60 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി

Date:

പാലാ . വൃക്ക ദാനം ചെയ്യുന്നത് ദൈവത്തിന്റെ ദാനം പോലെ മഹത്തരമാണെന്നും വൃക്ക സ്വീകരിച്ചവർ പുതുതലമുറയ്ക്ക് സന്ദേശവാഹകരായി മാറണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ 60 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതോട് അനുബന്ധിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ഉൾപ്പെടുത്തി നടത്തിയ സം​ഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. പുതുതലമുറയുടെ ആഹാരരീതി ആശങ്കയുണ്ടാക്കുന്നതിനാൽ ആഹാര രീതിയിലും ഒരു ലോ ആൻഡ് ഓർഡർ അനിവാര്യമായിരിക്കുകയാണെന്നു സുരേഷ് ​ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ അംബാസിഡർമാരായി പ്രവർത്തിക്കാൻ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിയവർക്ക് സാധിക്കണം. മധ്യകേരളത്തിന്റെ ആരോ​ഗ്യമേഖലയുടെ വികസനത്തിനായി ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചതായും കേന്ദ്രസഹമന്ത്രി സുരേഷ്​ഗോപി പറഞ്ഞു.


മാർ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാല രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ചിന്റെ സ്കോളർഷിപ്പ് പ്രഖ്യാപനം ചടങ്ങിൽ മാണി.സി.കാപ്പൻ എംഎൽഎ നിർവ്വഹിച്ചു.


ആശുപത്രി മാനേജി​ങ് ‍ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, നെഫ്രോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.വിജയ് രാധാകൃഷ്ണൻ എന്നിവർ പ്രസം​ഗിച്ചു.


സം​ഗമത്തിൽ പങ്കെടുത്തവർക്ക് വേണ്ടി ആരോ​​ഗ്യബോധവൽക്കരണ ചർച്ചയും നടന്നു. നെഫ്രോളജി വിഭാ​ഗം കൺസൾട്ടന്റുമാരായ ഡോ.തോമസ് മാത്യു, ഡോ.തരുൺ ലോറൻസ്, യൂറോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.ആൽവിൻ ജോസ്.പി, ചീഫ് ഡയറ്റീഷ്യൻ ജിജിനു.ജെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ 60 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതോട് അനുബന്ധിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ഉൾപ്പെടുത്തി നടത്തിയ സം​ഗമം കേന്ദ്രസഹ മന്ത്രി സുരേഷ് ​ഗോപി ഉദ്ഘാടനം ചെയ്യുന്നു. പാല രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാണി.സി.കാപ്പൻ എംഎൽഎ, ആശുപത്രി മാനേജി​ങ് ‍ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, നഴ്സിംഗ് വിഭാഗം ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ, ഐ.ടി ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, നെഫ്രോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.വിജയ് രാധാകൃഷ്ണൻ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു എന്നിവർ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...