2024 ഒക്ടോബർ 12 ശനി 1199 കന്നി 26
വാർത്തകൾ
- യുവജനങ്ങൾ ജീവനുള്ള പാതയാണ്, നല്ല കാര്യങ്ങൾ അത്തരം ഒരു പാതയിൽ നിന്ന് വരുന്നു
യുവജനങ്ങൾക്ക് പ്രശാന്തമായ ഒരു ജീവിതം മുന്നിലുണ്ട്. അവർ ജീവനുള്ള ഒരു ‘പാത’ ആണ്, നല്ലകാര്യങ്ങൾ അത്തരമൊരു പാതയിൽ നിന്നും വരുന്നു. അതേ സമയം മോശമായ കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുകയും വേണം. നിങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ സ്ഥിരത പുലർത്തുക- സ്ഥിരത ഇന്ന് അത്ര ഫാഷനല്ല! സംഖ്യ കൊണ്ടും ശക്തികൊണ്ടുമല്ലാതെ നിങ്ങളുടെ പദ്ധതികൾക്കും നേട്ടങ്ങൾക്കും വിലകൽപ്പിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ലഭിച്ച കാര്യങ്ങൾ അനേകർക്ക് കൈമാറുക.
- ലോക സാമ്പത്തികശാസ്ത്രം മാറേണ്ടിയിരിക്കുന്നു
ലോക സാമ്പത്തികശാസ്ത്രം മാറേണ്ടിയിരിക്കുന്നു. ഒരു മന്ത്രിയോ, നോബൽ സമ്മാനജേതാവ് അല്ലെങ്കിൽ മികച്ച സാമ്പത്തിക വിദഗ്‌ധൻ എന്നീ നിലകളിൽ മാത്രം ഇത് സാധ്യമാകുമെന്ന് കരുതരുത്. അവയെല്ലാം നല്ല കാര്യങ്ങളാണ്. പകരം ഫ്രാൻസിസ് അസ്സീസിയുടെ സുവിശേഷ ചൈത ന്യത്താൽ, ശക്തിയുടെയും നന്മയുടെയും മൂല്യങ്ങൾ നിറച്ചുകൊണ്ട്, ദൈവികവെളിച്ചത്തിൽ, അതിനെ സ്നേഹിച്ചുകൊണ്ട് മാറ്റം കൊണ്ടുവരണം: അദ്ദേഹം ഒരു വ്യാപാരിയുടെ മകനായിരുന്നു, ആ ലോകത്തിന്റെ ഗുണങ്ങളും ദോഷങ്ങളും അദ്ദേഹത്തിനറിയാമായിരുന്നു! സമ്പദ്‌വ്യവസ്ഥയെ സ്നേഹിക്കുക, തൊഴിലാളികളെയും ദരിദ്രരെയും സ്നേഹിക്കുക, വലിയ കഷ്ടപ്പാടുകളുടെ സാഹചര്യങ്ങൾക്കു മുൻഗണന നൽകുക.
- ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കെ എ തുളസി കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വി കെ ശ്രീകണ്ഠന്റെ ഭാര്യയെയും പരിഗണിക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ കെ എ തുളസിയുടെ പേരാണ് പരിഗണിക്കുന്നത്. 2016 യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ സുപരിചിതമായ മുഖം എന്ന നിലയിലാണ് രമ്യാ ഹരിദാസിനെ പകരമായി തുളസിയെ അവതരിപ്പിക്കുന്നത്.
- രാമപുരം ഉപജില്ലാ ശാസ്ത്രോത്സവംS.H.L.P. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ 121 പോയിൻ്റ് നേടി എൽ.പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പ്രവൃത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനവും , ,സയൻസ് . സാമൂഹ്യ ശാസ്ത്രമേളകളിൽ രണ്ടാം സ്ഥാനവും., ഗണിതശാസ്ത്രമേളയിൽ തേർഡ് റണ്ണർ അപ്പ് ലഭിച്ചു വിജയികളെ സ്കൂൾ മാനേജർ റവ ഫാ.ബർക്കുമാൻസ് കുന്നുംപുറം ‘റവ.ഫാ ജൊവാനി കുറുവാച്ചിറ പി.ടി.എ പ്രസിഡന്റ് ശ്രീ ദീപു സുരേന്ദ്രൻ ‘ എന്നിവർ അനുമോദിച്ചു.
- വിരമിച്ച അനദ്ധ്യാപകരെ ആദരിച്ച് ദേവമാതാ കോളേജ്
കുറവിലങ്ങാട് : സേവനത്തിൽ നിന്നും വിരമിച്ച അനദ്ധ്യാപകരെ ദേവമാതാ കോളേജ്, വജ്രജൂബിലി വർഷത്തിൽ ആദരിച്ചു. മാഗ്നസ് 2024 എന്ന പേരിൽ കോളേജിൽ നടന്ന അനദ്ധ്യാപകസംഗമം ഒരു വേറിട്ട അനുഭവമായി. മൺമറഞ്ഞ അനദ്ധ്യാപകരെ യോഗത്തിൽ അനുസ്‌മരിച്ചു. കോളേജിന്റെ ആരംഭം മുതൽ സേവനത്തിൽ ഉണ്ടായിരുന്നവർ തങ്ങളുടെ ഗതകാലസ്മരണകൾ ഊഷ്മളമായി പങ്കുവച്ചു. ദേവമാതാ കോളേജിന്റെ പ്രയാണത്തിൽ അനദ്ധ്യാപകർ വഹിക്കുന്ന നിസ്തുലമായ പങ്കിനെ യോഗത്തിൽ പങ്കെടുത്ത ഏവരും സർവ്വാത്മനാ പ്രകീർത്തിച്ചു. യോഗത്തിൽ മാനേജർ ആർച്ച്പ്രീസ്റ്റ് റവ ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ സുനിൽ സി മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ ഡിനോയ് മാത്യു, ബർസാർ ഫാ ജോസഫ് മണിയഞ്ചിറ, സീനിയർ സൂപ്രണ്ട് സിബി എബ്രഹാം ഐസക്, മുൻ സൂപ്രണ്ട് എ. ജോ. പാറ്റാനി എന്നിവർ സംസാരിച്ചു. ദേവമാതായുടെ ചരിത്രത്തിൽ ഇതാദ്യമായാണ് വിരമിച്ച മുഴുവൻ അനദ്ധ്യാപകരുടെയും ഒത്തുചേരൽ സംഘടിപ്പിക്കപ്പെട്ടത്.
- രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് ബ്രിഡ്ജ് പാമ്പൻ പാലം ; ഈ മാസം ഉദ്ഘാടനം ചെയ്യും
മധ്യഭാഗം മുഴുവനായും മുകളിലേക്ക് ഉയർത്താൻ കഴിയുന്ന പുതിയ പാമ്പൻ പാലം ഈ മാസം ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് ബ്രിഡ്ജാണിത്. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ പാമ്പൻ പാലം ഒരു വിസ്മയക്കാഴ്ചയാണ്. 1914 ൽ നിർമിച്ച പാലം കരുത്തിന്റെ പര്യായമാണ്.
- പൂല്ലൂരാംപാറയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് ഡ്രൈവറുടെ അശ്രദ്ധ കാരണമല്ലെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ
അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുകയാണ് ഉണ്ടായത്, ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ചവിട്ടിയ. കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലാണ്, നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകും. ബസുകൾ ഘട്ടം ഘട്ടമായി സി എൻ ജി യിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചു.
- വാഗമൺ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി വീണ്ടും തുറന്നു
ഇടുക്കി വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. രണ്ട് ദിവസങ്ങളിലായി ആയിരത്തിലധികം പേരാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചത്. മഴക്കാലത്ത് സുരക്ഷ മുൻനിർത്തിയാണ് പാലം അടച്ചിട്ടത്. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ വേണ്ടി മാത്രമായി എത്തുന്ന നിരവധി സഞ്ചാരികൾ ഉണ്ട്. കഴിഞ്ഞ ജൂൺ ഒന്നിനാണ് ചില്ലുപാലം അടച്ചിട്ടത്.
- മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്
മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിനാണ് നോട്ടീസ് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയത്. സ്കൂൾ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് ഇതിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
- ചോലത്തടം റൂട്ടിൽ മണ്ണിടിച്ചിൽ
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു. മലയിഞ്ചിപ്പാറ ചോലത്തടം റൂട്ടിൽ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇരുചക്രവാഹനങ്ങൾ മാത്രമേ കടന്നുപോകൂ.പൂഞ്ഞാർ പഞ്ചായത്തിലെ പനച്ചിപ്പാറപടിക്കമുറ്റം പെരുനിലം റോഡിലെ പഴൂർക്കടവ് നടപ്പാലത്തിൽ വെള്ളം കയറി.വെള്ളിയാഴ്ച മൂന്നു മണി മുതൽ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലനാട് പഞ്ചായത്തുകളിൽ ശക്തമായ മഴയാണ്പെയ്തത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴയിൽ 3.30 മുതൽആറു മണിവരെ 124 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത് തലനാട് പഞ്ചായത്തിലെ മേലടുക്കത്ത് 64 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.
- ഒടുവിൽ ആശ്വാസം, സാങ്കേതിക തകരാറിലായ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം തിരിച്ചിറക്കി
തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലെ ആശങ്കയുടെ മണിക്കൂറുകള്‍ക്ക് വിരാമം. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവിലാണ് വിമാനം അടിന്തരമായി ലാന്‍ഡ് ചെയ്യത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
- ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ
ഇന്നലെ മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ് ട്രസ്റ്റിയാണ് നിലവിൽ നോയല്‍ ടാറ്റ. നവല്‍ എച്ച് ടാറ്റയും സിമോണ്‍ എന്‍ ടാറ്റയുമാണ് മാതാപിതാക്കൾ. നവല്‍ എച്ച് ടാറ്റയ്ക്ക് രണ്ട് ഭാര്യമാണുണ്ടായിരുന്നത്. ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും.
- റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവനന്തപുരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ് – വൃന്ദ ദമ്പതികളുടെ ആൺകുഞ്ഞ് ആദം ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് കുഞ്ഞ് റമ്പൂട്ടാൻ പുറംതോടോടെ വിഴുങ്ങിയത്. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും വിഴുങ്ങിയ റമ്പൂട്ടാൻ പുറത്തെടുക്കുകയും ചെയ്തു. തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
- ഇടുക്കി ബൈസൺവാലിയിൽ വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ടു;14 പേർക്ക് പരിക്ക്
ഇടുക്കി ബൈസൺവാലിയിൽ വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. സമീപത്തുണ്ടായിരുന്ന പാലത്തിന്റെ കൈവരി തകർത്ത് വാഹനം മൺതിട്ടയിൽ ഇടിച്ചു നിൽക്കുകയാണുണ്ടായത്. ‘ടി കമ്പനി’ക്ക് സമീപമായിരുന്നു അപകടം നടന്നത്. സംഭവത്തിൽ പതിനാല്‌പേർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
- മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടലിന് ശേഷവും വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്
ടണല്‍ പാതയുടെ പ്രവര്‍ത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തു. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മ്മാണം രണ്ടാമത്തെ പാക്കേജിലും ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സിപിഐയുടെ എതിര്‍പ്പ് കൂടി മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വയനാട് തുരങ്കപാതയെപ്പറ്റി മൂന്ന് വട്ടം ചിന്തിക്കണമെന്നും ശാസ്ത്രീയ പഠനം വേണമെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്.
- 50 വര്‍ഷത്തിനിടയില്‍ ലോകത്തെ വന്യജീവിസമ്പത്ത് 73 ശതമാനത്തിലേക്ക് ചുരുങ്ങി
കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകത്തെ വന്യജീവിസമ്പത്ത് 73 ശതമാനത്തിലേക്ക് ചുരുങ്ങിയതായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് പുറത്തുവന്ന കണക്കില്‍ ഇത് 69 ശതമാനം ആയിരുന്നു. എന്നാല്‍ ഇതില്‍ ഗണ്യമായ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഉഷ്ണമേഖലാ വനങ്ങളിലെ ആനകള്‍ മുതല്‍ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്നുള്ള പരുന്ത്, ആമ തുടങ്ങിയവയുടെ വരെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍. ആമസോണിലെ പിങ്ക് ഡോള്‍ഫിനുകള്‍ മലിനീകരണവും ഖനനവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വംശനാശ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടില്‍ കാണാം.
- സമാധാനത്തിനുള്ള നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിദാന്‍ക്യോയ്ക്ക്
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോണ്‍ ഹിദാന്‍ക്യോയ്ക്ക്. ആണവായുധ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം. ഹിരോഷിമ നാഗസാക്കി ആണവാക്രമണത്തിലെ ഇരകളുടെ അതിജീവനത്തിനായി തുടക്കമിട്ട സംഘടനയാണിത്. ഹിബാകുഷ എന്നും അറിയപ്പെടുന്നു. 1956ലാണ് സംഘടന രൂപീകരിക്കപ്പെട്ടത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision