കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് പദ്ധതിയുടെ ഈ വർഷത്തെ രജിസ്ട്രേഷൻ ആരംഭിച്ചി. രജിസ്ട്രേഷന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ് നിർവഹിച്ചു. അവസാനതീയതി 2022 ആഗസ്റ്റ് 31. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. തളിര് മാസികയുടെ വാർഷികവരിസംഖ്യയായ 200രൂപ അടച്ച് സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 2023 ജനുവരി മുതൽ ഡിസംബർവരെയുള്ള 12ലക്കം മാസിക തപാലിൽ ലഭിക്കും. 5 മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് രജിസ്ട്രേഷനുള്ള അർഹത. ജില്ലാതല പരീക്ഷയെഴുതുന്നവരിൽ ഓരോ ജില്ലയിലും 160 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. 60കുട്ടികൾക്ക് 1000രൂപയും 100കുട്ടികൾക്ക് 500രൂപയുമാണ് സ്കോളർഷിപ്പ് തുക. ഇതുകൂടാതെ സംസ്ഥാനതലത്തിൽ വിജയിക്കുന്നവർക്ക് 10000, 5000, 3000 എന്നിങ്ങനെയും സമ്മാനമുണ്ട്. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്കൂൾ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. നവംബർ മാസത്തിലാണ് ജില്ലാതല പരീക്ഷ. കൂടുതല്‍ വിവരത്തിന് 8547971483, 0471-2333790.
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് പദ്ധതിയുടെ ഈ വർഷത്തെ രജിസ്ട്രേഷൻ
Date: