പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  16

Date:

വാർത്തകൾ

  • മാധ്യമ മേഖലയിൽ പുത്തൻ ഉണർവായി

പാലായിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മ‌യായ മീഡിയാ അക്കാഡമിയുടെ   ഇന്ന്  തിരുവോണ നാളിൽഉദ്ഘാടനം ചെയ്യപ്പെട്ടു.  പാലായിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മ‌യായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം ഇന്ന് തിരുവോണ നാളിൽ രാവിലെ 9.30 ന് പാലായുടെ നഗരപിതാവ് ശ്രീ ഷാജു വി. തുരുത്തൻ നിർവ്വഹിച്ചു. പത്രസമ്മേളനങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങളും, ബൈറ്റ്, പ്രസ്ഥാവന എന്നിവ മാധ്യമങ്ങളെ നേരിട്ട് അറിയിക്കാനുള്ള ഒരു പൊതു സംവിധാനവും ഇവിടെ ലഭ്യമാണ്. പാലാ കൊട്ടാരമറ്റം ബസ്സ്റ്റാൻഡ് മുനിസിപ്പൽ കോംപ്ലക്സ് സമുച്ചയത്തിൻ്റെ രണ്ടാം നിലയിലാണ് മീഡിയ അക്കാദമി ആരംഭിച്ചിരിക്കുന്നത്.

  • എവർഗ്രീൻ ഓണാഘോഷം

 കാഞ്ഞിരമറ്റം: എവർഗ്രീൻ സസ്റ്റയിനബിൾ ഡവലപ്മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന പത്താമത് എവർഗ്രീൻ ഓണാഘോഷ പരിപാടികൾക്ക് കാഞ്ഞിരമറ്റത്ത് തുടക്കമായി. ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിനോദ, വിജ്ഞാന, കലാ-കായിക മൽസരങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം നിർവ്വഹിച്ചു. പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോർജുകുട്ടി കുന്നപ്പള്ളി, ജോസ് മാത്യു, ജോസ് ഓലിയ്ക്ക തകടിയിൽ, ബെന്നി മാത്യു  , ടോമി തോമസ്, ജോസ് തോലാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കാഞ്ഞിരമറ്റം എവർഗ്രീൻ നഗറി (മൂഴയിൽ ജംഗ്ഷൻ ) ലെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന മൽസരങ്ങളിൽ വിജയിക്കുന്നവർക്ക് തിരുവോണനാളിൽ (നാളെ) സാംസ്കാരി സമ്മേളനമദ്ധ്യേ സമ്മാനങ്ങൾ വിതരണം ചെയ്യും.

  • മണിപ്പൂരിൽ വീണ്ടും സ്ഫോടനം

മന്ത്രി ഖാസിം വഷുമിൻ്റെ വസതിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മണിപ്പൂർ പോലീസ് അറിയിച്ചു. സ്‌ഫോടനം ഉണ്ടായ സമയം മന്ത്രി വസതിയില്‍ ഇല്ലായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സ്‌ഫോടനം ഉണ്ടായത്.

  • യു എഇയുടെ പത്ത് വർഷ ഗോൾഡൻ വിസ

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമായ ജാസി ഗിഫ്റ്റിന് തിരുവോണ സമ്മാനമായി യു എഇയുടെ പത്ത് വർഷ ഗോൾഡൻ വിസ. ദുബായിലെ ബിസിനസ് സെറ്റപ്പ് രംഗത്തെ അതികായനും ജാസ്സി ഗിഫ്റ്റിന്റെ അടുത്ത സുഹൃത്തുമായ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ ജാസ്സി ഗിഫ്റ്റ് യുഎഇ ഭരണാധികാരികൾക്ക് ഗോൾഡൻ വിസ ചടങ്ങിൽ നന്ദി അറിയിച്ചു. ദുബായിൽ നടക്കുന്ന മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷ പരിപാടികൾക്ക് വേണ്ടി എത്തിയതായിരുന്നു ഗായകൻ ജാസ്സി ഗിഫ്റ്റ്.

  • കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ

ആന അക്രമകാരി അല്ല, വൈകുന്നേരത്തോടെ കാട് കയറും എന്നാണ് പ്രതീക്ഷിക്കുന്നത് നിലവിൽ ആനയെ മയക്ക് വെടിവെക്കേണ്ട സാഹചര്യമില്ലെന്നും നില വഷളായാൽ മാത്രമെ വെടിവെക്കുന്ന
കാര്യം പരിഗണിക്കൂ. കരുതൽ നടപടികളുടെ ഭാഗമായി മയക്കുവെടി വെക്കാനുള്ള സംഘത്തെ പ്രദേശത്തേക്ക് വിന്യസിക്കാൻ നിർദ്ദേശമുണ്ടെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ട്വന്റി ഫോറിനോട് പറഞ്ഞു.

  • നാലുവര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ക്ക് ചൊവ്വയിലേക്ക് പോകാനാകുമെന്ന് ഇലോണ്‍ മസ്‌ക്

20 വര്‍ഷത്തിനുള്ളില്‍ ചൊവ്വ എല്ലാം തികഞ്ഞ ഒരു സ്വതന്ത്ര സിറ്റിയാകുമെന്നും മനുഷ്യര്‍ക്ക് അവിടെ പോയി താമസിക്കാനാകുമെന്നും മസ്‌ക് എക്‌സിലൂടെ പറഞ്ഞു. ബഹിരാകാശം സ്വപ്‌നം കാണുന്ന സകലര്‍ക്കും ഈ പ്രസ്താവന കൗതുകവും അമ്പരപ്പും സമ്മാനിച്ചെങ്കിലും നടക്കാത്ത സുന്ദര സ്വപ്‌നമെന്ന് ചിലര്‍ കളിയാക്കുന്നുമുണ്ട്. മസ്‌ക് അങ്ങനെ ചുമ്മാ പറഞ്ഞിട്ട് പോകുന്ന ആളൊന്നുമല്ലെന്ന് മസ്‌കിന്റെ ഒരു കൂട്ടം ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. 

  • ഗ്രന്ഥശാലാ ദിനാചരണം നടത്തി

ഏറ്റുമാനൂർ :എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനാചരണം നടത്തി. പ്രസിഡന്റ്‌ ജി. പ്രകാശ് പതാക ഉയർത്തി.മുതിർന്ന പത്ര പ്രവർത്തകൻ,ദീപിക ഏറ്റുമാനൂർ ലേഖകൻ രാജു കുടിലിൽ അക്ഷരജ്യോതി തെളിയിച്ചു.തുടർന്നു ജി പ്രകാശിന്റെ ആധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ  സെക്രട്ടറി അഡ്വ. പി. രാജീവ്‌ ചിറയിൽ,താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം ഡോ. വി. ആർ. ജയചന്ദ്രൻ, കവി ഹരിയേറ്റുമാനൂര്,എ. പി. സുനിൽ, അൻഷാദ് ജമാൽ, രാജു എബ്രഹാം ചൂണ്ടമലക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

  • മലപ്പുറം ജില്ലയിൽ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.

  • ഇസ്രായേലിലെ റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തി യെമനിലെ ഹൂതികള്‍. ആക്രമണത്തില്‍ ഇസ്രായേലിലെ പാതൈ മോദിഇന്‍ റെയില്‍വേ സ്റ്റേഷന്റെ ഏതാനും ഭാഗങ്ങള്‍ക്ക് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിസൈലുകള്‍ പതിച്ചത് ആള്‍താമസമില്ലാത്ത പ്രദേശങ്ങളില്‍ ആയതിനാല്‍ ആളപായമുണ്ടായില്ല.

  • ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

മലപ്പുറം കോട്ടക്കല്‍ കോഴിച്ചെനയില്‍ ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടില്‍ നൗഫലിന്റെ മകള്‍ ഹൈറ മറിയം ആണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണു കിടന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഛത്തീസ്ഗ്ഢിൽ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

കഴിഞ്ഞ 7 മാസമായിട്ട് ഛത്തീസ്ഗ്ഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ തുടർച്ചയായി ഏറ്റുമുട്ടൽ...

വയനാട് ദുരന്തം: സംസ്ഥാനം സഹായം ചോദിച്ചത് ഈ മാസം 13 മാത്രമെന്ന് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം സംസ്ഥാനം തങ്ങളോട് സഹായം ആവശ്യപ്പെട്ടത് ഈ...

സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും

ശക്തരായ റെയില്‍വേസിനെ ഏക ഗോളിന് കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സന്തോഷ് ട്രോഫി...

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു

ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് ദേവസ്വം ബോർഡ്....