2024 ഒക്ടോബർ 02 ബുധൻ 1199 കന്നി 16
വാർത്തകൾ
- ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലിക സന്ദർശനത്തിനു സമാപനമായി
സമയദൈർഘ്യം താരതമ്യേന കുറവായിരുന്നുവെങ്കിലും, ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാമത് അപ്പസ്തോലിക യാത്രയുടെ രണ്ടാം ഭാഗം ബെൽജിയത്തിൽ ധാരാളം വിശ്വാസതീക്ഷ്ണതയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. സെപ്റ്റംബർ മാസം ഇരുപത്തിയെട്ടാം തീയതി, കോക്കൽബർഗ് തിരുഹൃദയബസിലിക്കയിൽ നടന്ന കത്തോലിക്കാ വിശ്വാസിസമൂഹവുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ച്ച, യഥാർത്ഥത്തിൽ സിനഡൽ സഭയുടെ ഒരു നേർക്കാഴ്ച്ച തന്നെയായിരുന്നു. സമ്മേളനത്തെ തുടർന്ന്, പാപ്പാ ബസിലിക്കയുടെ അടിയിലുള്ള ഗുഹാഗൃഹത്തിൽ സ്ഥിതി ചെയ്യുന്ന രാജകീയ കുടുംബത്തിൽപ്പെട്ടവരുടെ കല്ലറകൾ സന്ദർശിക്കുകയും, രാജാവിന്റെ ശവകുടീരത്തിനു മുൻപിൽ പ്രാർത്ഥനാനിമഗ്നനായി അല്പസമയം ചിലവഴിക്കുകയും ചെയ്തു. ഭ്രൂണഹത്യയെന്ന കൊലപാതക നിയമത്തിൽ ഒപ്പിടുവാൻ വിസമ്മതിച്ചുകൊണ്ട്, രാജകീയപദവി ഉപേക്ഷിക്കുവാൻ തീരുമാനിച്ച ബൗദൂയിൻ രാജാവിന്റെ ധൈര്യം ഇന്നും ബെൽജിയത്തെ ജനതയ്ക്കു ഉണ്ടായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
- കത്തോലിക്ക സഭ മെത്രാൻ സിനഡിനായി പിതാക്കന്മാർ വത്തിക്കാനിലേക്ക്
ആഗോള കത്തോലിക്ക സഭയുടെ മെത്രാൻ സിനഡിൽ പങ്കെടുക്കാനായി സീറോമലബാർ സഭാപിതാക്കന്മാർ വത്തിക്കാനിലേക്ക് പുറപ്പെട്ടു. പതിനാറാമത് മെത്രാൻ സിനഡിന്റെ ജനറൽ അസംബ്ലിയുടെ രണ്ടാമത് സമ്മേളനമാണ് 2024 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 27 വരെ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ വത്തിക്കാനിൽ നടക്കുക. ‘സിനഡാലിറ്റി‘ എന്ന വിഷയത്തെ അധികരിച്ചുള്ള ചർച്ചകളുടെ ഒന്നാമത് സമ്മേളനം കഴിഞ്ഞവർഷം ഒക്ടോബറിൽ നടന്നിരുന്നു.
- കാവുംകണ്ടം പള്ളിയിൽ ജപമാല മാസാചരണത്തോടനുബന്ധിച്ച് മരിയൻ ധ്യാനം ഒക്ടോബർ 4 വെള്ളി
കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിൽ മാതാവിന്റെ ജപമാല മാസാചരണത്തോടനുബന്ധിച്ച് 4 വെള്ളിയാഴ്ച മരിയൻ ധ്യാനം നടത്തും.
4:45 pm – ജപമാല
5:15 pm – പാട്ടുകുർബാന, മരിയൻ ധ്യാനം, ആരാധന, കുമ്പസാരം, ജപമാല റാലി, നേർച്ചക്കഞ്ഞി വിതരണം.
റിഡംപ്റ്ററിസ്റ്റ് കോൺഗ്രിഗേഷൻ അംഗങ്ങളായ ഫാ. ജിസ്സോയി പേണ്ടാനത്ത്, ഫാ. ആന്റണി പുത്തൂർ, ഫാ. ബിജോ വള്ളികാട്ട്, വികാരി ഫാ. സ്കറിയ വേകത്താനം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
- നേപ്പാളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 217 ആയി
കിഴക്കൻ,മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം. തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് സമീപമുള്ള ആസൂത്രിതമല്ലാത്ത നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ കേന്ദ്രീകരിച്ചുള്ള ഗവേഷണ കേന്ദ്രം ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന്‍ ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നു .
- ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്
ബലാത്സംഗക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്.
- മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും
56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് അന്തിമ അറിയിപ്പ് ലഭിക്കും.1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. കാണാതാകുമ്പോൾ 22 വയസ്സ് മാത്രമാണ് തോമസ് ചെറിയാന്റെ പ്രായം. ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം. വിമാന അപകടത്തിൽ 102 പേർ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്.
- ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ
അതിർത്തി കടന്ന് സൈന്യം ലെബനനുള്ളിലെത്തി. ഹിസ്ബുല്ല കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ‘പരിമിതമായ’ ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ എത്തുമെന്ന് പെന്റഗൺ വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള കരയുദ്ധം ആരംഭിക്കുമെന്ന് ഇസ്രയേൽ അമേരിക്കയെ അറിയിച്ചു.
- കേരളത്തിന് പ്രളയം ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ
145.60 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടയാണ് പ്രഖ്യാപനം. സംസ്ഥാന ദുരന്ത നിവാരണത്തിനായുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. കേരളം ആവശ്യപ്പെട്ട അധിക സഹായത്തിന് തീരുമാനമില്ല.
- ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു
പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ഗവർണർ എത്തിയപ്പോഴാണ് സംഭവം.
- നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രാവിലെ മുതൽ വിവിധ പരിശോധനകൾ നടത്തിയ ശേഷം രജനികാന്ത് ആശുപത്രിയിൽ തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
- ഓടിക്കൊണ്ടിരുന്ന കാറിനെ നിമിഷങ്ങൾക്കകം തീ വിഴുങ്ങി
ഡൽഹിയിലെ ദ്വാരക മേഖലയിൽ ആയിരുന്നു ഈ വാഹനാപകടം. ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന് നടുറോഡിൽ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ദ്വാരക അണ്ടർപാസിന് സമീപത്താണ് കാർ കത്തിനശിച്ചത്. തീപിടിത്തത്തെ തുടർന്ന് കാറിൽ നിന്ന് പുക ഉയർന്നു. ഇതേത്തുടർന്ന് സമീപത്തുള്ളവരിൽ പരിഭ്രാന്തി പരന്നു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്‌നബാധിത പ്രദേശം വളഞ്ഞു. റോഡിന് നടുവിൽ ഒരു ചുവന്ന കാർ തീജ്വാലയായി മാറിയ ദൃശ്യങ്ങൾ വൈറലാണ്. തീപിടിത്തത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.
- ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്
ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്.
- നവരാത്രി ആഘോഷം : സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11ന് അവധി
സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഒക്ടോബർ പത്താം തീയതി വൈകുന്നേരമാണ് പൂജവെയ്പ്. പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.
- കാണ്‍പൂരില്‍ രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം അടിച്ചെടുത്ത് ഇന്ത്യ
ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു.പിന്നീട് നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 95 റണ്‍സ് അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.
- ഇന്ത്യ X ബംഗ്ലാദേശ്: അവസാന ദിനം ആവേശം ഉറപ്പ്
ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഇന്നലെ അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ ആവേശം ഉറപ്പ്. നാലാം ദിനം 10-3 എന്ന സ്കോറിൽ ക്രീസിലിറങ്ങിയ ബംഗ്ലാദേശ് 233 റൺസിന് പുറത്തായിരുന്നു. വമ്പൻ അടികളോടെ ഇന്ത്യയുടെ മറുപടി 285-9 എന്ന നിലയിൽ ഡിക്ലയർ ചെയ്യുക ആയിരുന്നു. 2-ാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 26ന് 2 എന്ന നിലയിലാണ്. ഇന്നലെ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് മത്സരത്തിൽ വിജയം കണ്ടെത്താനാണ് ഇന്ത്യയുടെ ശ്രമം.
- ഇന്നുമുതൽ ഈ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിയുക!
ഇന്നു മുതൽ ആദായനികുതി റിട്ടേൺ, പാൻ ആപ്ലിക്കേഷൻ എന്നിവയിൽ ആധാർ നമ്പറിന് പകരം ആധാർ എൻറോൾമെന്റ് ഐഡി നൽകേണ്ടതില്ല. പാൻ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടി. ഡെറിവേറ്റീവ് ട്രേഡിങ് വിഭാഗത്തിൽ വരുന്ന ഫ്യൂച്ചേഴ്സ് & ഓപ്ഷൻസിന് ഇന്നുമുതൽ ഉയർന്ന നികുതി ബാധകം. വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപയോക്താക്കൾക്ക് ഇന്നു മുതൽ SMSകൾ വഴി സുരക്ഷിതമായ ലിങ്കുകൾ മാത്രമേ അയക്കാൻ കഴിയൂ.
- മലങ്കര കുടിവെള്ള പദ്ധതി അതി വേഗം പൂർത്തിയാക്കണം നാട്ടുകാർ.സമയബന്ധിതമായി തന്നെ പൂർത്തിയാക്കും : മന്ത്രി റോഷി അഗസ്ററ്യൻ
പാലാ: മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതി അതി വേഗം പൂർത്തിയാക്കുവാൻ സത്വര ഇടപെടലുകളുമായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യൻ പദ്ധതി പ്രദേശത്ത് എത്തി. പതിമൂന്ന് പഞ്ചായത്തുകൾക്കായി കേരള വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന സംസ്ഥാനത്തെഏറ്റവും വലിയ കുടിവെള്ള വിതരണ പദ്ധതി കൂടിയാണ് മീനച്ചിൽ പദ്ധതി എന്ന് മന്ത്രി പറഞ്ഞു.
പദ്ധതി ഇഴഞ്ഞു നീങ്ങുന്നതായുള്ള പരാതിയെ തുടർന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം പദ്ധതി പ്രദേശത്ത് എത്തി ജനങ്ങളും ‘കോൺട്രാക്ടറുമായി ചർച്ച നടത്തി പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമൂലം റോഡുകൾ പാടേ തകരുന്നത് നാട്ടുകാർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.റോഡ് പുനക്രമീകരണം ഉറപ്പുവരുത്തണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി.ഗതാഗത തടസ്സവും അപകടവും ഉണ്ടാവാത്ത വിധം മാത്രമെ പൈപ്പിടൽ നടത്താവൂ എന്ന് മന്ത്രി നിർദ്ദേശിച്ചു.മഴ മാറിയാലുടൻ റോഡ് നന്നാക്കുവാൻ നടപടി ഉണ്ടാവണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
- ദേശീയ രക്തദാന ദിനം ഷിബു തെക്കേമറ്റം 125ആം തവണയും രക്തം ദാനം ചെയ്തു
മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന ദിനാചരണത്തിൽ 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റം ഉത്തമ മാതൃകയാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു. ഓരോ രക്തദാനത്തിലൂടെയും നമ്മുടെ ജീവനും ആയുസും മറ്റുള്ളവരിലൂടെ ദീർഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലാ കേന്ദ്രീകരിച്ച് കോട്ടയം ജില്ലയിൽ ഒരു രക്തദാന വിപ്ലവം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. സമീപകാലത്തായി പെൺകുട്ടികളും സ്ത്രീകളും കൂടുതലായി ഈ രംഗത്തേക്ക് കടന്നുവരുന്നത് ശ്രദ്ധേയമായ മാറ്റമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
- തൊഴില്‍ സമ്മര്‍ദം താങ്ങാനാകാതെ രാജ്യത്ത് വീണ്ടും മരണം
ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് തൊഴില്‍ സമ്മര്‍ദം താങ്ങാനാകാതെ ഒരു ഫിനാന്‍സ് കമ്പനിയിലെ ഏരിയ മാനേജര്‍ തരുണ്‍ സക്‌സേന എന്ന യുവാവ് ജീവനൊടുക്കിയത്. ടാര്‍ജെറ്റ് തികയ്ക്കാത്തതില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദവും ഉറക്കമില്ലാത്ത ജോലിയും സമ്മര്‍ദവും വിശദീകരിച്ച് അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് 34 വയസുകാരനായ തരുണ്‍ ആത്മഹത്യ ചെയ്തത്.
- അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ്
യു.എ.ഇ അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേക്കുള്ള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർക്കായി) റിക്രൂട്ട്മെന്റ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് ഒക്ടോബര്‍ 09 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.
- ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്
ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്.
- 2 ഹനുമാൻ കുരങ്ങുകൾ കൂട്ടിലാക്കി
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി. ഭക്ഷണം എടുക്കാൻ വന്നപ്പോഴാണ് കുരങ്ങുകളെ കൂട്ടിലാക്കിയത്. ഒരണ്ണം മരത്തിന് മുകളിൽ തന്നെയാണ്. ഇതിനെ നാളെ മരത്തിൽ കയറി പിടികൂടാനാണ് മൃഗശാല അധികൃതരുടെ തീരുമാനം.