1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായിയാണ് തിരിച്ചു വരുന്നത്.
മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈ വന്ന സ്വത്തുക്കൾ മുഴുവൻ അദ്ദേഹം നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി ചിലവഴിച്ചു. തോമസ് 1516 -ൽ വില്ലനോവയില്‍ വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള സെമിനാരിയിൽ ചേർന്നു.
1544-ൽ തിരുസഭ വലെൻസ്യയിലെ ആർച്ച് ബിഷപ്പായി നിയോഗിച്ചു. തന്റെ സ്ഥാനം അദ്ദേഹം ആത്മാക്കളുടെ രക്ഷയ്ക്കായും പാവങ്ങളുടെ ഉന്നമനത്തിനായും ഉപയോഗിച്ചു. മരണസമയത്ത് അദ്ദേഹത്തെ കിടത്താനായി അദ്ദേഹം തന്നെ ഒരു കട്ടിൽ ദാനം ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടു മുതൽ അദ്ദേഹം ‘സ്പെയ്ൻകാരുടെ ആട്ടിടയൻ’ എന്ന പേരിൽ അറിയപ്പെടുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision