പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ   03

Date:

വാർത്തകൾ

  • സൃഷ്ടിയുടെ സംരക്ഷണത്തിനു നാം പ്രതിജ്ഞാബദ്ധരാണ്: ഫ്രാൻസിസ് പാപ്പാ

ദൈവസൃഷ്ടിയുടെ സംരക്ഷണത്തിനും, പരിപാലനത്തിനും പ്രോത്സാഹനം നൽകിക്കൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സൗന്ദര്യത്തിന്റെ കാവൽക്കാർ’ എന്ന പ്രായോഗികപരിപാടിയിലെ അംഗങ്ങളെ സെപ്റ്റംബർ മാസം മുപ്പതാം തീയതി, ഫ്രാൻസിസ് പാപ്പാ, വത്തിക്കാനിൽ സന്ദർശിക്കുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു. സന്ദേശത്തിൽ, എല്ലാ സൃഷ്ടികൾക്കും സവിശേഷവും, പവിത്രവുമായ സൗന്ദര്യം ഉണ്ടെന്നും, അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും, പ്രതിബദ്ധതയും എല്ലാ മനുഷ്യരിലും ഉൾച്ചേർന്നിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. പ്രായോഗിക പരിപാടിക്കുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന ‘സൗന്ദര്യത്തിന്റെ കാവൽക്കാർ’ എന്നത് സംരക്ഷണം, സൗന്ദര്യം എന്നിങ്ങനെയുള്ള രണ്ടു മഹത്തായ ജീവിത ഉദ്ദേശ്യങ്ങളെ എടുത്തുകാണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

  • വിഷാദത്തിലാണ്ട തന്റെ ജീവിതം മാറ്റിമറിച്ചത് യേശു ക്രിസ്തു: മുൻ ഫുട്ബോൾ താരം പ്രിൻസ് ബോട്ടെങ്

തന്റെ ജീവിതം മാറ്റിമറിച്ചത് യേശു ക്രിസ്തുവാണെന്നും ദൈവവുമായുള്ള കൂടിക്കാഴ്ചയാണ് തനിക്ക് ആന്തരിക സമ്മാനം നല്‍കിയതെന്നും മുൻ ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ താരം പ്രിൻസ് ബോട്ടെങ്. GRANDIOS മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ താരവും അന്താരാഷ്ട്ര താരവുമായ കെവിൻ പ്രിൻസ് ബോട്ടെങ് ബെർലിനിലെ ബാല്യത്തെ കുറിച്ചും ദൈവവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും മനസ്സ് തുറന്നത്. ഘാനയ്ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. എസി മിലാൻ, എഫ്‌സി ബാഴ്‌സലോണ തുടങ്ങിയ ക്ലബ്ബുകളിൽ തൻ്റെ കായിക വിജയങ്ങൾ ഉണ്ടായിരുന്നിട്ടും, വളരെക്കാലമായി തനിക്ക് ആന്തരിക സമാധാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരിന്നുവെന്നു അദ്ദേഹം പറഞ്ഞു.

  • കാരുണ്യത്തിന്റെ മുഖവുമായി ആശ്രയ റീഹാബിലിറ്റേഷൻ സെന്റർ മേലുകാവുമറ്റത്ത്.

മേലുകാവുമറ്റം സെന്റ്‌ തോമസ് ഇടവകയിൽ  തിരുഹൃദയ സന്ന്യാസിനി സമൂഹത്തിന്റെ ആതുരശുശ്രൂഷ കേന്ദ്രമായ ബിഷപ്പ് വയലിൽ മെഡിക്കൽ സെന്ററിന്റെ  പുനരധിവാസ കേന്ദ്രം  ആശ്രയ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ ജനഹൃദയങ്ങൾക്കായി തുറക്കപ്പെട്ടു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ഈ സൗജന്യസംരംഭം ഈ നാടിന്റെ വിളക്കായി തീരട്ടെ എന്ന ആശംസയോടെ ഉദ്ഘാടനം കർമ്മം നിർവഹിച് നാടിനു സമർപ്പിച്ചു. അതിന് മുൻപായി ജനപ്രതിനിധി കളും പൌരപ്രമുഖരും നാനാ ജാതി മതസ്ഥരും അടങ്ങിയ പ്രൗഡഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ഒരേ സമയം 50 പേരെ ഉൾകൊള്ളാവുന്ന ഈ സ്ഥാപനം അഭിവന്ദ്യ പിതാവ് വെഞ്ചരിച്ചു  പ്രതിഷ്ഠിച്ചു.

  • ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്നലെ രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ ഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി തുടങ്ങിയ നേതാക്കൾ, രാജ്ഘട്ടിലെത്തി ആദരം അർപ്പിച്ചു.

  • കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ  പാലാ കെഎസ്ആർടിസി ഡിപ്പോയിൽ  ഒരു ജനകീയ ആവശ്യത്തിന് പരിഹാരമായി

കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഗാന്ധിജയന്തി ദിനത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി 5 ഫാനുകൾ പുതിയതായി സ്ഥാപിച്ച ഒരു ജനകീയ ആവശ്യത്തിന് പരിഹാരമായി .ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ ,സംസ്ഥാന ജോ സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ ,യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡൻറ് സുധീഷ് പഴനിലത്ത് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീഷ് ബാബു ,മനോജ് പുളിക്കൽ,ശശി താന്നിക്കൽ  ,ഗണേഷ് പടിഞ്ഞാറയിൽ ,ശശികുമാർ ,അഭിജിത്ത് ,ലൂക്കാച്ചൻ പുതിയവീട്ടിൽ,കണ്ണൻ പുല്ലാട്ട്  തുടങ്ങിയവർ പങ്കെടുത്തു .ഡിപ്പോയ്ക്ക് വേണ്ടി തോമസ് മാമൻ  പാലാ ട്രാഫിക് ഇൻസ്പെക്ടർ  ഈ സാമൂഹ്യ പ്രവർത്തനത്തിന് പ്രവർത്തിച്ച എല്ലാവർക്കും  നന്ദി രേഖപ്പെടുത്തി.

  • വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരണമെന്ന് ആവശ്യം ശക്തമാക്കി

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍. ഉരുൾപ്പൊട്ടലില്‍ അകപ്പെട്ട 47പേരെ ഇനിയും കണ്ടെത്താനിരിക്കെ സർക്കാർ തെരച്ചില്‍ നിര്‍ത്തിയതാണ് വിമർശനത്തിന് കാരണം. തെരച്ചില്‍ തുടങ്ങിയില്ലെങ്കില്‍ പ്രതിഷേധം തുടങ്ങാനാണ് നീക്കം.

  • ശുചിത്വ മുത്തോലി ,സുന്ദര മുത്തോലി

പാലാ: ശുചിത്വ മുത്തോലി ,സുന്ദര മുത്തോലി പദ്ധതിക്ക് ഇന്നലെ മുത്തോലി പഞ്ചായത്തിൽ തുടക്കം കുറിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാഭവനാണ് നൂറുകണക്കായ ഹരിതാ സേനാ അംഗങ്ങളെ സാക്ഷി നിർത്തി കർമ്മ പദ്ധതിയുടെ തുടക്കം കടപ്പാട്ടൂർ ബൈപാസിൽ തുടക്കം കുറിച്ചത്. നാളുകളായി കക്കൂസ് മാലിന്യങ്ങൾ തള്ളിയിരുന്ന ഈ പ്രദേശം വെട്ടി വെടിപ്പാക്കി ,ഇരു സൈഡിലും പൂച്ചെടികൾ വച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ,കോട്ടയത്ത് നാലു മണിക്കാറ്റുണ്ടെങ്കിൽ ഇവിടെ നമുക്ക് എല്ലാവർക്കും ഒത്ത് ചേർന്ന് അഞ്ച് മണിക്കാറ്റ് സ്ഥാപിക്കണമെന്നും രഞ്ജിത് ജി മീനാഭവൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ വാർഡ് മെമ്പർ സിജുമോൻ സി.എസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ആർ സിന്ധു മുഖ്യ പ്രഭാഷണം നടത്തി, വാർഡ് മെമ്പർമാരായ എൻ.കെ ശശികുമാർ ,ജയാ രാജു ,ശ്രീജയ എം.പി എന്നിവർ പ്രസംഗിച്ചു.

  • 56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

ഹിമാചൽപ്രദേശിലെ റോത്താംഗ് ചുരത്തിനടുത്ത് 56 കൊല്ലം മുമ്പ് വിമാനം തകർന്ന് വീണ് കാണാതായ സൈനികർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. മലയാളിയായ തോമസ് ചെറിയാൻ അടക്കം നാല് പേരുടെ മൃതദേഹങ്ങൾ റോത്താംഗ് പാസിന് സമീപമുള്ള ലോസർ ഹെലിപാഡിൽ എത്തിച്ചിരുന്നു. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ചണ്ഡിഗഡിലേക്ക് ഇന്നലെ കൊണ്ടുപോകും. ഉച്ചയോടെ മൃതദേഹങ്ങൾ ചണ്ഡിഗഡിൽ എത്തിക്കുമെന്നാണ് വിവരം. ഇന്നലെ തന്നെ തോമസിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം. ഇതിനായി വ്യോമസേനയുടെ പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്.

  • ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ശുചീകരണപരിപാടിയുമായി യൂത്ത് ഫ്രണ്ട് എം പാലാ

 യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പാലാ നിയോജക മണ്ഡലത്തിലെ ദിശാ ബോർഡുകൾ വൃത്തിയാക്കുന്നതിന്റെ  ഉദ്ഘാടനം  കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് എംപി നിർവഹിക്കുന്നു. യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ്  തോമസ്കുട്ടി വരിക്കയിൽ നേതൃത്വം നൽകി.മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ടോബിൻ കെ അലക്സ്‌,സുനിൽ പയ്യപ്പള്ളി, മനു തെക്കേൽ, ജെയിംസ് പൂവത്തോലി, സച്ചിൻ കളരിക്കൽ, ബിനീഷ് പാറംത്തോട്, ജിഷോ ചന്ദ്രൻകുന്നേൽ, കരുൺ കൈലാസ്,പ്രിൻസ് ജോസഫ്, സിജോ പ്ലാത്തോട്ടം, ടോബി തൈപറമ്പിൽ, ബിജു പാലപ്പടവൻ, കുഞ്ഞുമോൻ മാടപ്പാട്ട്, ജയ്സൺ മാന്തോട്ടം, സക്കറിയസ് ഐപറമ്പിൽകുന്നേൽ,  സഞ്ജു പൂവക്കളം, ടിറ്റോ കൊല്ലിതാഴെ, ആന്റോ വെള്ളപ്പാട്, വിഷ്ണു ചെറുശാല, ജിതിൻ ചിത്രവേലിൽ,ബോണി കലവനാൽ, എന്നിവർ പങ്കെടുത്തു.

  • കുട്ടികർഷകർ വിപണിയിലേക്ക്

പാലാ കോർപ്പറേറ്റ് ഏജൻസിയും, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കുട്ടികൾ കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷി ചെയ്യപ്പെടുന്ന പച്ചക്കറി രാമപുരം SHLP സ്കൂളിലെ കുട്ടികൾ സ്വന്തം കൃഷിതോട്ടത്തിൽ വിളയിച്ച പച്ചക്കറികൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനു പുറമെ വാണിജ്യാടിസ്ഥാനത്തിൽ വിപണികളിൽ എത്തിച്ചു. 15 കിലോ വഴുതനങ്ങയും 10 കിലോ കുക്കുംബർവെള്ളരിയും ആണ് കുട്ടികർഷകർ വിപണിയിൽ എത്തിച്ചത്. ഓണക്കാലത്തു സ്വന്തം കൃഷിത്തോട്ടത്തിൽ വിളയിച്ച കപ്പളങ്ങാ അച്ചാറാക്കി വിപണികളിൽ എത്തിച്ചു അതിൽ നിന്ന് സമാഹരിച്ച തുക സ്കൂളിലെ അർഹരായ കുട്ടികളുടെ ഭവന പുനരുധാരണത്തിനായി വിനിയോഗിച്ചിരുന്നു. തുടർന്നും ഉച്ച ഭക്ഷണാവശ്യത്തിന് ശേഷം അധികം വരുന്ന പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്ന പദ്ധതി തുടരുമെന്നും സ്കൂൾ കൃഷി ക്ലബ് ഭാരവാഹികൾ അറിയിച്ചു.

  • ഗവ.എൽ.പി.സ്കൂൾ മേവട അദ്ധ്യാപക സംഗമം

പാലാ :മേവട :സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നൊരു കാലം. ജാതിവ്യവസ്ഥയുടെ തീണ്ടലും തൊടിലും അകലവും അടിമപ്പണിയും ദാരിദ്ര്യവും അന്ധവിശ്വാസവുമൊക്കെ നിറഞ്ഞാടിയ ഭയാനകമായൊരു ഇരുളിൽനിന്ന് മാറ്റത്തിൻ്റെ പ്രകാശം കടന്നുവന്നു. ധൈര്യവും കാഴ്‌ചപ്പാടും കാര്യപ്രാപ്തിയുമുള്ള ആളുകളുടെ മനോമുകുരങ്ങളിലുദിച്ച കാര്യങ്ങൾ പ്രാബല്യത്തിലാക്കുന്നതിന്റ ഭാഗമായി ഉരുത്തിരിഞ്ഞ ആശയങ്ങളും പോരാട്ടങ്ങളുമാണ് ഇന്ന് സാധാരണക്കാരുടെ സ്വപ്‌നങ്ങൾക്ക് ചിറകുവിടർത്തുംവിധം വിദ്യാഭ്യാസം ഇറങ്ങിച്ചെല്ലാൻ ഇടയാക്കിയത്. തത്ഫലമായി സാമൂഹ്യ പ്രതിബദ്ധതയുള്ള ചില വിദ്യാസമ്പന്നർ രൂപപ്പെട്ടു. ആ മാറ്റം മേവടയിലും ഒരു വിദ്യാലയം ഉദയംകൊള്ളാൻ കാരണമായി. ഈ ശതാബ്‌ദിയാഘോഷത്തിൻ്റെ ഭാഗമായി ഒക്ടോബർ 5 ന് ലോക അദ്ധ്യാപകദിനത്തിൽ സ്‌കൂളിൽനിന്ന് പടിയിറങ്ങിയ അദ്ധ്യാപകരും ഈ സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ചിറങ്ങി വിവിധതുറകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടവരും സംഗമിക്കുന്നു. ഈ ശുഭനിമിഷത്തിലേക്ക് താങ്കളേയും ആദരപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

  • സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട്.

  • ജാഗ്രതാ ജ്യോതി തെളിച്ച് ഗാന്ധി ജയന്തി ദിനാചരണം

പാലാ സെൻ്റ്.തോമസ് HSS ലെ NSS, റോവർ & റെയ്ഞ്ചർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തി. ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ ജാഗ്രതാ ജ്യോതി,ശുചീകരണം, ഫ്ലാഷ് മോബ് എന്നിങ്ങനെ വ്യത്യസ്ത പരിപാടികളോടെയായിരുന്നു ഗാന്ധി ജയന്തിയാഘോഷം.രാവിലെ 9.30 ന് പാലാ സെൻ്റ്.തോമസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ റാലി പാലാ മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി. ബിജി ജോജോ ഫ്ലാഗ് ഓഫ് ചെയ്തു. പാലാ കുരിശുപള്ളിക്കവലയിലെത്തിയ റാലിയെ പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ. ഷാജു വി തുരുത്തേൽ അഭിസംബോധന ചെയ്തു. തുടർന്ന് ലഹരിക്കെതിരെ ജാഗ്രതാ ജ്യോതി തെളിയിച്ചു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പാലാ എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ശ്രീ.ജെക്സി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി. അൽഫോൻസാ ജോസഫ്, റോവർ സ്കൗട്ട് ലീഡർ ശ്രീ. നോബി ഡൊമിനിക്ക്, റെയ്ഞ്ചർ ലീഡർ ശ്രീമതി. അനിറ്റ അലക്സ് ,വോളണ്ടിയർമാരായ അനുമോൾ, ആവണി , തോമസുകുട്ടി എന്നിവർ പ്രസംഗിച്ചു. കുരിശു പള്ളിക്കവലയിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് പാലാ കുരിശുപള്ളിക്കവലയിലെ യോഗ സ്ഥലവും പരിസരവും വിദ്യാർത്ഥികൾ ശുചിയാക്കി.

  • ജിദ്ദയിൽ  തീപിടിത്തത്തിൽ  രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ശ്വാസംമുട്ടി മരിച്ചു

നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായ ജിദ്ദ ഇൻറർനാഷനൽ ഷോപ്പിങ് സെൻററിൽ ഞായറാഴ്ചയുണ്ടായ വൻ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടയിൽ സൗദി സിവിൽ ഡിഫൻസിലെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിച്ചു. അക്രം ജുമാ അൽ ജൊഹ്‌നി, അബ്ദുല്ല മനാഹി അൽ സുബൈ എന്നീ ഉദ്യോഗസ്ഥരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെയാണ് അൽ റൗദ ഡിസ്ട്രിക്റ്റിൽ മദീന റോഡിൽ മുറബ്ബ പാലത്തിനടുത്ത് ലെ-മെറിഡിയൻ ഹോട്ടലിനോട് ചേർന്നുള്ള ഷോപ്പിങ് സെൻററിൽ അഗ്നിബാധയുണ്ടായത്.

  • ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി റയാന ബർനാവി

സൗദിയുടെ അഭിമാനം ബഹിരാകാശത്ത് എത്തിച്ച റയാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്ന അംഗീകാരമാണ് അവർക്ക് ലഭിച്ചത്. 2023 മെയ് 21-നാണ് യു.എസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നും സൗദി ബഹിരാകാശ സഞ്ചാരി അലി അൽഖർനിക്കൊപ്പം റയാന ബർനാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയത്.

ജപമണികളിലെ അൽഭുതം ഒക്ടോബർ – 3
  • ഇറാൻ വർഷിച്ച മിസൈലുകളിലൊന്ന് പതിച്ചത് മൊസാദ് ആസ്ഥാനത്തിന് സമീപം : വൻ ഗർത്തം രൂപപ്പെട്ടു

ഇറാൻ തൊടുത്തുവിട്ട 180-ഓളം ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് ഇസ്രയേലിന്‍റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്‍റെ ടെൽ അവീവിലെ ആസ്ഥാനത്തിന് സമീപം പതിച്ചു. പിന്നാലെ മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം രൂപപ്പെട്ടതായി റിപ്പോർട്ട്. മൊസാദ് ആസ്ഥാനത്തിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തു വന്നതെന്ന് സിഎൻഎൻ ജിയോ ലൊക്കേറ്റ് ചെയ്തു.

  • മഹാരാഷ്ട്ര പൂനെയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളി

കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവധൻ മേഖലയിലാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്. ഇന്നലെ രാവിലെ ആറരയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം. അപകടം നടക്കുമ്പോൾ പൈലറ്റുമാരും എഞ്ചിനീയറുമുൾപ്പടെ ഹെലികോപ്റ്ററിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൻ്റെ ഹെലിപാഡിൽ നിന്നാണ് ഈ ഹെലികോപ്റ്റർ പറന്നുയർന്നത്.

  • ഫോണിലേക്ക് അലർട്ടുകൾ വന്നുകൊണ്ടിരുന്നു ; ഇറാന്റെ മിസൈൽ ആക്രമണത്തെ കുറിച്ച് മലയാളികൾ

ഇറാന്റെ മിസൈൽ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇസ്രയേലിലുള്ള മലയാളികള്‍. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ നിർദേശിച്ചിരുന്നു. അതിനാൽ അപകടം സംഭവിച്ചില്ല. സംഘ‍ർഷാവസ്ഥ നിലനിൽക്കുന്നതിൽ ആശങ്കയുണ്ടെന്നും

  • വീണ്ടും ക്യാപ്റ്റന്‍സി രാജിവെച്ച് ബാബര്‍ അസം

പാകിസ്താന്‍ ടീം ക്യാപ്റ്റന്‍സി ഒഴിഞ്ഞ് സൂപ്പര്‍ താരം ബാബര്‍ അസം. പതിനൊന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് ഇദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. ക്യാപ്റ്റന്‍സി ഒഴിയുന്ന കാര്യം സമൂഹ മാധ്യമത്തില്‍ താരം പങ്കുവെച്ചിട്ടുമുണ്ട്.

  • ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം

സഹോദരിയെ ഹോസ്റ്റലില്‍ കൊണ്ടുവിടാനെത്തിയ യുവാവിനെയും ബന്ധുക്കളെയും ഒരു സംഘം വളഞ്ഞിട്ടാക്രമിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശിയായ ആദര്‍ശിനും ബന്ധുക്കള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ബംഗളൂരുവിലെ ചന്താപുരയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആദര്‍ശിന്റെ സഹോദരി നാരായണ ഹൃദയാലയ നഴ്സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളാണ് അര്‍ജുന്റെ കുടുംബം

കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിര്‍ത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി. ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്.  നിര്‍ത്തിയില്ലെങ്കില്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്.

  • കൊല്ലം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം

പ്രത്യേക ട്രെയിൻ അനുവദിച്ചു റെയിൽവേ ഉത്തരവായി. കൊല്ലം എറണാകുളം റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക. ഈമാസം ഏഴാം തീയതി മുതൽ സർവീസ് ആരംഭിക്കും.റെയിൽവേ പ്രത്യേക സർവീസ് ആരംഭിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് എംപി നൽകിയ അപേക്ഷയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...