ഇറ്റലിയിലെ ഒരു കർഷക കുടുംബത്തിലായിരിന്നു പീയോയുടെ ജനനം. അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് പൂര്‍ണ്ണമായും സമർപ്പിച്ചു. തന്റെ ബാല്യകാലത്ത്, കർത്താവിന്റെ പീഡനം സ്വയം അനുഭവിക്കാനായി പീയോ കല്ല് തലയിണയാക്കി കിടന്നിരുന്നു. മൊർക്കോണയിലെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ 19-ാമത്തെ വയസ്സിൽ ചേരുകയും 22ാമത്തെ വയസ്സിൽ തിരുപട്ടം സ്വീകരിക്കുകയും ചെയ്തു.
1918 സെപ്തംബർ 20 -ാം തീയതി കുരിശിനു മുമ്പിലുള്ള പ്രാർത്ഥനയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശരീരത്തു പഞ്ചക്ഷതമുണ്ടായി. പല സ്ഥലങ്ങളിൽ ഒരേ സമയം പ്രത്യക്ഷപ്പെടുക, ജലത്തിന് മീതെ നടക്കുക, രോഗശാന്തി നൽകുക എന്നിങ്ങനെ പല വിധ അത്ഭുത കഥകൾ പീയോ അച്ചനെ പറ്റി പ്രചരിച്ചു. 1956-ൽ അദ്ദേഹം ഒരു ആശുപത്രി സ്ഥാപിച്ചു. 1968 സെപ്തംബർ 23-ാം തിയതി 81 -മത്തെ വയസ്സിൽ പാദ്രെ പിയോ മരിച്ചു. തന്റെ ആശുപത്രിയിലെ ഒരു ഡോക്ടറുടെ 7 വയസ്സുള്ള മകനുണ്ടായ അത്ഭുതകരമായ രോഗശാന്തി പീയോ അച്ചന്റെ മധ്യസ്ഥതയില്‍ ഉണ്ടായതാണ്.
ഡോക്ടർമാർ കൈയൊഴിഞ്ഞ ബാലന്റെ ശരീരത്തിൽ ജീവന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായി. പക്ഷേ അന്നു രാത്രി മാത്തിയോയുടെ അമ്മ കപ്പൂച്ചിന്‍ സന്യാസ ആശ്രമത്തിൽ ഏതാനും സന്യാസികളോടൊത്ത് പ്രാർത്ഥിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടിയുടെ സ്ഥിതി ഭേദമായി തുടങ്ങി. ദീർഘമായ അബോധാവസ്ഥയിൽ നിന്നും എഴുന്നേറ്റ കുട്ടി, തന്റെയടുത്ത് വെളുത്ത താടിയും തവിട്ടു നിറത്തിലുള്ള ഉടുപ്പും ധരിച്ച ഒരാൾ വന്നെന്നും നിന്റെ രോഗം ഉടനെ ഭേദമാകുമെന്ന് തന്നോട് പറഞ്ഞുവെന്നും അറിയിച്ചു. 2001 ഡിസംബർ 20-ാം തീയതി നാമകരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘവും ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇത് അത്ഭുതമാണെന്ന് അംഗീകരിച്ചു. 2002 ജൂണ്‍ 16നു അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision