വൈകുന്നേരം 5 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ മോൺ. ബോബി അലക്സ് മണ്ണംപ്ലാക്കലിൻറെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും , 6.15ന് മെഴുകുതിരി സംവഹിച്ച് ആയിരങ്ങൾ പങ്കെടുത്ത ആഘോഷമായ ജപമാല പ്രദക്ഷിണവും നടത്തി.

വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബർ 12 ശനി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ അൽഫോൻസാമ്മയുടെ ജീവിതവും ആദ്ധ്യാത്മികതയും സംബന്ധിച്ച് ആഴത്തിൽ പഠിക്കുന്നതിനായി ദേശീയ സെമിനാർ സെൻറ് അൽഫോൻസാ സ്പിരിച്വാലിറ്റി സെൻറെറിൽ വച്ച് നടത്തി. ഹിന്ദിയിൽ നടത്തിയ സെമിനാറിൽ കേരളത്തിലും പുറത്തുമുള്ള പ്രഗത്ഭരായ വ്യക്തികൾ ക്ലാസ്സുകൾ നയിച്ചു. നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.

മിഷനറീസ് ഓഫ് സെൻറ് തോമസ് കോൺഗ്രിഗേഷൻറെ ഡയറക്ടർ ജനറാൾ വെരി റവ. ഡോ. വിൻസെൻറ് കദളിക്കാട്ടിൽപുത്തൻപുര സെമിനാർ ഉദ്ഘാടനം ചെയ്തു. തീർത്ഥാടനകേന്ദ്രം റെക്ടർ വെരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ ഉദ്ഘാടനസമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. എഫ്.സി.സി. ഭരണങ്ങാനം പ്രൊവിൻഷ്യാൽ റവ. സി. ജെസ്സി മരിയ, എം.എസ്.റ്റി. വൈസ് ഡയറക്ടർ ജനറൽ റവ. ഡോ. ജോസഫ് തെക്കേക്കരോട്ട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

പ്രൊഫ. ഡോ. പി.ജെ. ഹെർമൻ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതവും മിഷനും സംബന്ധിച്ച് സംസാരിച്ചു. റവ. ഡോ. ജോർജ് കാരാംവേലി വി. അൽഫോൻസാമ്മയുടെ ആത്മീയദർശനത്തെക്കുറിച്ചും ഡോ. സി. കൊച്ചുറാണി ജോസഫ് എസ്.എ.ബി.എസ് അൽഫോൻസിയൻ ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു. റവ. ഫാ. ബിജു താന്നിനില്ക്കുംതടത്തിൽ വി. അൽഫോൻസാമ്മയും വിശുദ്ധ കുർബാനയും, ഡോ. ജെസ്റ്റി ഇമ്മാനുവൽ കുടുംബജീവിതത്തെക്കുറിച്ചുള്ള അൽഫോൻസിയൻ ദർശനം, ഡോ. ശോഭിത സെബാസ്റ്റ്യൻ വി. അൽഫോൻസാ കുട്ടികളുടെ ആത്മീയ സുഹൃത്ത്, എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ഡോ. നീരദ മരിയ കുര്യൻ, റവ. ഫാ. ബാബു കക്കാനിയിൽ എസ്.വി.ഡി., ഡോ. ബ്രിജിത്ത് പോൾ, ഡോ. കെ.എം. മാത്യൂ എന്നിവർ വിവിധ സെഷനുകൾക്ക് മോഡറേറ്റർമാരായിരുന്നു. വൈകുന്നേരം നാലുമണിക്കുള്ള സമാപന സമ്മേളനത്തിൽ റവ. ഫാ. സന്തോഷ് ഓലപ്പുരയ്ക്കൽ എം.എസ്.റ്റി. അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപതാ വികാരി ജനറാൾ റവ. ഡോ. ജോസഫ് മലേപ്പറന്പിൽ പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആൻറെണി തോണക്കര എന്നിവർ സെമിനാറിനു നേതൃത്വം നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ആശംസകള്‍ നേരേണ്ടയിടത്ത് ആരോപണങ്ങള്‍ നിരത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചു വരുത്തി

വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് യോഗം നടത്തി. സഹപ്രവര്‍ത്തകനെതിരെ ആക്ഷേപമുന്നയിക്കുന്നത് കണ്ടിട്ടും ഒരക്ഷരം...

നിലയ്ക്കൽ എക്യുമെനിക്കൽ ദൈവാലയം & എക്യുമെനിക്കൽ ട്രസ്റ്റ്

മാർ തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം 2024 ഒക്ടോബർ 22...

ഉപതെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കേരളത്തില്‍ നിയമസഭകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന...

2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം

കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കും. കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിലാണ് സത്യവാങ്മൂലത്തിലൂടെ...