പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  28

Date:

വാർത്തകൾ

  • സമ്പദ്‌വ്യവസ്ഥയെ സുവിശേഷമൂല്യങ്ങളിലൂടെ പരിവർത്തനം ചെയ്യുക: യുവസംരംഭകരോട് ഫ്രാൻസിസ് പാപ്പാ

സാമ്പത്തികവ്യവസ്ഥിതിക്ക് ക്രൈസ്തവമായ നവജീവൻ നൽകാനുള്ള തന്റെ ക്ഷണം സ്വീകരിച്ച്, സഭാപ്രമാണങ്ങളും സുവിശേഷമൂല്യങ്ങളും കണക്കിലെടുത്ത്, സാമ്പത്തികരംഗത്ത് പുതിയൊരു ശൈലി കൊണ്ടുവരുവാൻ യുവജനങ്ങൾ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ച് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 25 ബുധനാഴ്ച വത്തിക്കാനിലെത്തിയ സാമ്പത്തികരംഗത്ത് പ്രവർത്തിക്കുന്ന “ഫ്രാൻസിസിന്റെ സാമ്പത്തികശാസ്ത്രം” എന്ന കൂട്ടായ്മയിലെ യുവജനപ്രതിനിധികൾക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ്, യുവജനങ്ങൾ ക്രൈസ്തവമൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സാമ്പത്തികരംഗത്ത് മാറ്റങ്ങൾ വരുത്താൻ പരിശ്രമിക്കുന്നതിനെ പാപ്പാ അനുമോദിച്ചത്.

  • റോങ്ക്ളിൻ ജോൺ അനുസ്മരണം  നടത്തി

ഏറ്റുമാനൂർ: കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന കാണക്കാരി സ്വദേശി കുഴിക്കാട്ടിൽ റോങ്ക്ളിൻ ജോണി (58) നെ ഏറ്റുമാനൂർ ജനകീയ  വികസനസമിതിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ ഓഡിറ്റോറിയത്തിൽ നടന്ന  യോഗം മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വികസന സമിതി പ്രസിഡണ്ട് ബി. രാജീവ്   അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രാജു ഇമ്മാനുവൽ  അനുശോചന പ്രമേയം അവതരിപ്പിച്ചു. കാണക്കാരി  ഗ്രാമ പഞ്ചായത്ത്  മെമ്പർമാരായ , കാണക്കാരി അരവിന്ദാക്ഷൻ, ജോർജ് ഗർവാസീസ്, തമ്പി ജോസഫ്, ബെറ്റ് സിമോൾ ജോഷി, ഏറ്റുമാനൂർ മുൻ മുൻസിപ്പൽ ചെയർമാൻ ജെയിംസ് തോമസ് പ്ലാക്കി തൊട്ടിയിൽ,  അമ്മിണി സുശീലൻ,  ജോൺ ജോസഫ് , സിറിൽ നരിക്കുഴി, കെ. ഓ.ഷംസുദ്ദീൻ, തോമസ് വേമ്പനി, രാജു സെബാസ്റ്റ്യൻ  തുടങ്ങിയവർ പ്രസംഗിച്ചു.

  • കേരളത്തിൽ ഒരാൾക്ക് കൂടി എംപോക്സ്

വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം നിരീക്ഷണത്തിലാക്കിയത്. തുടര്‍ന്ന് എംപോക്സ് സ്ഥിരീകരിക്കുകയായിരുന്നു.

  • മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.

പാലാ . സമൂഹത്തിനൊന്നാകെ ആരോഗ്യരംഗത്ത് കരുതലാകാൻ സാധിച്ചതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയെന്നു സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവാ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയുടെ  അഞ്ചാം വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ കൂടി സാക്ഷ്യമായ മാർ സ്ലീവാ മെഡിസിറ്റി അനേകർക്ക് പ്രയോജനം ലഭിക്കുന്ന സമ്പൂർണ ആരോഗ്യ സംരക്ഷണ കേന്ദ്രമായി മാറി കഴിഞ്ഞതായും കർദ്ദിനാൾ പറഞ്ഞു. ആതുര സേവന രംഗത്ത് ഉന്നത മൂല്യവും ഉന്നത ഗുണനിലവാരം കാത്തു സൂക്ഷിക്കാൻ സാധിച്ചതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ ജന സ്വീകാര്യതയ്ക്ക് കാരണമായതെന്ന് അധ്യക്ഷത വഹിച്ച മാർ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാലാ രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രോഗചികിത്സയ്ക്ക് ഒപ്പം ആത്മീയമായ കരുതൽ കൂടി രോഗികൾക്ക് നൽകാൻ സാധിക്കുന്നതായും ബിഷപ്പ് പറഞ്ഞു.ആശുപത്രിയെ പേപ്പർലെസ്  ആശുപത്രിയായി പ്രഖ്യാപിക്കലും  ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

  • തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്

ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് കരകയറുന്നു. ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുത്തിട്ടുണ്ട്. മൊമിനുല്‍ ഹഖ് (17), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (28) എന്നിവരാണ് ക്രീസില്‍. സാക്കിര്‍ ഹുസൈന്‍ (0), ഷദ്മാന്‍ ഇസ്ലാം (24) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും. നേരത്തെ, കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

  • ഒക്ടോബർ 7ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ജെറുസലേം പാത്രിയാര്‍ക്കീസിന്റെ ആഹ്വാനം

വിശുദ്ധ നാട്ടില്‍ സംഘര്‍ഷ ഭീതിയിലാക്കി ഇസ്രായേല്‍- ഹമാസ് ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സമാധാനം സംജാതമാകാന്‍ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ജെറുസലേം പാത്രിയാര്‍ക്കീസിന്റെ ആഹ്വാനം. ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ്, കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയാണ് ഒക്ടോബർ 7 ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാർത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരിക്കുന്നത്.

  • വിഴിഞ്ഞം തുറമുഖത്തിന് ഐ.എസ്.പി. എസ് അംഗീകാരം

കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ടിന്റെ കീഴിലുള്ള മറൈന്‍ മര്‍ച്ചന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഈ അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ ഡിസംബറില്‍ താല്‍ക്കാലിക അംഗീകാരം ലഭിച്ചിരുന്നു. മന്ത്രി വി എന്‍ വാസവന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

  • സിദ്ദിഖ് ഇപ്പോഴും ഒളിവിൽ

ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി നാല് ദിവസമായിട്ടും നടന്‍ സിദ്ദിഖിനെ കണ്ടെത്താനാകാതെ പൊലീസ്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഫലമായി. നടന്‍റേയും സുഹൃത്തുക്കളുടേയും വീടുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം, മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹർജി കഴിഞ്ഞ ദിവസം കോടതി രജിസ്റ്റർ ചെയ്തിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

പട്ടിത്താനത്ത് കുന്നത്ത് കിഴക്കേതിൽ വേണുഗോപാലൻ (70)നെയാണ് കിണറിനുള്ളിൽ മരിച്ച കണ്ടെത്തിയത്. രാവിലെ പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു വേണുഗോപാലൻ. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളിൽ വീണ നിലയിൽ കണ്ടെത്തിയത്.

  • പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

പാലാ: പോഷകാഹാര മാസത്തിനോടനുബന്ധിച്ച് പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അതിൻ്റ കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും പാലാ ജനറൽ ആശുപത്രിയിലെ ഡയറ്റീഷ്യൻ ഡോ.സന്ധ്യാ രാജു. ക്ലാസ് നയിച്ചു. ക്ലാസിനു ശേഷം കുട്ടികളുമായുള്ള സംവാദവും ഉണ്ടായിരുന്നു.പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.ജോഷി ബാ ജെയിംസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ലിൻസി.ജെ.ചീരാംകുഴി, അധ്യാപകരായ ബിൻസി സെബാസ്റ്റ്യൻ, സി.ലിജി, ലീജാ മാത്യു, സി. ഡോണാ, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം ,കാവ്യ മോൾ മാണി, ജോളി മോൾ തോമസ്, ഹൈമി ബാബു, അലൻ ടോം എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...