സ്വാതന്ത്ര്യദിനത്തിൻ്റെ മാധുര്യം പുതു തലമുറയ്ക്ക് പകർന്ന് സെൻറ് ജോൺസ് എൽ. പി. എസ്

Date:

അമ്പാറനിരപ്പേൽ: ഇന്ത്യാ മഹാരാജ്യം അടിമത്തത്തിന്റെ ചങ്ങലകൾ തകർത്ത് സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകർന്നതിൻ്റെ 75-ാം വാർഷികാഘോഷം അമ്പാറനിരപ്പേൽ സെൻറ് ജോൺസ് എൽ. പി. എസ്സിൽ വിപുലമായി ആഘോഷിക്കുo. സാഹോദര്യവും ഐക്യവും പുതുതലമുറയിൽ ഊട്ടിയുറപ്പിക്കുന്ന നിരവധി പരിപാടികളാണ് സ്വാതന്ത്ര്യദിനാഘോഷമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നത്. പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് റെവ. സി. മേരി സെബാസ്റ്റ്യൻ സ്വാഗതം അർപ്പിക്കുന്നതും സ്കൂൾ മാനേജർ റെവ. ഫാ. ജോസഫ് മുണ്ടക്കൽ അധ്യക്ഷത വഹിക്കുന്നതും തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. വിജി ജോർജ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതും ഒന്നാം വാർഡ് മെമ്പർ ശ്രീമതി പ്രിയ ഷിജു , രണ്ടാം വാർഡ് മെമ്പർ ശ്രീമതി. ഓമനാ രമേശ് , പതിനാലാം വാർഡ് മെമ്പർ ശ്രീ. സ്കറിയാച്ഛൻ പൊട്ടനാനിയിൽ, പിടിഎ പ്രസിഡൻറ് ശ്രീ. ബിനു ജോസഫ് വെട്ടുവയലിൽ എന്നിവർ പ്രസ്തുത യോഗത്തിൽ ആശംസയർപ്പിച്ച് സംസാരിക്കുന്നതാണ്. തുടർന്ന് കുട്ടികളുടെ സ്വാതന്ത്ര്യദിന കലാപരിപാടികൾ, സ്വാതന്ത്ര്യദിന റാലി, ഫാൻസി ഡ്രസ്സ്, ദേശഭക്തിഗാനം, ചിത്ര രചന, സ്വാതന്ത്ര്യ ദിന സന്ദേശം എന്നിവ ഉണ്ടായിരിക്കുന്നതാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ പുതുതലമുറയെ പ്രാപ്തമാക്കുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...