പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  10

Date:

വാർത്തകൾ

  • പാപ്പുവ ന്യൂ ഗിനിയയിലെ പിന്നോക്ക പ്രദേശത്തേക്ക് ഫ്രാന്‍സിസ് പാപ്പയെത്തിയത് ഒരു ടണ്‍ അവശ്യ വസ്തുക്കളുമായി

വനത്താലും സമുദ്രത്താലും ചുറ്റപ്പെട്ട രാജ്യത്തെ ഏറ്റവും പിന്നാക്കമേഖലയായ വാനിമോയിൽ ഫ്രാന്‍സിസ് പാപ്പയെത്തിയത് ഒരു ടണ്‍ അവശ്യ വസ്തുക്കളുമായി. പാപ്പുവ ന്യൂ ഗിനിയയില്‍ സന്ദര്‍ശനം തുടരുന്ന പാപ്പ, ഇന്നലെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്നാണു മാർപാപ്പ വാനിമോയിലെത്തിയത്. വാനിമോ കത്തീഡ്രലിനു മുന്നിലെ മൈതാനത്ത് പാപ്പ എത്തിയപ്പോള്‍ 20,000 പേരോളം തദ്ദേശീയര്‍ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു.

പ്രാദേശിക ജനതയോടുള്ള തന്റെ സ്നേഹത്തിന്റെ പ്രകടനമായി അവശ്യ മരുന്നുകളും വസ്ത്രങ്ങളും സ്കൂൾ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും സംഗീത ഉപകരണങ്ങളും പാപ്പ കൊണ്ടുവന്നിരിന്നു. തലസ്ഥാന നഗരിയിൽനിന്നും 994 കിലോമീറ്റർ അകലെയുള്ള വനത്താലും സമുദ്രത്താലും ചുറ്റപ്പെട്ട വാനിമോയിലേക്ക് ഓസ്ട്രേലിയൻ വ്യോമസേനയുടെ സി-130 വിമാനത്തിലാണു മാർപാപ്പ എത്തിയത്.

  • പാലക്കാട്‌ രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം

പാലക്കാട്‌: പാലക്കാട്‌ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന ആഘോഷവും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയ്ക്കുളള രൂപതയുടെ ഔദ്യോഗിക സ്വീകരണവും ആയിരങ്ങളുടെ സാന്നിധ്യത്തിൽ പാലക്കാട്‌ സെന്റ്‌ റാഫേൽ കത്തീഡ്രൽ സ്ക്വയറിൽവെച്ച് നടന്നു. രൂപത സ്ഥാപിത വാര്‍ഷിക ദിനമായ ഇന്നലെ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരെയും മറ്റ് വിശിഷ്ഠ അതിഥികളെയും കത്തീഡ്രൽ ദേവാലയ കവാടത്തിൽവെച്ച് സ്വീകരിച്ചു.മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കർമ്മികത്വത്തിൽ പിതാക്കന്മാരും രൂപത സന്യാസ വൈദികരും സന്യാസിനികളും ദൈവജനവും ഒന്ന്ചേർന്ന് കൃതജ്ഞത ബലിയർപ്പിച്ച് ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചു. കോഴിക്കോട് ലാറ്റിൻ രൂപത ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ കുർബാനമധ്യേ സുവിശേഷ സന്ദേശം നൽകി. ജൂബിലി കൃപയുടെയും അനുഗ്രഹത്തിന്റെയും അനുരഞ്ജനത്തിന്റെയും കാലഘട്ടം ആണെന്നും, മാലോകർ വായിക്കാൻ ഇടയുള്ള അഞ്ചാമത്തെ സുവിശേഷം ആണ് ഓരോ ക്രൈസ്തവന്റെ ജീവിതമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

  • തമിഴ് ചലച്ചിത്ര നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു

തമിഴ് ചലച്ചിത്ര നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെ തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. 2015ൽ പുറത്തിറങ്ങിയ ഉറുമീൻ ആയിരുന്നു ആദ്യ ചിത്രം. രാക്ഷസൻ, ഓ മൈ കടവുളെ, ബാച്ച്‌ലർ തുടങ്ങീ ചിത്രങ്ങളും നിർമ്മിച്ചു. ചെന്നൈയിലെ ഇദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനം ആരംഭിച്ചു. സംസ്‌കാരം വൈകിട്ട് നാലരയോടെ നടക്കും.

  • കാവുംകണ്ടം സൺഡേ സ്കൂളിലെ അധ്യാപകരെ ഗുരുവന്ദനം നടത്തി ആദരിച്ചു

കാവുംകണ്ടം: ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ്റെ ജന്മദിനത്തോടനുബന്ധിച്ച്ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വാസപരിശീലകരായ അധ്യാപകർക്ക് ഗുരുവന്ദനം നൽകി ആദരിച്ചു. സ്കൂളിലേക്ക് കടന്നുവന്ന അധ്യാപകരെ പൂച്ചെണ്ടും മധുരപലഹാരവും നല്കി സ്വീകരിച്ചു. കാവുംകണ്ടം പാരീഷ് ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ ജോസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ദിയ ഡേവീസ്‌ കല്ലറക്കൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം  നടത്തി. എല്ലാ അധ്യാപകർക്കും മിഷൻ ലീഗ് ശാഖയുടെ ഉപഹാരം നൽകി ആദരിച്ചു. ഇതോടനുബന്ധിച്ച്  ഡയറക്ടേഴ്സ് ഡേ ആചരിച്ചു. ശാഖാ ഡയറക്ടർ ഫാ. സ്കറിയ വേകത്താനത്തിന് വിദ്യാർത്ഥികൾ പൂച്ചെണ്ട് നല്കി സ്വീകരിച്ച് ആദരവ ർപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജോജോ പടിഞ്ഞാറയിൽ, ബിൻസി ജോസ് ഞള്ളായിൽ, ജോയൽ ആമിക്കാട്ട്, ഷൈനി സണ്ണി വട്ടയ്ക്കാട്ട്, ഷൈനി ലാലാ തെക്കലഞ്ഞിയിൽ, തോമസ് കലവനാൽ, എവ്‌ലിൻ കല്ലാനിക്കുന്നേൽ, എമ്മാനുവേൽ കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

  • കത്തോലിക്ക കോൺഗ്രസ് ജാഗ്രതാ ദിനാചരണം നടത്തി

നിർദ്ദിഷ്ട ഇഎസ് ഐയിൽ നിന്നും ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഒഴിവാക്കണമെന്നും, മുല്ലപ്പെരിയാർ വിഷയത്തിൽ ജനസുരക്ഷ ഉറപ്പുവരുത്താൻ സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റുകളിൽ ജാഗ്രതാ ദിനാചരണം നടത്തി. റിസർവ് ഫോറസ്റ്റും സംരക്ഷിത മേഖലകളും ലോക പൈതൃക പ്രദേശവും മാത്രവും ഉൾപ്പെടുന്ന ഇ എസ് എ യുടെ ജിയൊ കോർഡിനേറ്റ്‌സ് ഉൾപ്പെടുന്ന മാപ്പ് കേന്ദ്ര മാനദണ്ഡ പ്രകാരം തയാറാക്കി വനം പരിസ്ഥിതി മന്ത്രാലയത്തിന് സമയബന്ധിതമായി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.

ജനവാസ മേഖലകളും വനപ്രദേശവും ഉൾപ്പെടുന്ന വില്ലേജുകളെ വിഭജിച്ച് വനമേഖല മാത്രം ഇ എസ് എ വില്ലേജായി പ്രഖ്യാപിച്ച് കേന്ദ്രത്തിന് ശിപാർശ നൽകണം.മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുന്നതിന് മുന്നോടിയായി ജലനിരപ്പ് നൂറ് അടിയിലേക്ക് താഴ്ത്തി നിർത്തുവാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം.അന്തർ ദേശീയ ഡാം സുരക്ഷാ വിദഗ്ധരെക്കൊണ്ട് മുല്ലപ്പെരിയാർ ഡാം പരിശോധിപ്പിക്കുന്നതിന് സുരക്ഷാ പരിശോധന സമിതിക്ക് മുമ്പാകെ കേരളം സമ്മർദ്ദം ചെലുത്തണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

  • സ്പെഷ്യൽ സ്കൂൾളൂകളോടുള്ള അവഗണനക്കും  ആനീതിക്കുമെതിരെ     ഉപവാസ സമരം

കലാകാലങ്ങളിൽ സ്പെഷ്യൽ സ്കൂളുകളോട്, അവിടെ ജോലിചെയ്യുന്ന  അധ്യാപകർ  അനധ്യാപകർ  എന്നിവരോട് കാണിക്കുന്ന അവഗണനയ് ക്കെതിരെ   കേരളത്തിലെ  300 ഓളം വരുന്ന സ്പെഷ്യൽ സ്കൂളുകളിലെ ജീവനക്കാർ സെപ്റ്റംബർ പതിനൊന്നാം തീയതി  സെക്രട്ടറിയേറ്റിനു മുൻപിൽ  ഉപവാസ സമരം നടത്തുന്നു. നീതി പൂർവകമായ ഒരു സമീപനം സർക്കാർ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ  ശക്തമായ സമരമുറയുമായി മുന്നോട്ടു പോകുവാനാണ്  സ്പെഷ്യൽ സ്കൂൾ അസോസിയേഷന്റെയും, മാനേജ്മെന്റെയും, പേരെന്റ്സ് അസോസിയേഷന്റെയും തീരുമാനം.

  • സ്പെഷ്യൽ ആക്കി സ്പെഷ്യൽ സ്കൂൾ ഓണം ആഘോഷം

പാല രൂപത കെയർ ഹോംസിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന  6 സ്പെഷ്യൽ സ്കൂളുകളുടെ സംയുക്ത ഓണാഘോഷം  7- 9- 2024 ൽ  കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. സിസ്റ്റർ  വനജ എസ്എംഎസ്   അധ്യക്ഷത വഹിച്ച പ്രസ്തുത സമ്മേളനം  പാലാ രൂപത വികാരി ജനറാൾ  റവ. ഡോ. സെബാസ്റ്റ്യൻ  വേത്താ നത്തു ഉദ്ഘാടനം ചെയ്തു. കെയർ ഹോംസ് ഡയറക്ടർ  ബഹുമാനപ്പെട്ട ജോർജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം  ആമുഖ സന്ദേശവും, സ്നേഹാരം പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിത എസ്എംഎസ്  എല്ലാവർക്കും സ്വാഗതവും ആശംസിച്ചു. ആശാ നികേതൻ സ്പെഷ്യൽ സ്കൂൾ ആയാംകുടി, ശാലോം ഡി. സി. എം. ആർ സ്പെഷ്യൽ സ്കൂൾ പുലിയന്നൂർ, ശാന്തിനിലയം സ്പെഷ്യൽ സ്കൂൾ അന്തിനാട്, ദീപ്തി ഡി. സി. എം.ആർ തീക്കോയി, ഫാ. ബോഡ് വിഗ്  ഡേ കെയർ സെന്റർ,

കാവാലി  എന്നീ സ്കൂളുകളുടെ  പ്രിൻസിപ്പൽമാർ   ആശംസകൾ അർപ്പിച്ച് സംസാരിച്ചു.   ഓണാഘോഷത്തോടനുബന്ധിച്ച് , മാവേലി മന്നൻ, മലയാളി മങ്ക  മത്സരങ്ങൾ നടത്തപ്പെട്ടു. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക്     ക്യാഷ്  പ്രൈസ്  നൽകുകയും ചെയ്തു. 6  സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ   ഓണാഘോഷം മനോഹരമാക്കി തീർത്തു.  പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹ സമ്മാനങ്ങളും നൽകി. സ്പെഷ്യൽ സ്കൂൾ കെയർ ഹോംസ് കമ്മിറ്റി പ്രസിഡന്റ് സി.റീബ വേത്താനത്ത്   എല്ലാവർക്കും  കൃതജ്ഞത രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി  സ്പെഷ്യൽ സ്കൂൾ ഓണാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു.

  • 54-ാം ജിഎസ്ടടി കൗൺസിൽ യോഗം ഇന്ന്

54-ാം GST കൗൺസിൽ യോഗം ഇന്ന് ചേരും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ലൈഫ്, ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ നികുതി നിരക്ക് കുറയ്ക്കുന്നത് അടക്കമുള്ള പ്രധാന തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കും. പ്രീമിയത്തിന്മേലുള്ള GST പൂർണമായും ഒഴിവാക്കുകയോ, നിലവിലെ 18% നികുതി 5 ആയി കുറയ്ക്കുകയോ ചെയ്തേക്കുമെന്നാണ് സൂചന. സർവീസ് മേഖലയിലെ നികുതി വെട്ടിച്ചുരുക്കണമെന്ന ആവശ്യവും ശക്തമാണ്.

  • കോഴിക്കോട് ജില്ലയിലെ കൊമ്മേരിയിൽ 5 പേർക്ക് കൂടി മഞ്ഞപ്പിത്തം

കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നു. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ ആണ് പോസിറ്റീവ് ആയത്. പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്.

  • റേഷൻ ലഭിക്കാൻ നിർബന്ധം; സംസ്ഥാനത്ത് മസ്റ്ററിംഗ് പുനരാരംഭിക്കുന്നു

ഇ പോസ് സെർവറിൻ്റെ സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിവെച്ച റേഷൻ മസ്റ്ററിംഗ് വീണ്ടും പുനരാരംഭിക്കുന്നു. സെപ്റ്റംബർ 18ന് ആരംഭിച്ച് ഒക്ടോബർ 8ന് തീരുന്ന രീതിയിൽ ഓരോ ജില്ലക്കും വ്യത്യസ്ത തീയതിയാണ് മസ്റ്ററിങ്ങ്. റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ മഞ്ഞ, പിങ്ക് നിറത്തിലുള്ള റേഷൻ കാർഡിലെ അംഗങ്ങൾ നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്. നീല, വെള്ള കാർഡ് ഉടമകൾക്കും മസ്റ്ററിങ് ചെയ്യാവുന്നതാണ്.

  • സൈബർ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശമെന്ന വ്യാജേന സൈബർ തട്ടിപ്പ് വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ട്. തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...