പാലാ: ലോക ജനതയ്ക്ക് മുൻപിൽ തങ്ങളുടെ സംരംഭത്തെ പരിചയപ്പെടുത്തി ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകൾ വളർത്തിയെടുക്കുന്നതിന് നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താൻ കർഷക കൂട്ടായ്മകൾക്ക് സാധിക്കണമെന്നും ഈ രംഗത്ത് കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി മറ്റുള്ളവർക്ക് മാതൃകയാണന്നും പാലാ രൂപതാ ചാൻസിലർ റവ.ഡോ.ജോസഫ് കുറ്റിയാങ്കൽ അഭിപ്രായപ്പെട്ടു. കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി യുടെ അഞ്ചാമത് വാർഷിക ജനറൽ ബോഡിയിൽ കമ്പനിയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങ് നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ ജോസ് തോമസ് കളരിക്കലിന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരമറ്റം മാർ സ്ലീവാ പാരീഷ്ഹാളിൽ വെച്ചു നടന്ന വാർഷിക പൊതുയോഗം നബാർഡ് ജില്ലാ മാനേജർ റജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസഫ് കമ്പനിയുടെ ബ്രാന്റ് നെയിമായ “കാൻവേ” യുടെ റിലീസിങ്ങും മാർ സ്ലീവാ പള്ളി വികാരി ഫാ.ജോസഫ് മണ്ണനാൽ കമ്പനിയുടെ ലോഗോ പ്രകാശനവും നിർവ്വഹിച്ചു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ മുഖ്യ പ്രഭാഷണം നടത്തി. കർഷക ദള ഫെഡറേഷൻ ഡയറക്ടർ ഫാ.ജോസഫ് മഠത്തിപറമ്പിൽ , കൃഷി ഓഫീസർ ഡോ. രേവതി ചന്ദ്രൻ , ഗ്രാമ പഞ്ചായത്തംഗം മാത്തുക്കുട്ടി ഞായർകുളം, ഡയറക്ടർ ബോർഡംഗങ്ങളായ ഡാന്റീസ് കൂനാനിക്കൽ , ജയ്മോൻ പുത്തൻ പുരയ്ക്കൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കമ്പനി ഗുണഭോക്തോ താക്കൾക്കുള്ള ഇൻസെന്റീവും ഓഹരിയുടമകൾക്കുള്ള സ്പെഷ്യൽ കിറ്റും തദവസരത്തിൽ വിതരണം ചെയ്തു. പി.വി.ജോർജ് പുരയിടം, അനു റജി, തോമസ് മാത്യു കൈപ്പൻപ്ലാക്കൽ, ജോർജുകുട്ടി കുന്നപ്പള്ളി, ആന്റണി പ്ലാത്തറ, ജോസഫ് ഓലിയ്ക്കതകിടി, റ്റോമി മുടന്തിയാനി, ഷേർളി ടോം, സാലി റ്റോമി , മിനി ജോണി, ജോയി നടുത്തുണ്ടത്തിൽ,ബെന്നി വേങ്ങത്താനം, സുരേഷ് കുന്നേലേമുറി, ജയിംസ് പെരുമന , റ്റിജോ ജോസഫ് തുടങ്ങിയവർ പരിപാടിക്കൾക്ക് നേതൃത്വം കൊടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision