അരുവിത്തുറ:- കുഞ്ഞു മനസുകൾക്ക് ഓർമ്മയിൽ ഒളിമങ്ങാതെ സൂക്ഷിക്കാൻ കഴിയുന്ന ഓണാഘോഷങ്ങളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയത്. തവള ചാട്ടം. ചാക്കിൽച്ചാട്ടം,സുന്ദരിക്ക് പൊട്ടുതൊടീൽ , കസേരകളി, മാവേലി മന്നൻ, മലയാളി മങ്ക, വടം വലി തുടങ്ങിയ വിവിധ മത്സരങ്ങൾ കുട്ടികൾക്ക് ആവേശവും ആഹ്ലാദവും പകർന്നു. ഓണക്കോടിയുടുത്ത് ഓണപ്പാട്ടുകൾ പാടി കുട്ടികൾ ആനന്ദ ലഹരിയിലായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഓണപ്പായസവും എല്ലാവരുടേയും വയറും മനസ്സും നിറച്ചു. അരുവിത്തുറ ഫൊറോന ചർച്ച് അസി.വികാരി റവ.ഫാ.. അബ്രാഹം കുഴിമുള്ളിൽ,. ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ മാത്യു പരിപാടികൾക്ക് നേതൃത്വം നല്കി. വിവിധ മത്സരങ്ങളിൽ വിജയികളായവർ സമ്മാനങ്ങളുമായി ഏറെ സന്തോഷത്തോടെയാണ് വീട്ടിലേയ്ക്ക് മടങ്ങിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision