പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  13

Date:

വാർത്തകൾ

  • യുദ്ധം വിതയ്ക്കുന്ന ദുരിതം: തെക്കൻ ലെബനോനിലെ ആശ്രമം ഫ്രാൻസിസ്കന്‍ സന്യാസിമാര്‍ അടച്ചുപൂട്ടി

യുദ്ധത്തിന്റെ ദുരിതങ്ങളെ തുടര്‍ന്നു പ്രദേശവാസികൾ പലായനം ചെയ്ത പശ്ചാത്തലത്തില്‍ തെക്കൻ ലെബനോനിലെ തുറമുഖ നഗരമായ ടയറിലെ ആശ്രമം ഫ്രാൻസിസ്കന്‍ സന്യാസിമാര്‍ അടച്ചു. തങ്ങളുടെ ആശ്രമത്തില്‍ നിന്നു ഏതാനും ഡസൻ മീറ്റർ അകലെയാണ് മിസൈൽ വീണതെന്ന് ഫ്രാൻസിസ്കൻ സന്യാസിയായ ഫാ. ടൗഫിക് ബൗ മെഹ്രി വെളിപ്പെടുത്തി. തങ്ങള്‍ക്ക് ഒപ്പം അഭയം നല്‍കിയ രണ്ട് കുട്ടികൾക്ക് പരിക്കേറ്റുവെന്നും ഫാ. ടൗഫിക് പറഞ്ഞു.

  • ചെന്നൈ കവരപേട്ടയില്‍ ട്രെയിന്‍ അപകടം

ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • ശുശ്രൂഷ, പ്രേഷിതപ്രവർത്തനം, ആനന്ദം എന്നിവ സുവിശേഷത്തിന്റെ ഹൃദയം

ദുഃഖത്തിൽ, ഉൾവലിയലിൽ, വിദ്വേഷത്തിൽ നമുക്ക് സ്വയം അടഞ്ഞി രിക്കാനാവില്ല. മറിച്ച് സഭയുടെ നിലനിൽക്കുന്ന മൂല്യങ്ങളോട് വിശ്വസ്തത പുലർത്തിക്കൊണ്ട് വെല്ലുവിളികളെ നാം ഏറ്റെടുക്കേണ്ടതുണ്ട്. സുവിശേഷവത് ക്കരണത്തിനുള്ള പാതയായി ഈ മൂല്യങ്ങളെ നാം പുനർകണ്ടെത്തുകയും പുതുതായി ആദരിക്കുകയും വേണം. വെറും അജപാലന കരുതൽ എന്ന സമീ പനത്തിനുമപ്പുറത്തേക്ക് പ്രേഷിത പ്രഘോഷണമായി അതിനെ മാറ്റാനുള്ള ധീരത വേണം. ഇത് ചെയ്യണമെങ്കിൽ സഭ വികസിച്ചുവരാൻ തയ്യാറാകേണ്ടതുണ്ട്. നാം പ്രേഷിതരായിരിക്കുക എന്നതുകൊണ്ട് ഏതെങ്കിലും ഒരു കാര്യം പൂർത്തീകരിക്കുക, അഥവാ മതപരിവർത്തനം ചെയ്യിക്കുക എന്നതല്ല കർത്തവ്യമെന്ന് ഓർക്കേണ്ടതും സുപ്രധാനമാണ്. മറിച്ച് ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിലൂടെ ലഭിക്കുന്ന സന്തോഷം കഴിയുന്നത്ര സഹോദരീസഹോദരന്മാരിലും എത്തിക്കുക എന്ന അഭിലാഷമായിരിക്കണമത്.

  • തിരുച്ചിറപ്പള്ളിയിലെ എയര്‍ ഇന്ത്യ വിമാനത്തിന്റെ സാങ്കേതിക തകരാര്‍; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വിമാന ലാന്‍ഡിങ്ങിനിടെയുണ്ടായ സാങ്കേതിക പ്രശ്‌നത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഹൈഡ്രോളിക് ഫൈലിയര്‍ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിരുച്ചിറപ്പള്ളി -ഷാര്‍ജ വിമാനത്തിലെ 144 യാത്രക്കാരെയും സുരക്ഷിതമായി ഷാര്‍ജയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് എത്തിച്ച വിമാനത്തിലാണ് യാത്രക്കാരെ ഷാര്‍ജയിലേക്ക് കൊണ്ടുപോയത്.

  • സുവിശേഷം പ്രഘോഷിക്കാൻ നമ്മെ ചലിപ്പിക്കുന്നത് സ്നേഹമാണ്

സുവിശേഷം പ്രഘോഷിക്കാൻ നമ്മെ ചലിപ്പിക്കുന്നത് സ്നേഹമാണ്, മറ്റുള്ളവരിലേക്ക് നമ്മെ അത് തുറവുള്ളവരാക്കുന്നു. ഈ പ്രഘോഷണത്തിന്റെ വെല്ലുവിളി അംഗീകരിക്കുന്നത്, ഒരു സമൂഹമെന്ന നിലയിൽ വളരാൻ നമ്മെ അനുവദിക്കുന്നു. അങ്ങനെ പുതിയ വഴികൾ ഏറ്റെടുക്കാനുള്ള ഭയത്തെ മറികടക്കാനും, ഓരോരുത്തരുടേയും സംഭാവനകളെ മഹാമനസ്‌കതയോടെ സ്വീകരിക്കാനും നമുക്കാകും. ഇത് മനോഹരവും ആരോഗ്യകരവും സന്തോഷകരവുമായ ചലനാത്മകതയാണ്, നാമിത് നമുക്കുള്ളിൽ, നമുക്കു ചുറ്റുമുള്ളവരിൽ വളർത്താൻ പരിശ്രമിക്കുന്നു.

  • നൂറു വര്‍ഷം മുമ്പ് എവസ്റ്റ് കൊടുമുടിയില്‍ കാണാതായ പര്‍വതാരോഹകന്റെ കാല്‍പാദം കണ്ടെത്തി

നൂറു വര്‍ഷം മുമ്പ് എവസ്റ്റ് കൊടുമുടിയില്‍ കാണാതായ ബ്രിട്ടീഷ് പര്‍വതാരോഹകന്‍ ആന്‍ഡ്രു കോമിന്‍ ഇര്‍വിന്റെ കാല്‍പാദം കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ജോര്‍ജിന്റെ മൃതദേഹം 1999-ല്‍ കണ്ടെത്തിയിരുന്നു. ടെന്‍സിംഗും എഡ്മണ്ട് ഹിലാരിയും എവസ്റ്റ് കീഴടക്കുന്നതിന് 29 വര്‍ഷം മുമ്പ് ഇവര്‍ എവസ്റ്റ് കീഴടക്കിയെന്ന അഭ്യൂഹമുണ്ടായിരുന്നു.

  • ജീവൻ നഷ്ടപ്പെട്ടേക്കുമായിരുന്ന ഒരു അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവ ദമ്പതികൾ

എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചത്. ചാക്കപ്പൻ കവലയിൽ വച്ച് കാർ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പട്ടിമറ്റം ഫയർഫോഴ്സ് ആയിരുന്നു ഇവരെ രക്ഷപ്പെടുത്തിയത് .

  • സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. തിരുവനന്തപുരം കന്റോൻമെന്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫും ഇവിടെ എത്തിയിട്ടുണ്ട്.

  • ഇസ്രായേലിന്റേത് ഉന്മൂലന നയം’; യുദ്ധക്കുറ്റമെന്ന് UN

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ കടുപ്പിച്ച് ഐക്യരാഷ്ട്ര സംഘടന. ഹമാസിനെതിരായ യുദ്ധത്തിൽ ആശുപത്രികൾ തകർത്ത ഇസ്രായേൽ നടപടിയെ ആണ് യുഎൻ നിയോഗിച്ച കമ്മീഷൻ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഇസ്രായേൽ ചെയ്യുന്ന ആരോഗ്യ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങളും പലസ്തീൻ തടവുകാരോടുള്ള പെരുമാറ്റവും യുദ്ധക്കുറ്റങ്ങളാണ്. ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായ ഉന്മൂലന നയം ആണെന്നും കമ്മീഷൻ റിപ്പോർട്ട് ആരോപിക്കുന്നു.

  • മെമു’വിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ

ഷൊർണൂർ-കണ്ണൂർ മെമു (06023) അൺ റിസർവ്ഡ് എക്‌സ്പ്രസിലെ ലേഡീസ് കോച്ചിൽ നിറയെ പുരുഷൻമാർ. വനിതാ യാത്രക്കാർ പരാതി അറിയിച്ചതിനെ തുടർന്ന് തലശേരിയിൽ വച്ച് റെയിൽവേ പൊലീസ് എത്തി പുരുഷൻമാരെ ഇറക്കി. എന്നാൽ, വണ്ടി പുറപ്പെട്ട ഉടൻ അവർ വീണ്ടും കയറിയതായി വനിതാ യാത്രക്കാർ പറഞ്ഞു. സംഭവം ഉണ്ടാകുമ്പോൾ പരാതി പറയാൻ കോച്ചിൽ പൊലീസ് ഇല്ലാത്തത് തിരിച്ചടിയാണെന്ന് വനിതാ യാത്രക്കാർ പറഞ്ഞു.

  • പരിസ്ഥിതി ലോലം – കേന്ദ്ര സർക്കാർ സമീപനം തിരുത്തണം, കർഷകർക്ക് നീതി ഉറപ്പാക്കണം: ഡാന്റീസ് കൂനാനിക്കൽ

കോട്ടയം : 2024 ജൂലൈ 31 ന് കേന്ദ്ര സർക്കാരിൻ്റെ പരിസ്ഥിതിമന്ത്രാലയം പുറപ്പെടുവിച്ച പരിസ്ഥിതിലോലപ്രദേശം സംബന്ധിച്ച കരടു വിജ്ഞാപനം കേരളത്തിൻ്റെ ആവശ്യങ്ങൾ അവഗണിക്കുന്നതും മലയോര കർഷകരെ പ്രതികൂലമായി ബാധിക്കുന്നതു മാണെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. പ്രതികൂല സാഹചര്യങ്ങൾക്കു മുന്നിൽ പ്രാർത്ഥനയും പരിശ്രമവുമായി അദ്ധ്വാനത്തിന്റെ വിയർപ്പുതുള്ളികളാൽ മണ്ണിൽ പൊന്ന് വിളയിച്ച കർഷകരെ പരിസ്ഥിതി സംരക്ഷണമെന്ന പേരു പറഞ്ഞ് ഭയപ്പെടുത്തി സ്വന്തം കൃഷിയിടത്തു നിന്നും പുറത്താക്കാനു ള്ള ആസൂത്രിത നീക്കത്തിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരണമെന്നും വിവിധ കർഷക സംഘടനകളുമായി ചേർന്ന് ശക്തമായ സമരപരിപാടികൾക്ക് കർഷക യൂണിയൻ (എം) നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

  • തിരുവനന്തപുരത്ത് കടന്നല്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

അരുവിക്കര മുളയറ സ്വദേശി സുശീലയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തി ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അരുവിക്കര ഗ്രാമ പഞ്ചായത്തിലെ ഭഗവതിപുരം വാര്‍ഡില്‍ തൊഴിലുറപ്പ് ജോലിക്കിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് സുശീല ഉള്‍പ്പെടെ ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം ഉണ്ടായത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • ഇറാനിൽ സൈബർ ആക്രമണം

ഇസ്രായേലിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിൽ സൈബർ ആക്രമണം. സർക്കാരിന്റെ പ്രധാന വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ആണവ കേന്ദ്രങ്ങൾക്ക് നേരെയും സൈബർ ആക്രമണം. ഒക്‌ടോബർ ഒന്നിന് ഇറാൻ്റെ 200 മിസൈൽ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുക്കുന്നതിനിടയിലാണ് ഈ ആക്രമണം നടന്നത്.

  • സഹാറ മരുഭൂമിയിൽ പെരുമഴ, പ്രളയം; തടാകങ്ങളും ഡാമുകളും നിറഞ്ഞു

സഹാറ മരുഭൂമിയിൽ പ്രളയം. ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ഇവിടെ അതിശക്തമായ മഴയെ തുടർന്നാണ് പനമരങ്ങളടക്കം നിന്ന ഭൂമിയിൽ വെള്ളം നിറഞ്ഞത്. അരനൂറ്റാണ്ടിനിടെ ഇരിഖി തടാകത്തിൽ വെള്ളം നിറഞ്ഞു. മൊറോക്കോയുടെ തെക്ക്-കിഴക്കൻ മേഖലയിൽ വേനൽക്കാലത്ത് മഴ ലഭിക്കുന്ന പതിവില്ല. എന്നാൽ സെപ്തംബർ മാസത്തിൽ രണ്ട് ദിവസം അതിശക്തമായി മഴ പെയ്തു. വർഷം ശരാശരി 25 സെൻ്റിമീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ രണ്ട് ദിവസം കൊണ്ട് ഇതിലേറെ മഴ പെയ്തു.

  • മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ബാർജ് ഇടിച്ചുകയറി

മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ബാർജ് ഇടിച്ചുകയറി. കൂറ്റൻ ബാർജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ബാർജിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി.

  • സംഘടനാ ശക്തി വിളിച്ചോതി ഓട്ടോ മൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ (2&3) ജില്ലാ സമ്മേളനവും കുടുംബ സംഗമവും ഇന്ന് പാലായിൽ

കോട്ടയം /പാലാ :ഓട്ടോമൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ (2&3) കോട്ടയം ജില്ലാ സമ്മേളനവും കുടുംബസംഗമവും ഒക്ടോബർ 13 (ഞായറാഴ്ച്ച) 11 എ. എമ്മിന്, പി. എ. ജേക്കബ് പുകടിയേൽ നഗറിൽ (മിൽക്ക് ബാർ ഓഡിറ്റോറിയം, പാലാ) വെച്ച് നടത്തുമെന്ന് പാലാ മീഡിയ അക്കാദമിയിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഓട്ടോമൊബൈൽ സ്പെയർ പാർട്സ് വ്യാപാരികൾ ഏതാനും നാളുകളായി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ബാധിക്കുന്നത് നൂറുകണക്കിന് തൊഴിലാളികളെയും കുടുംബങ്ങളെയുമാണെന്നും വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കണ്ടെത്തുമെന്നും അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ്‌ വിനു കണ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....