പൂര്‍ണമായും അശരീരികളായ സൃഷ്ടികള്‍ എന്ന നിലയ്ക്കു മാലാഖമാര്‍ ബുദധിശക്തിയും ഇച്ഛാശക്തിയുമുള്ളവരാണ്; മനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വര്‍ഗ്ഗീയ ആത്മാക്കളാണ് മാലാഖമാര്‍. വിശുദ്ധരിലും ഭിന്നരാണ് മാലാഖമാര്‍. എണ്ണിതീര്‍ക്കുവാന്‍ കഴിയാത്തവിധം ബാഹുല്യമുള്ള വ്യക്തികളുടെ കൂട്ടമാണ് മാലാഖ വൃന്ദം.
വിശുദ്ധ മിഖായേല്‍
സ്വര്‍ഗ്ഗീയ ദൂതന്മാരുടെ രാജകുമാരന്‍ എന്ന് മിഖായേല്‍ മാലാഖ അറിയപ്പെടുന്നു. പടചട്ടയും പാദുകങ്ങളുമണിഞ്ഞ ഒരു യോദ്ധാവിന്റെ രൂപത്തിലാണ് വിശുദ്ധ മിഖായേലിനെ ചിത്രീകരിച്ച് കണ്ടിട്ടുള്ളത്. സാത്താനോട് പോരാടുന്നതിനും, മരണസമയത്ത് ആത്മാക്കളെ സാത്താന്റെ പിടിയില്‍നിന്നു രക്ഷിക്കുന്നതിനും, ക്രിസ്ത്യാനികളുടെ രക്ഷകനായിരിക്കുന്നതിനും, ആത്മാക്കളെ അന്തിമവിധിക്കായി കൊണ്ട് വരുന്നതിനും മറ്റുമായി നാം വിശുദ്ധ മിഖായേലിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു.
വിശുദ്ധ ഗബ്രിയേല്‍
വിശുദ്ധ ഗബ്രിയേല്‍ എന്ന പേര് അര്‍ത്ഥമാക്കുന്നത് ‘ദൈവം എന്റെ ശക്തി’ എന്നാണ്. ദൈവം തന്റെ അവതാര പദ്ധതികള്‍ മനുഷ്യര്‍ക്ക് വിളംബരം ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന ദൂതന്‍ എന്ന നിലയിലാണ് വിശുദ്ധ ഗബ്രിയേല്‍ കൂടുതലായും അറിയപ്പെടുന്നത്. പരിശുദ്ധ മറിയത്തെ വിശുദ്ധ ഗബ്രിയേല്‍ അഭിവാദ്യം ചെയ്യുന്നത് വളരെ ലളിതവും എന്നാല്‍ അര്‍ത്ഥവത്തായ വാക്യങ്ങളാലാണ്.
വിശുദ്ധ റാഫേൽ
യുവാവായ തോബിത്തിനെ തന്റെ ജീവിത യാത്രയിലെ വിഷമ ഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുന്ന ഒരു സഹചാരിയാണ് വി.റാഫേൽ ബെത്സെദായിലെ കുളത്തിലെ അത്ഭുതവെള്ളം ഇളക്കിയത് വിശുദ്ധ റാഫേല്‍ ആണെന്ന് .വിശ്വസിക്കപ്പെടുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision