സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും അരുവിത്തുറയിൽ.

Date:

അരുവിത്തുറ: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന പള്ളി പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി, ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ പൈക എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും അരുവിത്തുറ സെന്റ് ജോർജ്ജ് പള്ളി പാരീഷ് ഹാളിൽ നടത്തപ്പെട്ടു.

പരിപാടിയുടെ ഉത്ഘാടനം ലയൺസ് ഡിസ്ട്രിക്ക് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയിൽ അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന പള്ളി വികാരി വെരി: റവ: ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവ്വഹിച്ചു. ലയൺസ് ക്ലബ്‌ പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്ത്, പിതൃവേദി പ്രസിഡന്റ് ജോജോ പ്ലാത്തോട്ടം, മാതൃവേദി പ്രസിഡന്റ് ലിൻസി ആൻഡ്രൂസ്, പാലാ മാർസ്ലീവാ മെഡിസിറ്റി ഡോക്ടർ സിസ്റ്റർ ബെറ്റി, ലയൺസ് ഐ ഹോസ്പിറ്റൽ പൈക ഹോണററി മാനേജർ എബ്രഹാം പാലക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.

ലയൺ മെമ്പർമാരായ മനേഷ്‌ കല്ലറക്കൽ, വി എം മാത്യു വെള്ളാപ്പാണിയിൽ, അരുൺ കുളംമ്പള്ളിയിൽ, ജോസ് മനക്കൽ, ഷാജി തലനാട്, സ്റ്റാൻലി തട്ടാംപറമ്പിൽ പിതൃവേദി മേഖല പ്രസിഡന്റ് ആൻഡ്രൂസ് തെക്കേകണ്ടം, മാതൃവേദി മേഖല ജോയിന്റ് ഡയറക്ടർ സിസ്റ്റർ ജോസി കല്ലറങ്ങാട്ട്, മേഖല പ്രസിഡന്റ് ശാന്തമ്മ ജോസഫ് മേച്ചേരിൽ, ജോസഫ് വടക്കേൽ, ഉണ്ണി വരയാത്ത്കരോട്ട്, ജോർജ്കുട്ടി മുകാലയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പാലാ മെഡിസിറ്റിയുടെയും ലയൺസ് ഐ ഹോസ്പിറ്റലിന്റെയും ടീം അംഗങ്ങൾ ഉൾപ്പെടെ അഞ്ഞൂറോളംപേർ മെഗാ ക്യാമ്പിൽ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി

പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന്...

തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് നൽകി കേന്ദ്രം

തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് നൽകി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച...

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം

ജനപ്രിയ നടപടികളുമായി MVD ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന തരത്തിൽ...

അർജ്ജുനായുള്ള തെരച്ചിൽ ഇന്നും തുടരും

മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ജില്ലാ...