കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചും കോട്ടയം മോഡൽ കരിയർ സെൻ്ററും കുറവിലങ്ങാട് ദേവ മാതാ കോളേജിൻ്റെ സഹകരണത്തോടെ കുറവിലങ്ങാട് ദേവമാതാ കോളേജിൽ വച്ച് നടത്തിയ പ്രയുക്തി’ – 2024 മെഗാ തൊഴിൽ മേളയിൽ 195 പേർക്ക് നിയമനം ലഭിച്ചു.733 പേർ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.
മേള അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. ഉദ്യോഗാർത്ഥികൾ അനുയോജ്യമായ തൊഴിൽ നേടുന്നതിന് ആവശ്യമായ സ്കില്ലുകൾ ആർജിക്കുവാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ തൊഴിൽ ദായകർ ഉദ്യോഗാർത്ഥികളുടെ സ്കില്ലുകളും കൂടി പരിശോധിച്ചാണ് ഇക്കാലത്ത് ജോലി കൊടുക്കുന്നത് എന്ന കാര്യം ഓരോ ഉദ്യോഗാർത്ഥിയും ശ്രദ്ധിക്കണമെന്ന് അദേഹം തൊഴിൽ മേള ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. അഡ്വ. മോൻസ് ജോസഫ് എം. എൽ.എ. അധ്യക്ഷത വഹിച്ചു. വിദ്യാസമ്പന്നരായ യുവതീയുവാക്കളുടെ തൊഴിലില്ലായ്മ നമ്മുടെ നാട് നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളിലൊന്നാണെന്നും ഇത്തരം കൂട്ടായ പ്രവർ ത്തനങ്ങളിലൂടെ സ്വകാര്യ മേഖലയിലുണ്ടാകുന്ന തൊഴിൽ അവസരങ്ങൾ യുവതീ യുവാക്കൾക്ക് കരഗതമാക്കുവാൻ അവസരമൊരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു. ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ് , മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 50 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുത്തു. SSLC, +2, ബിരുദം, ബിരുദാനന്തര ബിരുദം, ITI, ഡിപ്ലോമ, ബി.ടെക്, ജനറൽ നഴ്സിംഗ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ, യോഗ്യതയുള്ളവർക്കായി 2951 ഒഴിവുകളിലേക്ക് തൊഴിൽ മേള അവസമൊരുക്കുകയുണ്ടായി.
ചടങ്ങിൽ റവ. ഫാദർ ജോസഫ് മണിയഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എംപ്ലോയ്‌മെൻ്റ് ഓഫീസർ ശ്രീകുമാർ ഒ.എസ്, സ്വാഗതം പറയുകയും വാർഡ് മെമ്പർ ശ്രീമതി ജോയ് സ് അലക്സ് , കോളേജ് പ്രിൻസിപ്പാൾ സുനിൽ സി. മാത്യൂ, ഡിവിഷണൽ എംപ്ലോയ്‌മെൻ്റ് ഓഫീസർമാരായ ജി. ജയശങ്കർ പ്രസാദ്, ഡി.എസ്. ഉണ്ണികൃഷ്ണൻ, കോളേജ് പ്ലേസ്മെൻറ് ഓഫീസർ ജസ്റ്റിൻ ജോസ് എന്നിവർ ആശംസയർപ്പിച്ചു കൊണ്ട് സംസാരിച്ചു. പ്ലേസ്മെൻ്റ് കോ-ഓർഡിനേറ്റർ അനു പി മാത്യു കൃതജ്ഞത രേഖപ്പെടുത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision