2024 ഒക്ടോബർ 04 വെള്ളി 1199 കന്നി 18
വാർത്തകൾ
- ഒക്ടോബർ 7 ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം
ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച് ഒരു വർഷം തികയുന്ന ഒക്ടോബർ 7 തിങ്കളാഴ്ച സമാധാനത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും ദിനമായി ആചരിക്കുവാന്‍ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ഇന്ന് ഒക്ടോബര്‍ 2 രാവിലെ സിനഡ് അസംബ്ലിയുടെ രണ്ടാം സെഷൻ്റെ ഉദ്ഘാടന കുർബാന മദ്ധ്യേ പങ്കുവെച്ച സന്ദേശത്തിന്റെ അവസാനത്തിലാണ് വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനു ഉപവാസ പ്രാർത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്.
- കലോത്സവം 2024
മിഷൻലീഗ് ഭരണങ്ങാനം മേഖല കലോത്സവത്തിൽ
A വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചൂണ്ടച്ചേരി സെൻ്റ് ജോസഫ് സൺഡേ സ്‌കൂൾ.
- ഡൽഹിയിൽ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി
ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ആശുപത്രിക്കുള്ളിൽ വച്ചാണ് കൊലപ്പെടുത്തിയത്. ചികിത്സക്കെത്തിയവരാണ് വെടിയുതിർത്തതെന്നാണ് വിവരം. രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ജയ്ത്പൂരിലെ നിമ ആശുപത്രിയിൽ ആണ് സംഭവം. ഡോക്ടർ ജാവേദ് ആണ് വെടിയേറ്റ് മരിച്ചത്.
- പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ. 34 പേരുടെ പിന്തുണ ശോഭയ്ക്ക് ലഭിച്ചു. എന്നാൽ ഔദ്യോഗിക പക്ഷം ശോഭപക്ഷത്തെ അവഗണിക്കുന്നതായി പരാതിയുണ്ട്. കുമ്മനം രാജശേഖരനാണ് അഭിപ്രായ സർവേയുടെ ചുമതല.
- കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തി പുതിയ സർവകാല റെക്കോഡ് എത്തിയിരിക്കുകയാണ് സ്വർണം
ഗ്രാമിന് ഇന്നലെ 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് 56,880 രൂപയാണ് പവൻ വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്നലെ 5 രൂപ വർധിച്ച് സർവകാല റെക്കോർഡായ 5,880 രൂപയിലെത്തി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുന്നു. ഇന്നലെ ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.
- അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിയും
അരവിന്ദ് കെജ്രിവാൾ ഇന്ന് ഔദ്യോഗിക വസതി ഒഴിയും. മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞ് എംപിക്ക് അനുവദിച്ച ബംഗ്ലാവിലേക്ക് ആകും മാറുക. ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിൻ്റെ വസതിയിലേക്കാണ് മാറുക. മുഖ്യമന്ത്രി സ്ഥാനം രാജി വച്ച സാഹചര്യത്തിലാണ് വസതി മാറുന്നത്.
- കർണാടക ഷിരൂർ മണ്ണിടിച്ചിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് : മുഖ്യമന്ത്രി
മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ഷിരൂരിൽ 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അർജുന്റെ ലോറിക്കൊപ്പം മൃതദേഹവും ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തുന്നത്. കരയിൽ നിന്നും ഏകദേശം 62 കിലോമീറ്റർ അകലെ സിപി 2 പോയിന്റിൽ നിന്നാണ് ലോറി കണ്ടെത്തിയത്.
- ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പഴുതാര
മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാല ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്നതെന്നും സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികൾ പറഞ്ഞു.
- സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമെന്ന് ശ്രുതി
ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമാണ് ഉള്ളതെന്ന് ശ്രുതി പ്രതികരിച്ചു. വാർത്തയിലൂടെയാണ് ജോലി വിവരം അറിഞ്ഞതെന്നും വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ശ്രുതി പറഞ്ഞു. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
- തെറ്റിദ്ധാരണയിൽ മാപ്പു ചോദിക്കുന്നുവെന്ന് മനാഫ്
നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തതെന്നും എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ലെന്നും ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്‍റെ ലോറി ഉടമകളിലൊരാളായ മനാഫ് പറഞ്ഞു. കോഴിക്കോട് മുക്കം സ്കൂളിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മനാഫ്. അര്‍ജുന്‍റെ കുടുംബം ഇന്നലെ മനാഫിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
- കനത്ത മഴയത്ത് ടാർ ചെയ്ത റോഡ് 24 മണിക്കൂർ തികയും മുമ്പ് പൊളിഞ്ഞു
ഇടുക്കിയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കമ്പംമെട്ട് വണ്ണപ്പുറം റോഡാണ് പൊളിഞ്ഞത്. കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തി കെഎസ്ടിപിഎ നിർമിക്കുന്ന റോഡാണിത്. ഹൈവേ നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുണ്ടിയെരുമയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.
- പ്രയുക്തി: ദേവമാതയിൽ മെഗാ തൊഴിൽമേള
കുറവിലങ്ങാട്: ദേവമാതാ കോളെജ് കോട്ടയം ജില്ലാ എംപ്ലോയിമെൻറ് എക്സ്ചേഞ്ചിൻ്റെ സഹകരണത്തോടെ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 5 ന് നടക്കുന്ന മേളയിൽ അമ്പതിൽപരം കമ്പനികൾ പങ്കെടുക്കും. പത്താം ക്ലാസ് മുതൽ ബിരുദാനന്തരബിരുദംവരെ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ലഭ്യമാണ്. മോൻസ് ജോസഫ് എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി.മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, എറണാകുളം മേഖല എംപ്ലോയിമെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ സാബു സി.ജി. തുടങ്ങിയവർ സംസാരിക്കും.
- 85% ഡിപ്പോകളും പ്രവർത്തനലാഭം നേടിയെന്ന് ഗണേഷ് കുമാർ
സെപ്തംബർ മാസത്തിൽ കെഎസ്ആർടിസി ചരിത്ര നേട്ടം കൈവരിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകൾ സെപ്തംബറിൽ പ്രവർത്തന ലാഭം നേടി. കേരളത്തിലെ 93 ഡിപ്പോകളിൽ 85 ശതമാനം ഡിപ്പോകളും സെപ്തംബറിൽ പ്രവർത്തന ലാഭം നേടിയെന്ന് മന്ത്രി അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- നടന്‍ മോഹന്‍ രാജ് അന്തരിച്ചു
കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കസ്റ്റംസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നു.
- സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു
ഹിമാചല്‍പ്രദേശിലെ റോത്തങ് പാസില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് വീരമൃത്യു വരിച്ച സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ഇന്നലെ ഉച്ചയോടെവ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. സര്‍ക്കാരിന് വേണ്ടി മന്ത്രി വീണാ ജോര്‍ജ്ജ് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഭൗതീകദേഹത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. തോമസ് ചെറിയാന്റെ സഹോദരന്‍ തോമസ് തോമസ് പുഷ്പചക്രം അര്‍പ്പിച്ച് മൃതദേഹം ഏറ്റുവാങ്ങി. ഇന്ന് രാവിലെ 10.30ന് ഭൗതികശരീരം ഇലന്തൂര്‍ ചന്ത ജങ്ഷനില്‍ നിന്ന് സൈനിക അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.
- സ്കൂൾ ബസ് ഇടിച്ചു; വഴിയാത്രക്കാരന് ദാരുണാന്ത്യം
കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ സ്കൂൾ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അജാനൂർ കിഴക്കുംകര മണലിലെ കൃഷ്ണനാണ് മരിച്ചത്. നടന്ന് പോകവെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിലും കാറിലും ഇടിച്ചാണ് ബസ് നിന്നത്. അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.
- 9 ദിവസത്തേക്ക് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കി, യുവതിക്ക് പിഴ 3.2 ലക്ഷം
വ്യാജമായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ 37 -കാരിയായ സോഫ്റ്റ്‍വെയർ ഡെവലപ്പർക്ക് 3.2 ലക്ഷം രൂപ പിഴ ചുമത്തി. സിംഗപ്പൂരിലാണ് സംഭവം. ഇടിസി സിംഗപ്പൂർ എസ്ഇസി ലിമിറ്റഡിൽ ജോലി ചെയ്യുകയായിരുന്ന സു ക്വിൻ എന്ന യുവതിക്കു നേരെയാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.