അനുദിന വിശുദ്ധർ – വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ

Date:

ഫെര്‍മോ രൂപതയിലെ സാന്റ് ആഞ്ചലോയില്‍ ഏതാണ്ട് 1245-ലാണ് വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ ജനിച്ചത്‌. മധ്യവയസ്കരായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വിശുദ്ധന്റെ മാതാവ്‌ തന്റെ ഭര്‍ത്താവിന്റെ കൂടെ ബാരിയിലെ വിശുദ്ധ നിക്കോളാസിന്റെ ദേവാലയത്തിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. ഒരു മകന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരു മകനുണ്ടാവുകയാണെങ്കില്‍ അവനെ ദൈവസേവനത്തിനായി സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അപ്രകാരം അവര്‍ക്ക്‌ ഒരു മകനുണ്ടാവുകയും അവര്‍ അവന് നിക്കോളാസ്‌ എന്ന് പേരിടുകയും ചെയ്തു. അധികം താമസിയാതെ തന്നെ ആ കുട്ടി ഒരു വിശുദ്ധന്റേതായ അസാധാരണമായ അടയാളങ്ങള്‍ കാണിക്കുവാന്‍ തുടങ്ങി. അവന് ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ പര്‍വ്വതങ്ങളില്‍ താന്‍ കണ്ടിട്ടുള്ള സന്യാസിമാരെ അനുകരിച്ച് അവനും തന്റെ വീടിന്റെ അടുത്തുള്ള ഗുഹയില്‍ രഹസ്യമായി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. 

നിക്കോളാസിന് പ്രായമായപ്പോള്‍ അവന്‍ അഗസ്തീനിയന്‍ ഫ്രിയാര്‍ സഭയില്‍ ചേര്‍ന്നു. അവന്റെ ദയയും മാന്യമായ പെരുമാറ്റവും നിരീക്ഷിച്ച മേലധികാരികള്‍ അവനെ ആശ്രമ കവാടത്തിങ്കല്‍ പാവങ്ങള്‍ക്ക്‌ ഭക്ഷണം ദാനം ചെയ്യുന്ന ദൗത്യമേല്‍പ്പിച്ചു. 1271-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. വിശുദ്ധന്റെ പ്രബോധനങ്ങളും, ഉപദേശങ്ങളും, അത്ഭുത പ്രവർത്തനങ്ങളും വഴി നിരവധി പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയുണ്ടായി.എന്നിരുന്നാലും ഈ അത്ഭുതപ്രവര്‍ത്തനങ്ങളുടെ കീര്‍ത്തിയില്‍ അദ്ദേഹം മതിമറന്നില്ല. “ഇതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുക, എനിക്കല്ല ദൈവത്തിനു നന്ദി പറയുക, ഞാന്‍ ദൈവത്തിന്റെ കയ്യിലെ ഒരു കളിമണ്‍ പാത്രം മാത്രം, വെറും ദരിദ്രനായ പാപി” ഇതായിരിന്നു വിശുദ്ധന്‍ അതിനെക്കുറിച്ച് പറഞ്ഞിരുന്നത്. 

വിശുദ്ധ നിക്കോളാസിന്റെ അവസാന അഞ്ച് വര്‍ഷക്കാലം അദ്ദേഹം കിടപ്പിലായിരുന്നു. ഇക്കാലയളവില്‍ വിശുദ്ധന്‍ ഒരുപാട് സഹനങ്ങള്‍ അനുഭവിക്കുകയുണ്ടായി. 1305-ല്‍ ടൊളെന്റിനോയില്‍ തന്റെ സന്യാസസമൂഹത്തിന്റെ നടുവില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 1345-ല്‍ ഒരു അത്മായ സഹോദരന്‍ തിരുശേഷിപ്പുകളായി ജെര്‍മ്മനിയിലേക്ക്‌ കൊണ്ട് പോകുന്നതിനായി വിശുദ്ധന്റെ ഭൗതീകശരീരത്തില്‍ നിന്നും കരങ്ങള്‍ മുറിച്ചെടുത്തു. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ മേലില്‍ സംഭവിക്കാതിരിക്കുന്നതിനായി അവിടത്തെ സന്യാസികള്‍ വിശുദ്ധന്റെ ഭൗതീകശരീരം രഹസ്യമാക്കി വെച്ചു. എന്നാല്‍ അത് പിന്നീട് കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. എന്നാല്‍ മുറിച്ചെടുക്കപ്പെട്ട കരങ്ങള്‍ സുരക്ഷിതമായി ഇപ്പോഴും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. പലപ്പോഴും അതില്‍ നിന്നും രക്തം പ്രവഹിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി സഭയിലോ, ലോകത്തോ ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇപ്രകാരം രക്തം പ്രവഹിക്കുന്നതെന്ന് പറയപ്പെടുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....