2024 സെപ്റ്റംബർ 08 ഞായർ 1199 ചിങ്ങം 23
വാർത്തകൾ
- സാഹോദര്യവും സഹവർത്തിത്വവും ജീവിക്കുക: മതാന്തരസമ്മേളനത്തിൽ പാപ്പായുടെ പ്രഭാഷണം
ഏഷ്യയിലെ ഏറ്റവും വലിയ മോസ്കിൽ എത്താൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചും, തനിക്ക് വലിയ ഇമാം നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. മാനവികതയ്ക്കായുള്ള വലിയൊരു ഭവനമാണ് ഈ പ്രാർത്ഥനയുടെ ഇടമെന്ന് വിശേഷിപ്പിച്ച പാപ്പാ, ഇവിടെ ഓരോരുത്തർക്കും തങ്ങളുടെ ഉള്ളിലുള്ള നിത്യതയുമായുള്ള ബന്ധത്തിന് പ്രാധാന്യം കൊടുക്കാനും, ദിവ്യതയുമായുള്ള കണ്ടുമുട്ടലിനായി പരിശ്രമിക്കാനും, മറ്റുള്ളവരുമായുള്ള സൗഹൃദത്തിന്റെ സന്തോഷം ജീവിക്കാനുമാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
- വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക്സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ആറു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
- ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട ഏഴു പേരെ അറസ്റ്റ് ചെയ്തു
ജക്കാർത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ നടന്ന ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട ഏഴു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് തീവ്രവാദ ബന്ധമുള്ളതായാണ് വിവരം. രാജ്യത്തിന്റെ തലസ്ഥാനമായ ജക്കാർത്തയോടു ചേർന്ന ബോഗോർ, ബെക്കാസി നഗരത്തിൽ നിന്ന് ഏഴു പേർ പിടിയിലായത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിന്നു അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഒരാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അമ്പ്, വില്ല്, ഡ്രോൺ, ഇസ്ലാമിക് സ്റ്റേറ്റ് ലഘുലേഖകൾ മുതലായവ കണ്ടെടുത്തു. ഏഴു പേർക്കും പരസ്‌പരം അറിയാമോ എന്നതിലും ഇവർ ഒരേ തീവ്രവാദ സംഘടനാ പ്രവർത്തകരാണോ എന്നതിലും വ്യക്തതയില്ല.
- എൻ്റെ നാട് എത്ര സുന്ദരം
പാലാ : പാലാ സെൻ്റ് തോമസ് HSS ലെ റോവർ, റെയ്ഞ്ചർ, NSS ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘എൻ്റെ നാട് എത്ര സുന്ദരം ‘ പദ്ധതിയുടെ ഉദ്ഘാടനം പാലാ മുൻസിപ്പൽ കൗൺസിലർ ശ്രീ. പ്രിൻസ് തയ്യിൽ നിർവ്വഹിച്ചു. നമ്മുടെ നാട്ടിൽ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്ന പൊതു ഇടങ്ങൾ വൃത്തിയാക്കി അവിടെ പൂന്തോട്ടം നിർമ്മിക്കുന്ന പദ്ധതിയാണ് ‘എൻ്റെ നാട് എത്ര സുന്ദരം”.പാലാ ആർ.വി.പാർക്കിന് സമീപമുള്ള പബ്ലിക് ലൈബ്രറിയുടെ മുൻവശത്താണ് സ്നേഹാരാമം ഒരുക്കുന്നത്. ശുചിത്വബോധമുള്ള തലമുറയെ രൂപപ്പെടുത്തുന്ന ഇത്തരം പദ്ധതികൾ പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണെന്നും ഈ പദ്ധതി പൊതുസമൂഹം ഏറ്റെടുത്താൽ നമ്മുടെ നാട് സുന്ദരനാടായി പ്രശോഭിക്കുമെന്നും ഉദ്ഘാടനപ്രസംഗത്തിൽ ശ്രീ. പ്രിൻസ് തയ്യിൽ പറഞ്ഞു. സ്നേഹാരാമത്തിൽ കുട്ടികളോടൊപ്പം പൂച്ചെടികൾ നട്ട അദ്ദേഹം ഈ സംരംഭത്തിന് എല്ലാ പിന്തുണയും ഉറപ്പ് നൽകി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു, റോവർ ലീഡർ ശ്രീ. നോബി ഡൊമിനിക്ക്, NSS പ്രോഗ്രാം ഓഫീസർ അൽഫോൻസാ ജോസഫ് ,റോവർ, റെയ്ഞ്ചർ, NSS സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടായ്മയിലാണ് ‘എൻ്റെ നാട് എത്ര സുന്ദരം’ പദ്ധതി നടപ്പിലാക്കുന്നത്. പാലാ മുൻസിപ്പാലിറ്റിയും ശുചിത്വമിഷനും ഈ പദ്ധതിക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
- പുണ്യശ്ലോകനായ കുട്ടൻ തറപ്പേലച്ചൻ്റെ 67-ാം ചരമവാർഷികവും ശ്രാദ്ധവും കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളിയിൽ നടത്തപ്പെട്ടു
കടപ്ലാമറ്റം: പുണ്യശ്ലോകനായ കുട്ടൻ തറപ്പേലച്ചൻ്റെ 67-ാം ചരമവാർഷികവും ശ്രാദ്ധവും കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളിയിൽ നടത്തപ്പെട്ടു. ചിക്കാഗോ രൂപതയുടെ പ്രഥമമെത്രാൻ മാർ ജേക്കബ് അങ്ങാടിയാത്ത് ആഘോഷമായ വി. കുർബാന അർപ്പിക്കുകയും ഇടവക ജനങ്ങൾക്ക് സന്ദേശം നൽകുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision