2024 സെപ്റ്റംബർ 17 ചൊവ്വ 1199 കന്നി 01
വാർത്തകൾ
- അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥികളെകുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ അഭിപ്രായം
നവംബർ 5-ന് അമേരിക്കൻ ഐക്യനാടുകളിൽ നടക്കാൻ പോകുന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പുമായി തിരഞ്ഞെടുപ്പുമായിചോദ്യത്തിന് പാപ്പാ സ്ഥാനാർത്ഥികളായ ഡൊണാൾഡ് ട്രംപും കമലാ ഹാരിസും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവനെതിരെ നിലകൊള്ളുന്നവരാണെന്ന വസ്തുത എടുത്തുകാട്ടി. കുടിയേറ്റക്കാരെ തിരിസ്കരിക്കുന്നതും ഗർഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുന്നതും, രണ്ടും, ജീവനെതിരായ പ്രവർത്തിയാണെന്ന് പാപ്പാ വ്യക്തമാക്കി.
- ക്രിയാത്മകമായ വിമർശനം യുവജനങ്ങളുടെ മുഖമുദ്രയാണ്: പാപ്പാ|
ധൈര്യശാലികളും, സത്യത്തെ അഭിമുഖീകരിക്കുവാൻ ആഗ്രഹിക്കുന്നവരുമാണ് യുവജനങ്ങൾ എന്ന് പറഞ്ഞ പാപ്പാ, അവർ സർഗ്ഗാത്മകത പുലർത്തിക്കൊണ്ട് ജീവിതയാത്രയിൽ മുന്നേറണമെന്നും ഓർമ്മിപ്പിച്ചു. ശൂന്യമായ വാക്കുകൾ കൊണ്ട് വിമർശനം നടത്തുന്ന തിന്മയിലേക്ക് യുവജനങ്ങൾ വഴുതിവീഴാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും, എന്നാൽ ക്രിയാത്മകമായ വിമർശനം ഒരു നല്ല ചെറുപ്പക്കാരന്റെ സ്വഭാവഗുണമാണെന്നും പാപ്പാ പറഞ്ഞു. ക്രിയാത്മകമായി വിമർശിക്കുക എന്നാൽ, അനാവശ്യമായി സംസാരിക്കുക എന്നതല്ല എന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. നവമായ വഴികൾ ഒരുക്കാതെ എല്ലാറ്റിനെയും നശിപ്പിക്കുന്ന വിനാശകരമായ വിമർശനെതിരെയാണ് പാപ്പാ സംസാരിച്ചത്. തുടർന്ന് പാപ്പാ എല്ലാ യുവജനങ്ങളോടും, നിങ്ങൾ വിമർശിക്കുന്നവരാണോ? എന്ന ചോദ്യമുന്നയിച്ചു. “വിമർശിക്കാനുള്ള ധൈര്യവും മറ്റുള്ളവരെ വിമർശിക്കാൻ അനുവദിക്കാനുള്ള ധൈര്യവും നിങ്ങൾക്കുണ്ടോ?”, പാപ്പാ ചോദിച്ചു. യുവാക്കൾ തമ്മിലുള്ള ആത്മാർത്ഥമായ സംഭാഷണത്തിന്റെ ലക്ഷണമാണ്, പരസ്പരമുള്ള ആരോഗ്യപരമായ വിമർശനമെന്നും പാപ്പാ പറഞ്ഞു. തുടർന്ന്, സുഖപ്രദമായ മണ്ഡലങ്ങളിൽ നിന്നും പുറത്തുകടന്ന് ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് യാത്ര ചെയ്യുവാനും, അതിനു വേണ്ടുന്ന ധൈര്യം സംഭരിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. ഭയപ്പെടാതെ, പുറത്തു കടന്നുകൊണ്ട്, ജീവിതത്തിന്റെ വെല്ലുവിളികൾ സ്വീകരിക്കുവാൻ, പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു. യുവജനങ്ങളെ തളർത്തുന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് ഭയമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ‘ജീവിതത്തിൽ തെറ്റുകൾ സംഭവിച്ചു എന്ന് കരുതി പുറകോട്ട് മാറുന്നത് ശരിയല്ലായെന്നും, തെറ്റുകൾ സംഭവിച്ചുവെന്നത് തിരിച്ചറിയുക’ എന്നതാണ് പ്രധാനമെന്നും പാപ്പാ പറഞ്ഞു. അതിനാൽ തെറ്റുകളെ ഭയക്കാതെ മുൻപോട്ടു പോകേണ്ടത് ഏറെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
- യുവജനങ്ങൾക്കിടയിൽ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ
മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണോ, അതോ തെറ്റാണോ? എന്നു ചോദിച്ചും, രണ്ടുതരത്തിൽ മാധ്യമങ്ങളെ ഉപയോഗിക്കാമെന്നും ചൂണ്ടിക്കാണിച്ചും പാപ്പാ ശരിയായി മധ്യമങ്ങൾ എങ്ങനെ നല്ല രീതിയിൽ ഉപയോഗിക്കണമെന്നും പാപ്പാ പഠിപ്പിച്ചു. ഒന്ന്, മാധ്യമങ്ങൾ ഉപയോഗിക്കാതെ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ, അടഞ്ഞ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെന്നും, മാധ്യമങ്ങൾക്ക് അടിമയായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ, ചിതറിക്കപ്പെട്ടവനുമാണെന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. അതിനാൽ ജീവിതത്തിൽ ഉപകാരപ്രദമായ രീതിയിൽ മാധ്യമങ്ങളെ ഉപയോഗിക്കുവാൻ പരിശീലിക്കണമെന്ന് പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.
- അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ ‘ജാലകം 3.’ പ്രകാശനം ചെയ്തു.
അരുവിത്തുറ:. കുട്ടികളുടെ പഠന വിടവു നികത്തി എല്ലാ കുട്ടികളേയും പഠനത്തിൽ മികവുറ്റവരാക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കുട്ടികൾക്കായി തയാറാക്കപ്പെട്ട കൈപ്പുസ്തകമാണ് ‘ജാലകം 3’ കുട്ടികളുടെ ക്ലാസ് റൂം പ്രവർ ത്തനങ്ങളുടെ തുടർച്ചയായുള്ള വർക്ക് ഷീറ്റുകളാണ് ഇതിൽ തയാറാക്കായിരിക്കുന്നത്. കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് രക്ഷിതാക്കളും അധ്യാപകരും വിലയിരുത്തിയ ഈ കൈപ്പുസ്തകം ഈ രാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് തിരുവോണം ആഘോഷദിനത്തിൽ മാവേലിക്ക് നൽകി പ്രകാശനം ചെയ്തു.
- മരിയ സദനം മാനസിക പുതരധിവാസ കേന്ദ്രത്തിൽ ഓണാഘോഷം നടത്തി.
പാലാ:- പാലാ മരിയ സദനത്തിൽ ഓണാഘോഷ പരിപാടികൾ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.സന്തോഷ് മരിയ സദനം, കൗൺസിലർ ബൈജു കൊല്ലം പാമ്പിൽ, കുര്യൻ ജോസഫ്, ചാലി പാലാ, നിഖിൽ സെബാസ്റ്റjൽ, ബാബു വെളുത്തേടത്തുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. മരിയസഭ നത്തിൻ്റെ മ്യൂസിക് ആൽബം മുവേലി പാട്ടഴക് മാണി സി കാപ്പൻ സ്വുച്ചോൺ കർമ്മം നിർവ്വഹിച്ചു.വടംവലി, കസേരകളി, സുന്ദരിക്ക് പൊട്ടു തൊടൽ, ബോൾ പാസിഗ്, ഡാൻസും പാട്ടും മുതലായവ ആഘോഷങ്ങൾക്ക് നിറം പകർന്ന് അന്തേവാസികൾക്ക് ആസ്വാദ്യമായി .ഓണസദ്യയും ഉണ്ടായിരുന്നു.കലാ രംഗത്തെ മികച്ച സംഭാവനകൾക്ക് ചാലി പാലായ്ക്ക് മെമൻ്റോ നൽകി ആദരിച്ചു.
- യെച്ചൂരിക്കെതിരെ സംഘപരിവാർ വിദ്വേഷ പ്രചാരണം
അന്തരിച്ച CPM ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ക്രിസ്‌ത്യാനിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ വിദ്വേഷ പ്രചാരണവുമായി ഹിന്ദുത്വ ഹാൻഡിലുകൾ. ബ്രാഹ്മണ ഹിന്ദുവായി ജനിച്ച യെച്ചൂരി മരിക്കുന്നത് കത്തോലിക്കാ ക്രിസ്ത്യാനിയായാണെന്നും ഹിന്ദുക്കളെ കബളിപ്പിച്ചെന്നും തരത്തിലാണ് സംഘപരിവാർ അനുകൂല ഹാൻഡിലുകൾ വിദ്വേഷം പ്രചരിപ്പിക്കുന്നത്. എന്നാൽ ഇതിനെതിരെ ബോളിവുഡ് താരം സ്വര ഭാസ്കർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
- ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഉടൻ നടപ്പാക്കും
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഉടൻ നടപ്പാക്കുന്നതായി റിപ്പോർട്ട്. എൻഡിഎ ഘടകകക്ഷികളുടെ സമ്മതം നേടാനുള്ള ശ്രമങ്ങൾ മുന്നോട്ട് നീങ്ങുന്നതായാണ് സൂചന. പിന്തുണ ലഭിച്ചാലുടൻ ബില്ല് അവതരിപ്പിക്കപ്പെടും. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മോദി ഈ നയം നടപ്പാക്കുമെന്ന് സൂചന നൽകിയിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട് ശുപാർശ നൽകിയത്.
- തിരിച്ചുവരുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ
പഞ്ചാബിനോട് തോറ്റതിന് പിന്നാലെ പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കൽ സ്റ്റാറെ. ‘ഇന്നലത്തെ മത്സരത്തിലെ ഫലം വേദനിപ്പിച്ചെന്നും ഈ തോൽവി കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാൽ, ലീഗിലേക്ക് തിരികെ വരും. പക്ഷേ ഈ നിമിഷം കൈകാര്യം ചെയ്യുന്നത് ശരിക്കും വേദനാജനകമാണ്’ അദ്ദേഹം പറഞ്ഞു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്.
- ആധാർ കാർഡ് പുതുക്കാൻ തീയതി നീട്ടി കേന്ദ്രം
സൗജന്യമായി ആധാർകാർഡിലെ വിവരങ്ങൾ പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി കേന്ദ്രം ഉത്തരവിറക്കി. ആധാർ കാർഡ് എടുത്തിട്ട് 10 വർഷം കഴിഞ്ഞവർക്കടക്കം ഇത് പ്രയോജനപ്പെടുത്താം. പുതിയ ഉത്തരവ് പ്രകാരം 2024 ഡിസംബർ 14 വരെ ഫീസില്ലാതെ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം ഡിസംബർ 14ന് ശേഷം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടി വരും.
- തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് 3 മരണം
തിരുവനന്തപുരം വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേർ മരിച്ചു. കുരക്കണ്ണിയിലാണ് അപകടം. എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. വർക്കല സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. 3 പേരുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലാണുള്ളത്. പരിക്കേറ്റ 2 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓണദിനത്തിൽ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ഉണ്ടായ ബൈക്കപകടത്തിൽ ആകെ 5 പേർ മരിച്ചു.
- ഡൊണാൾഡ് ട്രംപിനെ കൊല്ലാൻ ശ്രമം
യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ കൊലപ്പെടുത്താൻ ശ്രമം. ട്രംപിന്റെ ഗോൾഫ് ക്ലബ്ബിൽ വെടിവെപ്പ് ഉണ്ടായി. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇൻർനാഷണൽ ഗോൾഫ് ക്ലബ്ബിലാണ് വെടിവെപ്പുണ്ടായത്. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. കൊലപാതക ശ്രമമാണെന്നും, നിലവിൽ ട്രംപ് സുരക്ഷിതനാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
- ‘തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം’; ആം ആദ്മി പാർട്ടി.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തിൽ വിമർശനങ്ങൾ ശക്തമാകുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ദില്ലിയിലെയും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എഎപിയുടെ ആവശ്യം. നേരത്തെ നിർദേശിച്ച സമയത്തിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണമെന്നാണ് റിപ്പോർട്ട്.
- റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം
റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ, ബുധനാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിക്കും. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകി.
- ‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്
മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച് ലോക കോടീശ്വരൻ എലോൺ മസ്ക്. പ്രസിഡന്റ് ജോ ബൈഡനെയും ഡെമോക്രാറ്റിക് പ്രസിഡന്റ്റ് സ്ഥാനാർത്ഥിയും വൈസ് പ്രസിഡൻറുമായ കമലാ ഹാരിസിനെയും വധിക്കാൻ ആരും ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് എക്സിലൂടെ മസ്ക് ചോദിച്ചു. ട്രംപിനെ പരോക്ഷമായി പിന്തുണച്ചാണ് മസ്‌ക് എത്തിയത്. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി.
- ‘ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ മൂല്യമുള്ള താരം ബുമ്ര’
ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് രവിചന്ദ്രൻ അശ്വിൻ. വളരെ അപൂർവമായ താരമാണ് ബുമ്രയെന്നും, അദ്ദേഹത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയണമെന്നും അശ്വിൻ പറഞ്ഞു. ഇന്ത്യ എപ്പോഴും ബാറ്റർമാർക്ക് സ്റ്റാർ പദവി നൽകുന്നു. ഇത് ഒരിക്കലും മാറില്ല, പക്ഷേ ബുമ്രയെ പോലുള്ളവരും ആദരിക്കപ്പെടണം. തന്റെ അഭിപ്രായത്തിൽ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ബുമ്രയെന്നും അശ്വിൻ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision