സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട്
ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് കേരളത്തില്‍ നടന്നത് 701 കോടിയുടെ മദ്യ വില്‍പ്പനയാണ്. അതെ സമയം കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യം വിറ്റിരുന്ന സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്.
എല്ലാ വർഷവും റെക്കോർഡ് കൂടി കൂടി വരുന്നതല്ലാതെ കുറയുന്നത് ബീവറേജ് കോർപറേഷനെയും ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 850ലധികം ബാറുകളാണ് പ്രവർത്തിക്കുന്നത്. ഇത്തവണ ബാറുകളുടെ എണ്ണത്തിലടക്കം സംസ്ഥാനത്ത് വർധനവുണ്ടായ സാഹചര്യത്തിലാണ് മദ്യ ഉപഭോഗത്തില്‍ 14 കോടിയുടെ കുറവ് വന്നത് ശ്രദ്ധേയമാകുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ഇതിന്റെ പിന്നിലെ കാര്യങ്ങള്‍ എന്തെന്ന് കണ്ടെത്തുമെന്നും, മദ്യവില്‍പ്പനയില്‍ കുറവ് ഉണ്ടായതുമായി ബന്ധപ്പെട്ട് ബെവ്കോ പരിശോധന ആരംഭിച്ചുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വന്നു. അതേസമം ഉത്രാടം ദിനത്തില്‍ മാത്രമാണ് മദ്യവില്‍പന കൂടിയിരിക്കുന്നത്. നാല് കോടി രൂപയുടെ വര്‍ധനയാണ് ഇക്കുറി രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ മദ്യ വില്‍പനയാണ് ഉത്രാടം ദിനത്തില്‍ മാത്രം നടന്നത്.