മുത്തോലിയിൽ ജനകീയ ക്യാമറ പ്രവർത്തനം ആരംഭിച്ചു

Date:

പാലാ: മുത്തോലിയിൽ വഴി സൈഡിൽ മാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടാൻ ഒക്ടോബർ രണ്ടു മുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇന്നലെ മീഡിയാ അക്കാഡമിയിൽ പത്ര സമ്മേളനം നടത്തി മണിക്കൂറുകൾ കഴിഞ്ഞില്ല മാലിന്യ വണ്ടി പിന്തുടർന്ന് പിടിച്ച് പൊതുജനം . മുത്തോലി ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയെ നാട്ടുകാർ വിടാതെ പിന്തുടക്കുകയായിരുന്നു .സിനിമാ സ്റ്റൈൽ വണ്ടി വിടീലിന് അവസാനം ഗാന്ധി നഗറിൽവച്ചു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കുട്ടപ്പായി, ഫോട്ടോഗ്രാഫർ രാജീവ് എന്നിവർ ചേർന്നാണ് കക്കൂസ് മാലിന്യം തള്ളിയ ടാങ്കറിനെ പിടികൂടിയത്. മാലിന്യം തള്ളിയ ശേഷം പാഞ്ഞ വാഹനത്തെ കിടങ്ങൂർ, ഏറ്റുമാനൂർ, അവിടെ നിന്ന് മണർകാട് എത്തി. നാട്ടുകാർ പിൻതുടരുന്നതറിഞ്ഞ് ഊട് വഴിയിലൂടെ എം സി റോഡ് വഴി കോട്ടയം ടൗണിൽ എത്തി. തുടർന്നു ശാസ്ത്രീ റോഡ് വഴിപാഞ്ഞ ടാങ്കർ നാഗമ്പടം വഴി കുമാരനെല്ലൂരിൽ എത്തി. തുടർന്നു മെഡിക്കൽ കോളജ് വഴി പോയി. നാട്ടുകാരും പിൻതുടർന്നു. പിൻതുടരുന്നതിനിടെ നാട്ടുകാർ പാലാ, കിടങ്ങൂർ, ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനുകളിൽ വിവരം അറിയിച്ചു കൊണ്ടിരുന്നു. തുടർന്നു കോട്ടയം മെഡിക്കൽ കോളജിനു സമീപം വച്ചു പോലീസ് തടഞ്ഞു പിടികൂടുകയായിരുന്നു.

മുത്തോലി ബൈപാസിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളി വരികയായിരുന്നു. ഇതോടെ ഈ മേഖലയിലടക്കം നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ മുത്തോലി ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് രൻജിത് ജി മീനാഭവൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മാലിന്യവണ്ടി പിടികൂടിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കര്‍ണാടകയില്‍ മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസിന് മിന്നുംജയം

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ...

48 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്; എന്‍ഡിഎയ്ക്ക് മേല്‍ക്കൈ

48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക്...

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് ഫലം; മുഖ്യമന്ത്രി

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ...

വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ​ഗാന്ധി പാർലമെന്റിലേക്ക്

വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ​ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്...