തിരുവനന്തപുരം: മദ്യപിച്ച് മാത്രമല്ല മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാലും ഇനി കുടുങ്ങും. പരിശോധനയ്ക്ക് പുത്തൻ നടപടിയുമായി കേരള പോലീസ്.വാഹനമോടിക്കുന്നവർ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ആല്‍ക്കോ സ്‌കാന്‍ ബസ് ഈ സംവിധാനം ഉപയോഗിച്ച് ആയിരിക്കും പരിശോധന നടത്തുക.പരിശോധനയ്ക്കായി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമായിരിക്കും ഉപയോഗിക്കുക. ഡ്രൈവറെ ബസിനുള്ളില്‍ കയറ്റി ഉമിനീര്‍ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക.ഇതിന്റെ പരിശോധനാഫലം ആവട്ടെ അര മണിക്കൂറിനുള്ളില്‍ ലഭിക്കുകയും ചെയ്യും. രാജ്യത്ത് ആദ്യമായി കേരളത്തിൽ ആണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.പരിശോധനയ്ക്കുള്ള ആല്‍ക്കോ സ്‌കാന്‍ ബസ് റോട്ടറി ക്ലബ്ബ് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ബസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. റോട്ടറി ക്ലബ്ബിന്റേയും പൊലീസിന്റേയും സഹകരണ കൂട്ടായ്മയായ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്.
മദ്യപിച്ച് മാത്രമല്ല മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാലും കുടുങ്ങും….! പുത്തൻ നടപടിയുമായി കേരള പോലീസ്
Date: