പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  11

Date:

വാർത്തകൾ

  • പ്രേഷിതപ്രവർത്തകരെ തനിച്ചാക്കരുത്, പിന്തുണയുമായി സമൂഹമുണ്ടാകണം, പാപ്പാ

പൗരാധികാരികൾക്കും വൈദികർ, സന്ന്യാസീസന്ന്യാസിനികൾ, പ്രേഷിതർ, മതബോധകർ യുവജനങ്ങൾ എന്നിവർക്കും, കൂടിക്കാഴ്ചാവേളയിൽ സാക്ഷ്യമേകിയ മരിയ ജോസഫ്, സ്റ്റീഫൻ, സന്ന്യാസിനി ജയിഷ ജോസഫ്, ഡേവിഡ്, മരിയ എന്നിവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് പാപ്പാ വാനിമൊ രൂപതയിലെ വിശ്വാസികളോടുള്ള തൻറെ വാക്കുകൾ ആരംഭിച്ചത്. വിസ്മയകരമായ ഈ മണ്ണിൽ, യുവ, പ്രേഷിതനാട്ടിൽ വച്ച് ഈ കൂടിക്കാഴ്ച നടത്തുന്നതിലുള്ള തൻറെ ആനന്ദവും പാപ്പാ പങ്കുവച്ചു. ഈ മണ്ണിൽ പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യഘട്ടം മുതൽ പ്രേഷിതദൗത്യം നിർബ്ബാധം തുടരുന്നത് അനുസ്മരിച്ച പാപ്പാ സന്ന്യാസീസന്ന്യസിനികളും മതബോധകരും അല്മയ പ്രേഷിതരും ദൈവവചന പ്രഘേഷണവും സഹോദരങ്ങൾക്കുള്ള അജപാലന സേവനവും വിദ്യാഭ്യാസ-ആരോഗ്യ സേവന പ്രവർത്തനങ്ങളും ഇതര സേവനങ്ങളും അവിരാമം മുന്നോട്ടുകൊണ്ടുപോകുന്നതിൽ സന്തുഷ്ടി രേഖപ്പെടുത്തി. സന്ന്യാസിനി സഹോദരിയായ ജയിഷ ജോസഫ് സാക്ഷ്യപ്പെടുത്തിയതു പോലെ, ഒട്ടും കുറവല്ലാത്ത ബുദ്ധിമുട്ടുകൾ സഹിച്ചും ഇതൊക്കെ ചെയ്യുന്നത് സകലർക്കും സമാധാനത്തിൻറെയും സ്നേഹത്തിൻറെയും ഉപകരണമാകാനാണ് എന്ന വസ്തുത പാപ്പാ അടിവരയിട്ടു പറഞ്ഞു.

  • പെട്രോൾ, ഡീസൽ വില കുറയും

രാജ്യത്ത് പെട്രോളിൻ്റെയും ഡീസലിന്റെയും വില കുറച്ചേക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ആഗോള എണ്ണവിലയിലെ ഇടിവ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നേട്ടമാണ്. എണ്ണവിലയിടിവ് വില കുറഞ്ഞ റഷ്യൻ എണ്ണയുടെ സാധ്യതകൾ കൂടിയാണ് വർധിപ്പിക്കുന്നു. എണ്ണവിലയിടിവ് തുടർന്നാൽ പെട്രോൾ, ഡീസൽ വിലയും ഉടൻ കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.

  • മയ്യഴിയുടെ കഥാകാരന് ഇന്ന് 82-ാം പിറന്നാൾ

മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയായ എം മുകുന്ദന്റെ ജന്മദിനമാണ് ഇന്ന്. റിയലിസത്തിന്റെ ആഖ്യാനത്തെ പൊളിച്ചടുക്കി ആധുനികത മലയാളത്തിലേക്ക് എത്തിച്ചവരിൽ മുകുന്ദന്റെ സ്ഥാനം വലുതാണ്. സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെ മുകുന്ദൻ മലയാളിക്ക് പ്രിയപ്പെട്ടവനായി. അങ്ങകലെ നോക്കിയാൽ വെള്ളിയാംകല്ല് കാണിച്ചു തരാമെന്ന് പറഞ്ഞ് കൊതിപ്പിച്ച കഥാകാരന് പിറന്നാൾ ആശംസകൾ.

  • മയ്യഴിയുടെ കഥാകാരന് ഇന്ന് 82-ാം പിറന്നാൾ

മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയായ എം മുകുന്ദന്റെ ജന്മദിനമാണ് ഇന്ന്. റിയലിസത്തിന്റെ ആഖ്യാനത്തെ പൊളിച്ചടുക്കി ആധുനികത മലയാളത്തിലേക്ക് എത്തിച്ചവരിൽ മുകുന്ദന്റെ സ്ഥാനം വലുതാണ്. സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെ മുകുന്ദൻ മലയാളിക്ക് പ്രിയപ്പെട്ടവനായി. അങ്ങകലെ നോക്കിയാൽ വെള്ളിയാംകല്ല് കാണിച്ചു തരാമെന്ന് പറഞ്ഞ് കൊതിപ്പിച്ച കഥാകാരന് പിറന്നാൾ ആശംസകൾ.

  • മണിപ്പൂരിൽ വൻ സംഘർഷം; സൈനികൻ കൊല്ലപ്പെട്ട നിലയിൽ

മണിപ്പൂരിൽ കനത്ത സംഘർഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. ഇന്നലെ മെയ് തെ അനുകൂല വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഇംഫാലിൽ അടക്കം വലിയ സംഘർഷമാണ് ഉണ്ടായത്. സംഘർഷത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റു. ഇതിനിടെ ക്യാങ് പോപ്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തെ മെയ് തെ സംഘടനകൾ തട്ടി കൊണ്ടുപോയി കൊല്ലപ്പെടുത്തിയതാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു.

  • സൂപ്പർ ലീഗിൽ കാലിക്കറ്റും തിരുവനന്തപുരവും നേർക്കുനേർ

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് കാലിക്കറ്റ് എഫ്സി ആതിഥേയരായ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ജിജോ ജോസഫ് നയിക്കുന്ന കാലിക്കറ്റ് എഫ്സിയിൽ എംഫെഡെ, അബ്‌ദുൾ ഹക്കു തുടങ്ങി പ്രധാന താരങ്ങളുണ്ട്. മറുവശത്ത്, തിരുവനന്തപുരം എഫ്‌സിയെ ക്യാപ്റ്റൻ പാട്രിക് മോട്ട നയിക്കും. ഡോസ് സാന്റോസ്, റെനാൻ ജനുവാരിയോ തുടങ്ങിയ വിദേശ പ്രതിഭകളിലാണ് പ്രതീക്ഷ.

  • ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 7 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 7 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്.

  • ദില്ലി വിമാനത്താവള യാത്രികർക്ക് സുപ്രധാന അറിയിപ്പ്

ഇന്ന് മുതൽ ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ ചെക്ക്-ഇൻ സമയത്തിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യ. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കൗണ്ടറുകൾ 75 മിനിറ്റ് മുമ്പ് അടക്കും. നേരത്തെ ഒരു മണിക്കൂർ മുമ്പ് വരെയാണ് ചെക്കിൻ സമയം അനുവദിച്ചിരുന്നത്. തിരക്കേറിയ സമയങ്ങളിൽ സുരക്ഷാ പരിശോധനകൾ യഥാസമയം പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ഈ സമയ മാറ്റമെന്ന് എയർ ഇന്ത്യ അറിയിച്ചു.

  • ഇടുക്കിയിലെ ഡാം തുറന്നു, ജനങ്ങൾ ജാഗ്രത പാലിക്കുക!

കനത്ത മഴയ്ക്ക് പിന്നാലെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ഇടുക്കിയിലെ പാംബ്ല ഡാം തുറന്നു. പുലർച്ചെ ഒരു മണിക്കാണ് തുറന്നത് ജില്ലാ കളക്ടർ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് ഡാമിൽ ജലനിരപ്പ് ഉയർന്നിരുന്നു,. ഇതിന് പിന്നാലെയാണ് ഡാം തുറക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

  • വള്ളംകളിക്ക് തുടക്കം കുറിക്കും അനിഴം നാൾ

10 ദിവസത്തെ ആഘോഷത്തിന് തുടക്കം കുറിച്ചിട്ട് ഇന്ന് അനിഴം നാൾ. അനിഴം നക്ഷത്രത്തിലാണ് ആറൻമുള വള്ളംകളിക്ക് തുടക്കം കുറിക്കുന്നത്. വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഈ ആഘോഷത്തിന് അനിഴം വളരെയേറെ പ്രാധാന്യം നൽകുന്നു. ഓണം പകുതി ദിവസത്തിൽ എത്തി എന്നാണ് ഈ ദിനം സൂചിപ്പിക്കുന്നത്. 5 ദിവസത്തിൽ ഓണാഘോഷം അതിന്റെ ഗൗരവത്തോടെ തുടക്കം കുറിക്കുന്ന ദിവസം. 5 തട്ടുകളായാണ് ഈ ദിനത്തിൽ പൂക്കളം തയ്യാറാക്കുന്നത്.

  • ദുബായ് മെട്രോക്ക് ഇന്ന് 15-ാം പിറന്നാൾ

ദുബായിയുടെ വികസന പ്രയാണത്തിൽ നിർണായക പങ്കുവഹിച്ച ദുബൈ മെട്രോക്ക് ഇന്ന് 15-ാം പിറന്നാൾ. കഴിഞ്ഞ 15 വർഷത്തിനിടെ 43 ലക്ഷം ട്രിപ്പുകളിലായി 240 കോടി പേരാണ് ദുബൈ മെട്രോയിൽ യാത്ര ചെയ്തത്. സമയനിഷ്ഠയിലും കൃത്യതയിലും ദുബൈ മെട്രോ ഏറെ മുന്നിലാണ്. 15-ാം പിറന്നാൾ ദിനത്തിൽ ദുബൈ മെട്രോക്ക് ആശംസ നേർന്ന് യു.എ.ഇ വൈസ് പ്രസിഡൻറ്. കൃത്യനിഷ്ഠ, ഗുണനിലവാരം എന്നിവയുടെ മികച്ച ഉദാഹരണമാണ് ദുബൈ മെട്രോ.

  • മീങ്കര ഡാം തുറന്നു

പാലക്കാട് മുതലമട പഞ്ചായത്തിലെ അണക്കെട്ടായ മീങ്കര ഡാം തുറന്നു. രണ്ടു പ്രധാന ഷട്ടറുകൾ 5 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഗായത്രി തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ 155.90 മീറ്റർ ആണ് ജലനിരപ്പ്. മൂന്നാം പ്രളയ മുന്നറിയിപ്പ് നിലയായ 156.06 മീറ്ററിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. 156.36 മീറ്ററാണ് ഡാമിൻ്റെ പരമാവധി സംഭരണശേഷി.

  • നടൻ ജയിംസ് ഏൾ ജോൺസ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടൻ ജയിംസ് ഏൾ ജോൺസ് (93) അന്തരിച്ചു. വാർധ്യക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് അന്ത്യം. സ്റ്റാർ വാർസിലെ ഡാർത്ത് വാഡർ, ലയൺ കിംഗിലെ മുഫാസ തുടങ്ങിയ കഥാപാത്രങ്ങളുടെ ശബ്‌ദമായാണ് ജോൺസ് ശ്രദ്ധിക്കപ്പെട്ടത്. എമ്മി, ഗ്രാമി, ഓസ്കാർ, ടോണി എന്നിങ്ങനെ വിനോദരംഗത്തെ ഉന്നത പുരസ്കാരങ്ങൾ നാലും നേടിയ ചുരുക്കം അഭിനേതാക്കളിൽ ഒരാളാണ് ജോൺസ്. മരണത്തിൽ പ്രമുഖർ അനുശോചിച്ചു.

  • ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 40 പേർക്ക് ദാരുണാന്ത്യം

തെക്കൻ ഗാസയിൽ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം. ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലെ ടെൻറുകളിൽ കഴിഞ്ഞിരുന്നവർക്ക് നേരെ നടത്തിയ ബോംബിങ്ങിൽ 40 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ 20-ഓളം ടെന്റുകൾ തകർന്നിട്ടുണ്ട്. സുരക്ഷിത ഇടമായി കണക്കാക്കിയിരുന്നിടത്തായിരുന്നു ആക്രമണം. ഹമാസ് കമാൻഡ് സെന്റർ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ വിശദീകരിക്കുന്നത്.

  • 45 ശതമാനം വരെ വിലക്കുറവ്;

സപ്ലൈകോ ഓണം ഫെയറുകൾ ഇന്നു മുതൽ

നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾ ഇന്ന് ആരംഭിക്കും. ഓരോ നിയോജക മണ്ഡലത്തിലെയും ഒരു സൂപ്പർമാർക്കറ്റ് വീതമാണ് ഓണം ഫെയർ ആയി പ്രവർത്തിക്കുക. സെപ്റ്റംബർ 14 വരെയാണ് സപ്ലൈകോ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഓണം ഫെയറുകളിലും എല്ലാ സപ്ലൈകോകളിലും സാധനങ്ങൾക്ക് 45% വരെ വിലക്കുറവുണ്ട്. ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും ഉച്ചയ്ക്ക് 2 മുതൽ 4 വരെ ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് പദ്ധതി നടപ്പാക്കുന്നുണ്ട്.

  • ഗാസയിൽ വെടിനിർത്തണമെന്ന് ഇന്ത്യ

ഗാസയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സൗദിയിലെ റിയാദിൽ ഇന്ത്യ – ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ വിദേശകാര്യ മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് അതിയായ ആശങ്കയുണ്ട്. നിരപരാധികൾ കൊല്ലപ്പെടുന്നതിൽ വേദനയുണ്ട്. ഭീകരവാദത്തെയും ബന്ദിയാക്കലിനെയും ഇന്ത്യ എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  • ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

വ്യക്തമായ കുറ്റകൃത്യം കണ്ടെത്തിയിട്ടും സർക്കാർ എന്ത് നടപടി എടുത്തു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ. വർഷങ്ങൾക്ക് മുമ്പേ റിപ്പോർട്ട് കിട്ടിയിട്ടും സർക്കാർ ചെറുവിരൽ അനക്കിയോ. റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറണം. അവർ അന്വേഷിച്ച് നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

  • ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം വരുന്നു!

ഭൂമിയുടെ അടുത്തേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തി ഐഎസ്ആർഒ. അപ്പോഫിസ് എന്ന വലിയ ഛിന്നഗ്രഹത്തെക്കുറിച്ചാണ് അറിയിപ്പ്. ഈജിപ്ഷ്യൻ ദൈവമായ ചാവോസിന്റെ പേരിലുള്ള ഈ ഛിന്നഗ്രഹം 2029 ഏപ്രിൽ 13ന് ഭൂമിയുമായി ഏറ്റവും അടുത്ത് എത്തുമെന്നും ഐഎസ്ആർഒ അറിയിച്ചു. മറ്റ് രാജ്യങ്ങളുമായി വിവരം കൈമാറിയ ഐഎസ്ആർഒ ഛിന്നഗ്രഹത്തിൻ്റെ ഗതി കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

  • പരാതികൾ പറയാൻ തയ്യാറായാൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി കൊടുത്തവരും കൊടുക്കാത്തവരും പരാതികൾ പറയാൻ തയ്യാറായാൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് പ്രതികരണം. രാജ്യത്ത് ഹേമ കമ്മിറ്റി പോലെയുള്ള ഇടപെടൽ നടന്നത് കേരളത്തിൽ മാത്രമാണ്. അത് എൽഡിഎഫ് സർക്കാരായതുകൊണ്ട് മാത്രമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

  • വയനാട് വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ചു; 9 പേർക്ക് പരിക്ക്

വയനാട് വെള്ളാരംകുന്നിൽ സ്വകാര്യ ബസും ഒമ്നി വാനും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്കേറ്റു. വാൻ വെട്ടിപ്പൊളിച്ചാണ് ആൾക്കാരെ പുറത്തെടുത്തത്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയടക്കം 9 പേരെ നഷ്ടമായ ശ്രുതി, പ്രതിശ്രുത വരനായ ജെൻസൻ എന്നിവരടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ശ്രുതിയടക്കമുള്ള പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ ജെൻസനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി.

  • മുഖം മിനുക്കി KSRTC ആപ്പും വെബ്സൈറ്റും

KSRTCയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി അപ്ഗ്രേഡ് ചെയ്തു. ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തിൽ കണ്ടെത്താം. ഓപ്ഷനുകൾ വളരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കും. ഏതൊക്കെ നഗരങ്ങൾ വഴിയാണ് യാത്ര എന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്. www.onlineksrtcswift.com ওঁ য ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...