അനുദിന വിശുദ്ധർ – വിശുദ്ധ ജോണ്‍  ഇരുപത്തി മൂന്നാമൻ

Date:

1881 നവംബർ 25ന് ഇറ്റലിയിലെ ബെർഗാമൊ രൂപതയിൽപ്പെട്ട സോട്ടോയിൽ ആയിരുന്നു ഏയ്ഞ്ചലോ എന്ന വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്റെ ജനനം. മൂത്ത അമ്മാവനായ സവേരിയോ ആയിരിന്നു കുടുംബകാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. സവേരിയോ തന്നെയായിരുന്നു ഏയ്‌ഞ്ചലോയുടെ തലതൊട്ടപ്പനും മതപരമായ കാര്യങ്ങളിലെ ഗുരുവും. 

1892-ൽ ഏയ്‌ഞ്ചലോ ബെർഗാമൊ സെമിനാരിയിൽ ചേർന്നു. ഇവിടെ വച്ചാണ് ആത്മീയ കുറിപ്പുകൾ എഴുതുന്ന പതിവ് വിശുദ്ധൻ ആരംഭിച്ചത്. ഇത് അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു. ഈ കുറിപ്പുകളെല്ലാം കൂട്ടിചേർത്താണ് ‘ഒരു ആത്മാവിന്റെ കുറിപ്പുകൾ’ എന്ന ലേഖന രൂപത്തിലാക്കിയത്. 

ബെർഗാമൊ സെമിനാരിയുടെ ആത്മീയ ഡയറക്ടറായ ഫാ. ലൂയിജി ഇസ്സാച്ചിയുടെ നിർദ്ദേശ പ്രകാരം 1896-ൽ വിശുദ്ധൻ സെക്കുലർ ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നു. 1897 മെയ് 23ന് ഇദ്ദേഹം ഇവിടത്തെ ജീവിത നിയമ സംഹിതകൾ തയ്യാറാക്കി. 1904 ആഗസ്റ്റ് 10ന് റോമിലെ പിസ്സാ ദെൽ പോപോളോയിലെ മോണ്ടെ സാന്റോ സാന്താ മരിയ പള്ളിയിലെ പുരോഹിതനായി അഭിഷിക്തനായി. 1905-ൽ ബെർഗാമൊയിലെ പുതിയ മെത്രാനായി നിയമിതനായ ഗിയാകൊമോ മരിയ റാഡിനി ടെടെസ്ചിയുടെ സെക്രട്ടറിയായി നിയമിതനായി. 

1915-ൽ ഇറ്റലി യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ മുറിവേറ്റ സൈനികർക്കുള്ള സൈനിക പാതിരിയായി സേവനത്തിൽ ഏർപ്പെട്ടു. 1919-ൽ സെമിനാരിയിലെ ആത്മീയ ഡയറക്ടർ ആയി വിശുദ്ധന്‍ നിയമിതനായെങ്കിലും 1921-ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പാ ഇദ്ദേഹത്തെ റോമിലേക്ക് വിളിക്കുകയും വിശ്വാസ പ്രചാരണ സമിതിയുടെ അധ്യക്ഷനായി നിയമിക്കുകയും ചെയ്തു.

 

1925-ൽ പിയൂസ്‌ പതിനൊന്നാമൻ പാപ്പാ ഇദ്ദേഹത്തെ ബൾഗേറിയയിലെ ‘അപ്പസ്തോലിക് വിസിറ്റർ’ ആയി നിയമിച്ചു. അദ്ദേഹത്തിന്റെ അപ്പസ്തോലിക സന്ദേശമായി അദ്ദേഹം തിരഞ്ഞെടുത്ത ‘അനുസരണയും സമാധാനവും പിന്നീടുള്ള ജീവിതം മുഴുവനും വിശുദ്ധനെ നയിക്കുന്ന സന്ദേശമാറി. 1925 മാർച്ച് 19ന് ബൾഗേറിയയിലേക്ക് തിരിച്ച് വരികയും അവിടുത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അവിടെ വച്ച് അദ്ദേഹത്തിന് അപ്പോസ്തോലിക പ്രതിനിധി എന്ന സ്ഥാനം നൽകുകയും 1935 വരെ ഇത് തുടരുകയും ചെയ്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പിയൂസ് പന്ത്രണ്ടാമന്റെ നിര്യാണത്തിനു ശേഷം ഇദ്ദേഹത്തെ അടുത്ത മാർപാപ്പയായി 1958 ഒക്ടോബർ 28ന് ജോണ്‍ ഇരുപത്തിമൂന്നാമൻ എന്ന നാമധേയത്തോടുകൂടി തിരഞ്ഞെടുത്തു.വിശ്വാസികൾ ഇദ്ദേഹത്തിൽ ദൈവത്തിന്റെ നന്മ ദർശിക്കുകവഴി ‘നല്ല പാപ്പാ’ എന്നാണ് വിളിച്ചിരുന്നത്. ജോണ്‍ ഇരുപത്തിമൂന്നാമൻ പാപ്പാ 1963 ജൂണ്‍ 3ന് ക്രിസ്തുവിൽ അന്ത്യനിദ്ര പ്രാപിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നിയന്ത്രണം വിട്ട ഇന്നോവ വാൻ റോഡരികിലേക്ക് ഇടിച്ചു കയറി

പാലാ .നിയന്ത്രണം വിട്ട ഇന്നോവ വാൻ റോഡരികിലേക്ക് ഇടിച്ചു കയറി പരുക്കേറ്റ...

ബസും ബൈക്കും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ കരൂർ സ്വദേശി വിപിൻ

പാലാ . ബസും ബൈക്കും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ കരൂർ സ്വദേശി...

കൊച്ചിയിലും വിമാനത്തിൽ ബോംബ് ഭീഷണി

കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്....

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം

പാലാ . നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞ് പരുക്കേറ്റ...