മാലിന്യമെറിയുന്നത് ക്യാമറ കണ്ണിൽ പെട്ടാൽ പിഴ തുകക്കുള്ള നോട്ടീസ് വീട്ടിലേക്കെത്തും
പാലാ :മുത്തോലി പഞ്ചായത്തിൽ ഇനി മാലിന്യം വഴിയിലോ അടുത്തുള്ള പറമ്പിലോ വലിച്ചെറിയാമെന്നു കരുതേണ്ട. ഒക്ടോബർ രണ്ടു മുതൽ ക്യാമറാകൾ പ്രധാന വീഥികളിൽ ഇടം പിടിക്കുമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി. മീനഭവനും മെമ്പർമാരും പത്രസമ്മേളനത്തിൽ അറിയിച്ചു. മാലിന്യമെറിയുന്നത് ക്യാമറ കണ്ണിൽ പെട്ടാൽ പിഴ തുകക്കുള്ള നോട്ടീസ് വീട്ടിലേക്കെത്തും.
കടപ്പാട്ടൂർ ബൈപ്പാസിലാണ് മാലിന്യമല തന്നെ സമൂഹ വിരുദ്ധർ കൊണ്ടിടുന്നത്.രാത്രിയുടെ മറവിൽ മാലിന്യം കൊണ്ടിടുമ്പോൾ പഞ്ചായത്ത് അധികൃതരും നിസ്സഹായരാവുകയാണ് .ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് ജി മീനഭവൻ ക്യാമറകളുടെ ഉദ്‌ഘാടനം നിർവഹിക്കുന്നതാണ് .അന്നേ ദിവസം തന്നെ ശുചിത്വ സുന്ദര മുത്തോലി എന്ന മുദ്രാവാക്യമുയർത്തി കാടു വെട്ടി തെളിക്കുന്ന പ്രവർത്തിയുടെയും ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിക്കും.
പി ഡബ്ലിയൂഡിയുടെ റോഡായിരുന്നിട്ടും ; റോഡിലെ കാടു വെട്ടി തെളിക്കുന്നതിൽ ഒട്ടും തന്നെ താൽപ്പര്യം അവർ കാണിക്കുന്നില്ലെന്നു രഞ്ജിത്ത് ജി മീനഭവൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ നാല് പ്രാവശ്യം പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും പണമെടുത്താണ് മുത്തോലി പഞ്ചായത്ത് കാട് വെട്ടി തെളിച്ചത്. മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജിത്ത് ജി മീനാഭവൻ. മുത്തോലി ആറാം വാർഡ് മെമ്പർ സിജുമോനും അദ്ദേഹത്തോടൊപ്പം സന്നിഹിതനായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision