നാഷണൽ യൂണിവേഴ്സിറ്റി സാംസ്‌കാരിക കേന്ദ്രത്തിൽവച്ച് രാഷ്ട്രീയ, സാമൂഹിക നേതൃത്വവും, സിംഗപ്പൂരിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുമായുള്ള സമ്മേളനത്തിൽ, തനിക്ക് സിംഗപ്പൂർ പ്രെസിഡന്റ് നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞും, വത്തിക്കാനിൽ അടുത്തിടെ അദ്ദേഹം നടത്തിയ സന്ദർശനത്തെ പരാമർശിച്ചുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. നിരവധി ജനതകളുടെ സംഗമവേദിയാണ് സിംഗപ്പൂരെന്ന നഗരങ്ങളുടെ രാജ്യമെന്ന് പാപ്പാ പറഞ്ഞു. രാജ്യത്തിൻറെ പുരോഗതിയും, വ്യാവസായിക വളർച്ചയും പാപ്പാ പ്രത്യേകം പരാമർശിച്ചു. ലളിതമായ തുടക്കത്തിൽനിന്ന്, വലിയൊരു പുരോഗതിയിലേക്ക് ഈ രാജ്യമെത്തിയത്, യാദൃശ്‌ഛികമായല്ലെന്നും, അത് ബുദ്ധിപൂർവമായ തീരുമാനങ്ങളുടെ ഫലമാണെന്നും പറഞ്ഞ പാപ്പാ, സിംഗപ്പൂർ റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലീ കുവാൻ യുവിന്റെ നൂറ്റിയൊന്നാം ജന്മദിനം അടുത്ത നാളുകളിലായിരുന്നുവെന്നത് പ്രത്യേകം അനുസ്മരിച്ചു. സിംഗപ്പൂരിന്റെ വളർച്ച, സാമ്പത്തികമേഖലയിൽ മാത്രമല്ലെന്നും, സാമൂഹ്യനീതിയും പൊതുനന്മയും ഉറപ്പാക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ അത് ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളും, പൊതുപാർപ്പിടസൗകര്യങ്ങളും ഉറപ്പാക്കാൻ ഇതുവരെ രാജ്യത്തിനായിട്ടുണ്ടെന്നും, സിംഗപ്പൂരിലെ എല്ലാവർക്കും ഇത്തരം തീരുമാനങ്ങളുടെയും വ്യവസ്ഥിതികളുടെയും ഫലം ലഭ്യമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision