പാല സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ റോവർ & റേഞ്ചർ യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് നടന്നു

Date:

പാലാ നഗരസഭാ ചെയർമാൻ ശ്രീ. ഷാജു തുരുത്തേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശ്രീമതി. ബിജി ജോജോ, പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ. വി.എം. തോമസ്, പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ. മാത്യു എന്നിവർ പ്രസംഗിച്ചു. വ്യക്തിത്വ വികസന ക്ലാസ്സുകൾ, കമ്മ്യൂണിറ്റി വർക്ക്, മെഗാ പച്ചക്കറിത്തൈ നടീൽ എന്നിവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.കമ്മ്യൂണിറ്റി വർക്കിന്റെ ഭാഗമായി സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ വളർച്ചയ്ക്ക് വേണ്ടി നൂറിലധികം ഗ്രോ ബാഗുകൾ നിറച്ച് അതിൽ നേരത്തെ മുളപ്പിച്ച വിവിധ ഇനം പച്ചക്കറിത്തൈകൾ ഒരേ സമയം നട്ടത് കൗതുകമായി. പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു; റോവർ സ്കൗട്ട് ലീഡർ നോബി ഡൊമിനിക്ക്; റേഞ്ചർ അനീറ്റ അലക്സ്: വിവിധ ക്ലാസ്സുകൾ എടുക്കാൻ എത്തിച്ചേർന്ന ടോജോ മോൻ എൻ ജോർജ്; അഭിനവ് ആർ; അധ്യാപകരായ ശ്രീ ബിജു കുര്യൻ; ഷീബ അഗസ്റ്റിൻ; റോവേഴ്സ് & റേഞ്ചേഴ്സ് സന്നദ്ധ പ്രവർത്തകർ എന്നിവർ മെഗാ പച്ചക്കറിത്തൈ നടീലിൻ്റെ ഭാഗമായി. അടിയന്തിര ഘട്ടത്തിൽ അതിവേഗം ഭക്ഷണം പാകം ചെയ്ത് അതിജീവിക്കാനുള്ള പാഠങ്ങൾ പകർന്ന സെൽഫ് കുക്കിംഗ് സെഷൻ ക്യാമ്പിൻ്റെ വ്യത്യസ്തതയായി. റോവർ ലീഡർ നോബി ഡൊമിനിക്ക്, റെയ്ഞ്ചർ ലീഡർ അനിറ്റ അലക്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിൽ

ഗംഗാവലി പുഴയിൽ നടക്കുന്ന തിരച്ചിലിൽ അർജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാർഡും,...

ESA കരട് വിജ്ഞാപനം: സംയുക്ത അവലോകന യോഗം ചേർന്നു

കേന്ദ്ര സർക്കാർ ജൂലൈ 31 പുറപ്പെടുവിച്ച ESA കരട് പുനർവിജ്ഞാപനത്തിന്മേലുള്ള നിർദ്ദേശങ്ങളും...

വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ

ട്രെയിൻ വൈകി ഓടുന്നതടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കുമെന്നും ട്രയിനിലെ പാൻട്രി കോച്ചുകൾ മാറ്റിയാവും...