ബാലസംഘം ജില്ലാ സമ്മേളനത്തിന് ഏറ്റുമാനൂരിന്റെ മണ്ണിൽ ആവേശോജ്വല തുടക്കം

Date:

ഏറ്റുമാനൂർ : നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടർന്ന് ജില്ലാ പ്രസിഡന്റ്‌ വൈഷ്ണവി ഷാജി പതാക ഉയർത്തി. സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. വൈഷ്ണവി ഷാജി അധ്യക്ഷയായി. എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും മികച്ച പ്രതിഭകളെയും മന്ത്രി അനുമോദിച്ചു. സംഘടക സമിതി ചെയർമാൻ ബാബു ജോർജ് സ്വാഗതം പറഞ്ഞു.


ബാലസംഘം സംസ്ഥാന കൺവീനർ നാരായണ ദാസ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി അമൽ ഡൊമിനിക് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീജിത്ത്‌ കെ സോമൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാലസംഘം മുഖ്യരക്ഷാധികാരി എ വി റസൽ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡി എസ് സന്ദീപ്, സംസ്ഥാന എക്സിക്യൂട്ടീവംഗം അഖില നന്ദകുമാർ, ജില്ലാ കൺവീനർ ഒ ആർ പ്രദീപ്‌ കുമാർ, ജില്ലാ കോ ഓർഡിനേറ്റർ അനന്തു സന്തോഷ്‌, സംസ്ഥാന കമ്മിറ്റിയംഗം എസ് മൃദുല എന്നിവർ സംസാരിച്ചു.


സമ്മേളനത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളും തെരഞ്ഞെടുത്തു. പ്രസീഡിയം: വൈഷ്ണവി ഷാജി (കൺവീനർ), അരുണിമ അരുൺ, ശ്രീജിത്ത്‌ കെ സോമൻ. പ്രമേയം: അശ്വിൻ അനീഷ് (കൺവീനർ), അനഘ തമ്പാൻ, സമീര വിജയൻ, സ്നേഹ തമ്പുരാൻ. ക്രഡൻഷ്യൽ: ദേവിക പ്രദീപ്‌ (കൺവീനർ), യു അഭിനന്ദ്, അഞ്ജന. മിനിറ്റ്സ് : പി സി അതുൽ ( കൺവീനർ), അക്സ, ബിച്ചു ശശി. സമ്മേളനം ഞായറാഴ്ച സമാപിക്കും. പകൽ 11ന്‌ ബാലസംഘം പ്രഥമ ജില്ലാ സെക്രട്ടറി അഡ്വ. കെ അനിൽകുമാർ ‘സമകാലീന ഇന്ത്യയും കുട്ടികളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം ജനാധിപത്യത്തെ തകർക്കും: മന്ത്രി വി എൻ വാസവൻ
ഏറ്റുമാനൂർ വർഗീയവാദികൾ ഉയർത്തിക്കൊണ്ടുവരുന്ന “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയം രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങൾ തകർക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ബാലസംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആശയം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ്. രാജ്യത്തെ മതേതരവാദികളും ജനാധിപത്യവാദികളും യോജിച്ചു നിന്ന് ഇതിനെ എതിർക്കുന്ന സാഹചര്യം വളർന്ന്‌ വരികയാണ്. ലോക്‌സഭയിൽ ശക്തമായ ഭൂരിപക്ഷം ഇല്ലാത്തതാണ് ആശയം നടപ്പാക്കാൻ ബിജെപിക്ക് വെല്ലുവിളിയായിരിക്കുന്നതെന്നും വി എൻ വാസവൻ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കര്‍ണാടകയില്‍ മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസിന് മിന്നുംജയം

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ...

48 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്; എന്‍ഡിഎയ്ക്ക് മേല്‍ക്കൈ

48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക്...

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് ഫലം; മുഖ്യമന്ത്രി

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ...

വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ​ഗാന്ധി പാർലമെന്റിലേക്ക്

വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ​ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്...