പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  05

Date:

വാർത്തകൾ

  • പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി നടത്തപ്പെടുന്ന ഇംഗ്ലീഷ് സംസാര നൈപുണി പരിശീലന പരിപാടി ആരംഭിച്ചു.

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പരിപാടി രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ. മാത്യു, ഹെഡ്മാസ്റ്റര്‍ റവ. ഫാ. ജോസഫ് തെങ്ങുംപള്ളില്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി 48 അധ്യാപകരാണ് പങ്കെടുക്കുന്നത്. കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ദീര്‍ഘകാല ലക്ഷ്യത്തോടെ നടത്തുന്ന പരിശീലനമാണിത്. വിവിധ ഘട്ടങ്ങളിലായി നടത്തുന്ന പരിശീലനത്തിന്റെ ആദ്യഘട്ടമാണിത്.

  • ഓർമ്മകളുടെ തിരുമുറ്റത്ത് അവർ വീണ്ടും അധ്യാപകരാകുന്നു ..

ചെമ്മലമറ്റം ഓർമ്മകളുടെ തിരുമുറ്റത്ത് അവർ ഒരിക്കൽ കൂടി അധ്യാപകരാകുന്നു ചെമ്മലമറ്റം അധ്യാപക ദിനത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വേറിട്ട അധ്യാപകദിന ആഘോഷം – സ്കൂളിൽ നിന്നും വിരമമിച്ച അധ്യാപകർ ഒരിക്കൽ കുടി അധ്യാപകരായി ക്ലാസ്സുകളിൽ എത്തും ഹാജർ ബുക്കും ചോക്കുമായി ക്ലാസ്സുകളിൽ എത്തുന്ന പുതിയ അധ്യാപകരെ വിദ്യാർത്ഥികൾ വരവേൽക്കും അധ്യാപകദിനത്തിൽ ഒരിക്കൽ കുടി അധ്യാപകരായി അവർ എത്തുബോൾ ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിന്റെ നേതൂർത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരിക്കും – സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആദരവ് ഒരുക്കിയിട്ടുണ്ട് – സ്നേഹകൂടാരം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് അറിയിച്ചു.

  • ചരിത്രത്തിൽ ഇന്നലെ – സെപ്റ്റംബർ 4 1888 – കൊഡാക് എന്ന വ്യാപാരമുദ്ര

ജോർജ്ജ് ഈസ്റ്റ്മാൻ രജിസ്റ്റർ ചെയ്തു. കൂടാതെ റോൾ ഫിലിം ഉപയോഗിക്കുന്ന തന്റെ ക്യാമറക്ക് പേറ്റന്റ് നേടി.

1956 – വിവരശേഖരണത്തിന് കാന്തികഡിസ്ക് ഉപയോഗിക്കുന്ന ആദ്യ വ്യവസായികാടിസ്ഥാനത്തിലുള്ള ഐബിഎം റാമാക് 305 എന്ന കമ്പ്യൂട്ടർ പുറത്തിറങ്ങി. 1970 – സാൽവദോർ അല്ലെൻഡെ ചിലിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു 2016 – മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

  • ദോഹ മെട്രോ വിപുലമാകുന്നു

പുതിയ മെട്രോ ലിങ്ക് സർവീസ് പ്രഖ്യാപിച്ച് ദോഹ മെട്രോ അധികൃതർ. മാൾ ഓഫ് ഖത്തറിൽ നിന്നും അൽ റീം കോമ്പൗണ്ട്, ബർസാൻ ഹൗസിങ് കോപ്ലക്സ് വഴിയുള്ള എം 212 മെട്രോ ലിങ്ക് ബസ് ഓടിത്തുടങ്ങി. മാൾ ഓഫ് ഖത്തർ മെട്രോ സ്റ്റേഷനിൽ നിന്നും അഹമ്മദ് ബിൻ അലി സ്റ്റേഡിയം വഴി അൽ റുഫ സ്ട്രീറ്റ്, ദുഖാൻ സർവീസ് റോഡ്, ദുഖാൻ ഹൈവേ, അൽ റീം കോമ്പൗണ്ട് വഴിയാണ് സർവീസ് നടത്തുന്നത്.

  • സൗദിയിൽ തൂത്തുവാരി അറസ്റ്റ്

സൗദി അറേബ്യയിൽആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ പുതുതായി 20,718 പേർ അറസ്റ്റിലായി. അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 13,248 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4688 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,782 പേരുമാണ് പിടിയിലായത്. നേരത്തെ പിടിയിലായി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ തുടരുന്ന 14,634 പേർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.

  • യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ വിസ നൽകിയ എമിറേറ്റിൽ തന്നെ അപേക്ഷ നൽകണമെന്ന് ദുബൈ ജിഡിആർഎഫ്എ അറിയിച്ചു. എന്നാൽ, ദുബൈയിൽ തുടരാൻ ആഗ്രഹിക്കുന്ന ഏത് വിസക്കാർക്കും രേഖകൾ ശരിയാക്കാൻ ദുബൈ ജിഡിആർഎഫ്എയിൽ തന്നെ അപേക്ഷ നൽകാം. പൊതുമാപ്പ് ആനൂകൂല്യം 3 ദിവസം പിന്നിടുമ്പോൾ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പ്രവാസികളാണ് കേന്ദ്രങ്ങളിൽ എത്തുന്നത്.

  • മഴ; ട്രെയിനുകൾ റദ്ദാക്കി

ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാർതി അബാ എക്‌സ്പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗർ എക്സിപ്രസ്, 6ന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാർ എക്സ്പ്രസ്, 7ന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, തിരുനെൽവേലി-പുരുലിയ എക്സ്പ്രസ് എന്നിവയുടെ സർവീസുകളാണ് റദ്ദാക്കിയത്.

  • യാത്ര വിലക്കി; വിമാനക്കമ്പനി 7.25 ലക്ഷം രൂപ പിഴയിട്ടു

യാത്ര വിലക്കിയ സംഭവത്തിൽ 7.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനിക്ക് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷന്റെ നിർദേശം. മകൻ്റെ ഏഴാം ജന്മദിനം ആഘോഷിക്കാൻ സിങ്കപ്പൂരിലേക്ക് പുറപ്പെട്ട സംഘത്തെ പാതിവഴിയിൽ വിലക്കിയ സംഭവത്തിലാണ് മെലിൻഡോ എയർലൈൻസിനോട് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്. പാസ്പോർട്ടിന്റെ കാലാവധി 6 മാസം ബാക്കിയില്ല എന്നതാണ് കാരണം പറഞ്ഞത്.

  • ഡോക്ട‌റുടെ കൊലപാതകം; ഇന്നലെ കരിദിനം ആചരിക്കും

ബംഗാളിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്‌ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടികാട്ടി അന്വേഷണ സംഘത്തിനെതിരെ പ്രതിഷേധിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ സമരം തുടരും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഓർമ്മക്കായി ഇന്നലെ എല്ലാ വീടുകളിലും ഒരു മണിക്കൂർ വിളക്കുകൾ അണച്ച് കരിദിനം ആചരിച്ചു.

  • വരുമാന സർട്ടിഫിക്കറ്റ് വേണോ? ഇനി സത്യവാങ്മൂലം നിർബന്ധം

റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ ഇനി സത്യവാങ്മൂലവും അപ്ലോഡ് ചെയ്യണം. സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ, വരുമാന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആനുകൂല്യങ്ങൾ റദ്ദാക്കും.

  • ന്യായവിലയ്ക്ക് ഓണച്ചന്തയുമായി കുടുംബശ്രീ

ഓണത്തോടനുബന്ധിച്ച് സംസ്ഥാനമാകെ ഓണച്ചന്തകൾ കുടുംബശ്രീ ഒരുക്കും. പച്ചക്കറി മുതൽ പൂക്കൾവരെ ഓണച്ചന്തകളിൽ ലഭ്യമാക്കും. ഉപ്പേരിയും ശർക്കരവരട്ടിയും വസ്ത്രങ്ങളും കരകൗശല ഉൽപ്പന്നങ്ങളുമുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. 10ന് മന്ത്രി എംബി രാജേഷ് പത്തനംതിട്ടയിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. 14ന് മേള സമാപിക്കും.

  • തൃശൂരിൽ വൻ തീപിടിത്തം!

തൃശൂർ മരത്താക്കരയിൽ ഫർണീച്ചർ ഷോ റൂമിൽ വൻ തീപിടിത്തം. പുലർച്ചെ 4 മണിയോടെയാണ് വൻ തീപിടിത്തം ഉണ്ടായത്. ഫർണീച്ചർ ഷോ റൂം പൂർണമായി കത്തിനശിച്ചിട്ടുണ്ട്. തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർ ഫോഴ്സിന്റെ 5 യൂണിറ്റുകൾ വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീയണച്ചു. കോടികളുടെ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. ആളപായമില്ല.

  • 38 കാറ്റഗറികളിൽ PSC വിജ്ഞാപനം

വനം വകുപ്പിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, സർവകലാശാലകളിൽ മെക്കാനിക്കൽ എൻജിനിയർ തുടങ്ങി 38 കാറ്റഗറികൾ വിജ്ഞാപനം ക്ഷണിച്ച് കേരള PSC. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 3 ആണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

  • സിങ്കപ്പൂരില്‍ പ്രധാനമന്ത്രിക്ക് ആവേശോജ്വല സ്വീകരണം

പരമ്പരാഗതമായ സംഗീതോപകരണങ്ങളും നൃത്ത പ്രകടനങ്ങളുമായി മോദിയെ സ്വീകരിക്കാന്‍ കാത്തു നിന്ന ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രി അവരോടൊപ്പം ഢോല്‍ കൊട്ടി. താളം പിടിക്കുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ബുധനാഴ്ച സിംഗപ്പൂരില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഒത്തുകൂടിയ ഇന്ത്യന്‍ പ്രവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. 

  • ശിവജിയുടെ പ്രതിമ നിര്‍മിക്കാന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ആയിരുന്നെങ്കിൽ തകരില്ലായിരുന്നു

ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മിക്കാന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുന്നെങ്കില്‍ പ്രതിമ തകരുന്നത് ഒഴിവാക്കാമായിരുന്നെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗ്ഡകരി. കടലിനോടടുത്ത മേഖലകളില്‍ പാലം നിര്‍മിക്കുമ്പോള്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത താന്‍ നേരത്തെമുതല്‍ ചൂണ്ടിക്കാട്ടിയിരുന്നതായി ഗഡ്കരി പറഞ്ഞു.

  • രാഹുൽ ദ്രാവിഡ് ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാകും

ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ദൗത്യം. 2011 2013 സീസണുകളിൽ ദ്രാവിഡ് രാജസ്ഥാനെ പരിശീലിപ്പിച്ചു. നിലവിലെ പരിശീലകൻ കുമാർ സംഗക്കാര ഡയറ്കടർ ഓഫ് ക്രിക്കറ്റ് ആകും. 2011 മുതൽ 2013 വരെ റോയൽസിനായി ഐപിഎല്ലിൽ കളിച്ച ദ്രാവിഡ്, 2014, 2015 വർഷങ്ങളിൽ ടീമിന്റെ മെന്ററായും പ്രവർത്തിച്ചു. 2021 നവംബറിൽ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത ദ്രാവിഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും, 2023 ലെ ഏകദിന ലോകകപ്പിലും ടീമിനെ ഫൈനലിലേക്ക് നയിച്ചിരുന്നു‌. രണ്ട് തവണയും കലാശപ്പോരാട്ടത്തിൽ വീണ ഇന്ത്യ പക്ഷേ ടി20 ലോകകപ്പിൽ മുത്തമിട്ട് ദ്രാവിഡിന്റെ വിടവാങ്ങൽ അവിസ്മരണീയമാക്കി.

  • കെപിസിസി വയനാട് പുനരധിവാസ ഫണ്ട്

വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപ സംഭാവന നല്‍കി. വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നേരിട്ടാണ് വിലയിരുത്തുന്നത്. പാര്‍ട്ടി ഘടകങ്ങളും പോഷക സംഘടനകളും സെല്ലുകളും എംപിമാരും എംഎല്‍എമാരും കൈമാറേണ്ട തുക നിശ്ചയിച്ച് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും മൊബൈല്‍ ആപ്പ് വഴി സംഭാവന നേരിട്ട് കൈമാറാം.

  • കെ എസ് ആർ ടിസിയിലെ മുൻ ജീവനക്കാരുടെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി നിർദേശം

സെപ്റ്റംബർ മാസത്തെ പെൻഷൻ നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം പാലിക്കുമെന്ന് കെ എസ് ആർ ടിസി കോടതിയിൽ ഉറപ്പ് നൽകി. ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം തുടങ്ങിയെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് അടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കെ എസ് ആർ ടിസിയിലെ മുൻ ജീവനക്കാരുടെ പെൻഷൻ വിതരണത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...