കോട്ടയം പാലാ :ആയിരങ്ങൾക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകർന്നുനൽകിയ മേവട ഗവ. എൽ. പി. സ്കൂൾ ഈവർഷം ശതാബ്ദി നിറവിലാണ്. അതിൻ്റെ ഭാഗമായി ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുകയാണ്.
1925-മാണ്ടിൽ (കൊല്ലവർഷം 1100) ‘ഷൺമുഖവിലാസം മലയാളം പ്രൈമറിസ്കൂൾ’ എന്നപേരിൽ യശ:ശരീരനായ അയ്യപ്പൻനായർ കുന്നപ്പള്ളിയിൽ ആരംഭിച്ച ഈ വിദ്യാലയം 1928-ൽ സർക്കാരേറ്റെടുത്ത് ‘ഗവ: ലോവർ പ്രൈമറി സ്കൂൾ’ എന്നപേരിൽ പ്രവർത്തനമാരംഭിച്ചു. പാം- പാഠാനുബന്ധ പ്രവർത്തനങ്ങൾകൊണ്ട് കൊഴുവനാൽ ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഇന്നിതു നിലകൊള്ളുന്നു.
ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം 2024 സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 10- മണിക്ക് സ്കൂളങ്കണത്തിൽവച്ച് ബഹു. കേരള സഹകരണ, തുറമുഖ, ദേവസ്വം വകുപ്പുമന്ത്രി വി. എൻ വാസവൻ നിർവ്വഹിക്കുന്നു. മാണി സി. കാപ്പൻ എം.എൽ.എ- യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ. ഫ്രാൻസിസ് ജോർജ് എം. പി. ജോസ് കെ. മാണി എം.പി, കൊഴുവനാൽ ഗ്രാമ പഞ്ചാ. പ്രസിഡണ്ട് ലീലാമ്മ ബിജു, ജില്ലാപഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ എന്നിവരോടൊപ്പം ബഹു. ത്രിതല പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പ്രഗത്ഭരും പങ്കെടുക്കുന്നു.
2024 സെപ്തംബർ 28 നു രാവിലെ നടക്കുന്ന ശതാബ്തിയാഘോഷ ഉദ്‌ഘാടന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ അധ്യക്ഷനായിരിക്കും .മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം നിർവഹിക്കും.കെ ഫ്രാൻസിസ് ജോർജ് എം പി മുഖ്യപ്രഭാഷണം നിർവഹിക്കും .ജോസ് കെ മാണി എം പി അനുഗ്രഹ പ്രഭാഷണം നടത്തും .
ലീലാമ്മ ബിജു(കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംഘാടകസമിതി ചെയർപേഴ്‌സൺ)ജോസ്മോൻ മുണ്ടക്കൽ (ജില്ലാപഞ്ചായത്തംഗം) സുബിൻ പോൾ (ഡി.ഡി ഇ കോട്ടയം) രാജേഷ് ബി (ഗ്രാമപഞ്ചായത്ത് വൈ പ്രസിഡന്റ്) ജോസി ജോസഫ് (ബ്ലോക്ക് പഞ്ചായത്തംഗം) ജെസ്സി ജോർജ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) രമ്യാ രാജേഷ് (കൊഴുവനാൽ ഗ്രാമപഞ്ചയത്ത് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ)
മാത്യു തോമസ് (കൊഴുവനാൽ ഗ്രാമപഞ്ചയത്ത് ക്ഷേമകാര്യ സ്‌റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ) സ്‌മിത വിനോദ് (കൊഴുവനാൽ ഗ്രാമപഞ്ചയത്ത് ആരോഗ്യവിദ്യാഭ്യാസ സ്‌റ്റാൻഡിംഗ്‌കമ്മിറ്റി ചെയർപേഴ്‌സൺ) മഞ്ജു ദിലീപ് (ഗ്രാമപഞ്ചായത്ത് സ്‌കൂൾ വാർഡ് അംഗം) ആനീസ് കുര്യൻ (ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് അംഗം) അശോകൻ എസ്. (ഏ.ഇ.ഒ. കൊഴുവനാൽ)ഡോ. ടെന്നി വർഗ്ഗീസ് (ബി.പി.സി. കൊഴുവനാൽ)ടി ആർ. വേണുഗോപാൽ (പ്രസിഡൻ്റ്, മേവട സുഭാഷ് ഗ്രന്ഥശാല) സെന്നി സെബാസ്‌റ്റ്യൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്‌സിസ്‌റ്റ് കെ.ബി. അജേഷ് (കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ) കെ. റ്റി. ജോസഫ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) സണ്ണി അഗസ്‌റ്റ്യൻ നായിപ്പുരയിടം (കേരള കോൺഗ്രസ് എം) കെ. ബി. രാജേഷ് കുമാർ (ഭാരതീയ ജനതാ പാർട്ടി) എമ്മാനുവൽ നെടുമ്പുറം (കേരള കോൺഗ്രസ്) ജിനോ എം. സ്കറിയ (പി.ടി.എ. പ്രസിഡന്റ്) എ. വി. ശങ്കരനാരായണൻ (സ്‌ഥാപക കുടുംബാംഗം)മാസ്‌റ്റർ ദേവനാരായണൻ വി. എച്ച്. (സ്‌കൂൾ ലീഡർ) ലീന മാത്യു (സ്‌കൂൾ ഹെഡ്‌മിസ്ട്രസ്, ജനറൽകൺവീനർ)
പ്രതിമാസ പരിപാടികളുടെ ഭാഗമായി ലോക അദ്ധ്യാപകദിനമായ ഒക്ടോബർ 5-ന് ഇന വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടേയും ഇവിടെ പഠിച്ച് വിവിധതുറകളിൽ അദ്ധ്യാപകരായവരുടേയും സംഗമം സ്കൂളങ്കണത്തിൽ നടത്തുന്നു. പ്രസ്തുത സംഗമം ബഹു. ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുകയും സ്കൂളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ ആദരിക്കുകയും ചെയ്യുന്നു. ചടങ്ങിൽ പ്രൊഫ. ഡോ. സെബാസ്റ്റ്യൻ നരിവേലി മുഖ്യപ്രഭാഷണം നടത്തുകയും ബഹുമാനപ്പെട്ട ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസരംഗത്തെ പ്രമുഖർ ആശംസകൾ നേരുകയും ചെയ്യുന്നു .
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
നവംബർ 9 ന് LP, UP, HS വിഭാഗം വിദ്യാർത്ഥികൾക്കായി അഖിലകേരള പ്രസംഗമത്സരം, ക്വിസ് മത്സരം, ചിത്രരചനാമത്സരം എന്നിവ സംഘടിപ്പിക്കുന്നു.ഡിസംബർ 28-ന് പൂർവ്വവിദ്യാർത്ഥി സംഗമവും പൂർവ്വവിദ്യാർത്ഥിയായ പ്രശസ്ത നോവലിസ്റ്റ് ജോസ് മംഗലശ്ശേരിയുടെ പുതിയ പുസ്തകത്തിൻ്റെ പ്രകാശനവും സ്നേഹവിരുന്നും പൂർവ്വവിദ്യൽ ത്ഥികളുടെ കലാപരിപാടികളും നടത്തപ്പെടുന്നു.
2025 ജനുവരി 26-ന് അഖിലകേരള പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും ഫെബ്രുവരി 8-ന്ശാസ്ത്രാവബോധ സെമിനാറും സംഘടിപ്പിക്കുന്നു. 2025- മാർച്ചിൽ ശതാബ്ദിയാഘോഷങ്ങളുടെ സമാപനവും സുവനീർ പ്രകാശനവും വിവിധമത്സരങ്ങളുടെ സമ്മാനദാനവും വൈവിധ്യമാർന്ന കലാപരിപാടികളും നടത്തപ്പെടുന്നു.
മീഡിയാ അക്കാദമിയിൽ നടന്ന പത്ര സമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ ലീലാമ്മ ബിജു, ലീന മാത്യു, ജിനോ എം. സ്കറിയ, ബാബു കെ ജോർജ്, ടി.ആർ. വേണുഗോപാൽ, പത്മകുമാർ മേവട, എന്നിവർ സന്നിഹിതരായിരുന്നു.