2024 സെപ്റ്റംബർ 19 വ്യാഴം 1199 കന്നി 03
വാർത്തകൾ
- തളരാതെ പ്രത്യാശയിൽ മുന്നേറുക: യുവാക്കളോട് ഫ്രാൻസിസ് പാപ്പാ
യുദ്ധങ്ങൾ, സാമൂഹ്യ അനീതികൾ, അസമത്വം, പട്ടിണി, മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യൽ തുടങ്ങിയ ദുരന്തങ്ങൾ നിരാശ ജനിപ്പിക്കുകയും ഭാവിയിലേക്ക് നോക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ തളരാതെ പ്രത്യാശയിൽ മുന്നേറണമെന്ന് യുവാക്കളോട് ഫ്രാൻസിസ് പാപ്പാ. ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും” എന്ന ഏശയ്യാ പ്രവാചകൻറെ പുസ്തകം നാല്പതാം അദ്ധ്യായത്തിലെ മുപ്പത്തിയൊന്നാമത്തെതായ വാക്യമാണ് ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.
- പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി
പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം.
- മസ്റ്ററിങ് സമയക്രമം
സെപ്റ്റംബർ 18 മുതൽ 24 വരെ: തിരുവനന്തപുരം ജില്ല
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
ഒക്ടോബർ 3 മുതൽ 8 വരെ: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട്
- വിവാഹ ഫോട്ടോഗ്രാഫർമാർക്ക് വധുവിന്റെ ബന്ധുക്കളുടെ മർദ്ദനം; കേസ്
ഇടുക്കി മാങ്കുളത്ത് ഫോട്ടോഗ്രാഫർമാർക്ക് മർദനം. വിവാഹത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ ഫോട്ടോഗ്രാഫർമാരെയാണ് വധുവിന്റെ ബന്ധുക്കൾ മർദ്ദിച്ചത്. താമസ സൗകര്യം ഒരുക്കാത്തതിൽ അസൗകര്യം അറിയിച്ചതിനെ തുടർന്നായിരുന്നു മർദ്ദനം. മുവാറ്റുപുഴ സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. കാർ വഴിയിൽ തടഞ്ഞായിരുന്നു മർദ്ദനം. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്തു
- കാലിക്കറ്റ് എഫ്‌സി-കൊച്ചി ഫോഴ്സ പോരാട്ടം
സൂപ്പർ ലീഗ് കേരള മത്സരത്തിൽ കാലിക്കറ്റ് എഫ്സി ഇന്നലെ കൊച്ചി ഫോഴ്‌സയെ നേരിട്ടു. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നായിരുന്നു മത്സരം. 2 മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും ഒരു സമനിലയുമാണ് കൊച്ചിക്കുള്ളത്. മറുവശത്ത്, ആദ്യ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ 1-1ന് കാലിക്കറ്റ് സമനിലയിൽ തളച്ചിരുന്നു. 2-ാം മത്സരത്തിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് മലപ്പുറത്തെ കാലിക്കറ്റ് തോൽപിച്ചിരുന്നു.
- ‘സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാം’; ഇൻസ്റ്റഗ്രാം ഫീച്ചറുമായി വാട്‌സാപ്
വാട്സാപ്പിൽ പുതുതായി എത്താൻ പോകുന്ന ഒരു ഫീച്ചറിനെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. മെറ്റ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലെ സമാനമായ ഫീച്ചറാണ് വാട്സ്ആപ്പിലും വരാൻ പോകുന്നതത്രേ. സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് പുതുതായി അവതരിപ്പിക്കാൻ പോകുന്നത്. ഇത് ഉടൻ തന്നെ അവതരിപ്പിക്കും. ഈ ഫീച്ചറിലൂടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാം. ടാഗ് ചെയ്യുന്നവർക്ക് നോട്ടിഫിക്കേഷനും കിട്ടും.
- സഭയുടെ വലിയ ജിഹ്വയാണ് ദീപിക.. മോൺ. സെബാസ്റ്റ്യൻ വേത്താനത്.
കടനാട്,: സഭയുടെ വലിയ ജിഹ്വയാണ് ദീപിക എന്ന് മോൺ. സെബാസ്റ്റ്യൻ വേത്താനത്. ദീപിക സമൂഹത്തിന്റെ പ്രതീക്ഷ ആണെന്നും സമൂഹത്തിന്റെ പ്രശ്നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ദീപികയുടെ പ്രതിബദ്ധത സ്ലാഘനീയം ആണെന്നും വികാരി ജനറാൾ പറഞ്ഞു. ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ കടനാട് ഫൊറോന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി പാരിഷ് ഹാളിൽനടത്തിയ സമ്മേളനത്തിൽ ഫൊറോന വികാരി വെരി. റവ. ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻ പുര അധ്യക്ഷതവഹിച്ചു . ദീപികയെ കുടുംബത്തിലെ ഒരംഗമായി കാണുവാൻ എല്ലാവരും തയ്യാറാവണമെന്നുംl മോൺസിഞ്ഞോർ പറഞ്ഞു. സത്യത്തിന്റെ സുവിശേഷം ആയി മാറുവാൻ ദീപികയ്ക്ക് സാധിക്കുന്നു എന്നത് അഭിമാനം ആണെന്നും അദ്ദേഹം പറഞ്ഞു. ഡി എഫ് സി പാലാ രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലികുന്നുചെരിവുപുരയിടം മുഖ്യപ്രഭാഷണം നടത്തി. , ഡി എഫ് സി സംസ്ഥാന പ്രസിഡന്റ് ജോർജ് വടക്കേൽ, രൂപതാ പ്രസിഡന്റ് ജയ്സൺ ജോസഫ് കുഴികോടിയിൽ, രൂപതാ വനിതാവിഭാഗം പ്രസിഡന്റ് ജാൻസി തോട്ടക്കര, , ഫൊറോന പ്രസിഡന്റ് മധു നിരപ്പേൽ, വനിതാ വിഭാഗം ഫൊറോന പ്രസിഡന്റ് ലിബി മണിമല, കടനാട് യൂണിറ്റ് പ്രസിഡന്റ് ടോമി വാളികുളം, എന്നിവർ പ്രസംഗിച്ചു.
- എതിർപ്പറിയിച്ച് കോൺഗ്രസ് രംഗത്ത്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് കേന്ദ്രമന്ത്രി സഭ അംഗീകാരം കൊടുത്തതിന് പിന്നാലെ എതിർപ്പ് രേഖപ്പെടുത്തി കോൺഗ്രസ് രംഗത്ത്. ഒട്ടും പ്രായോഗികമല്ലാത്ത പദ്ധതിയാണിതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. നിലവിലുള്ള പ്രശ്‌നങ്ങൾ വഴിതിരിച്ച് വിടാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും ഖാർഗെ വിമർശിച്ചു.
- എന്താണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി’
ഒരേ സമയത്ത് ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടത്തുന്ന പദ്ധതിയാണിത്. രണ്ടു ചുവടായാണ് തെരഞ്ഞെടുപ്പ്. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തും. 100 ദിവസങ്ങൾക്ക് ശേഷം രാജ്യത്തെ മുനിസിപ്പൽ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഒരേസമയം സംഘടിപ്പിക്കും. രാജ്യത്തുടനീളം ഏക തെരഞ്ഞെടുപ്പ് പട്ടികയും തയ്യാറാക്കും. ഒപ്പം തെരഞ്ഞെടുപ്പ് ചെലവിൽ 5000 കോടിയോളം രൂപ ലാഭിക്കാമെന്നും വാദിക്കുന്നു.
- കുട്ടികള്‍ക്കായി പെന്‍സില്‍ ചിത്രരചനാമത്സരം22-ന്
ഏറ്റുമാനൂര്‍:എസ്.പി.പിള്ള സ്മാരക ട്രസ്റ്റിന്‍െയും ജനകീയവികസനസമിതിയുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പെന്‍സില്‍ ചിത്രരചനാമത്സരം സെപ്റ്റംബര്‍ 22-ന് രാവിലെ ഒന്‍പത് മുതല്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചലചിത്ര കലാസംവിധായകന്‍ സാബു രാമന്‍ ഉദ്ഘാടനം ചെയ്യും.എസ്.പി.പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡന്റ് ഗണേശ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിക്കും.മത്സരത്തില്‍ പങ്കെടുക്കുന്നതിന് യാതൊരു ഫീസും നല്‍കേണ്ടതില്ല.രജിസ്ട്രഷനുമുണ്ടായിരിക്കുന്നതുമല്ല. ഹൈസ്‌കൂള്‍,പ്‌ളസ് വണ്‍, പ്‌ളസ്ടൂക്ലാസുകളില്‍ പഠിക്കുന്ന വിദ്യര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രാവിലെ 8.30-ന് മുന്‍പായി ഹാളില്‍ എത്തിച്ചേരണം.അന്നുതന്നെ വിധിനിര്‍ണ്ണയം നടത്തിജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. വികസനസമിതി ഭാരവാഹികളായ ബി.രാജീവ്, ജി.ജഗദീഷ്,എം.എന്‍.പ്രകാശ്മണി,എസ്.ജെ.ശ്രീലഷ്മി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
- കെ.സി.വൈ.എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് ആരംഭിച്ചു
കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഏറ്റുമാനൂർ ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ ജോണിസ് പി സ്റ്റീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ശ്രീ. ഫ്രാൻസിസ് ജോർജ്,എംപി മുഖ്യപ്രഭാഷണം നടത്തുകയും ചെയിതു. ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപതാ സമിതി അംഗങ്ങളായ സെക്രട്ടറി അമൽ സണ്ണി,ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി. ലേഖ SJC, ഭാരവാഹികളായ നിതിൻ ജോസ്,അലൻ ജോസഫ് ജോൺ,ബെറ്റി തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
- ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോഴി വളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട അമ്പത്തിയേഴ് ഗുണഭോക്താക്കള്‍ക്കാണ് ശാസ്ത്രീയമായി നിര്‍മ്മിച്ച ഹൈടെക് കോഴിക്കൂടും ബിവി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളും കോഴിത്തീറ്റയും മരുന്നുകളും ലഭ്യമാക്കിയത്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision